Asianet News MalayalamAsianet News Malayalam

ജോജുവിന് അറിയാം പുള്ളിയേക്കാളും അറിവ് എനിക്കാണെന്ന്: അഖില്‍ മാരാര്‍

എപ്പോഴാണ് ഒരാള്‍ക്ക് സഹായം വേണ്ടതെന്നായിരുന്നു സംസാര വിഷയം.

Bigg Boss Malayalam Season 5 Akhil Marar says actor Joju needs his help hrk
Author
First Published Apr 1, 2023, 5:26 PM IST | Last Updated Apr 1, 2023, 5:26 PM IST

പരാജയത്തിലേക്ക് പോകുമ്പോഴാണ് സഹായം വേണ്ടിവരുന്നതെന്ന് അഖില്‍ മരാര്‍. ബിഗ് ബോസില്‍ ശോഭ വിശ്വനാഥിനോടും മറ്റുള്ളവരോടും സംസാരിക്കവേയാണ് അഖില്‍ മാരാൻ തന്റെ നയം വ്യക്തമാക്കിയത്. എന്നാല്‍ അങ്ങനെ പരാജയത്തിലേക്ക് പോകില്ലെന്ന് ശോഭ വിശ്വനാഥ് പറഞ്ഞു. എന്തായാലും അങ്ങനെ ഒരിക്കലും തോന്നാൻ പാടില്ലെന്നായിരുന്നു ശോഭ പറഞ്ഞത്.

നമുക്ക് ഒരാളുടെ സഹായം വേണ്ടി വരുന്നത് പരാജയത്തിലേക്ക് പോകുന്നുവെന്ന് തോന്നിത്തുടങ്ങുമ്പോഴാണ്. ഒറ്റയ്‍ക്ക് ആ കാര്യം കൈകാര്യം ചെയ്യാൻ തോന്നുമ്പോഴാണ്. എനിക്ക് ഒരു ഒരാളുടെ സഹായം വേണ്ടി വരുന്നത് എപ്പോഴാണെന്നറിയമോ. ഇപ്പോള്‍ ജോജുവിന്റെ സഹായം സിനിമയുടെ കാര്യത്തില്‍ എനിക്ക് വേണം.  സിനിമയ്‍ക്ക് പുറത്തുള്ളത് ആണെങ്കില്‍ പുള്ളി എന്നെ വിളിച്ച് ചോദിക്കും. പുള്ളിക്ക് അറിയാം പുള്ളിയേക്കാളും അറിവ് എനിക്ക് ആണെന്ന്. ഇരട്ട എന്ന സിനിമ എടുത്തപ്പോള്‍ രണ്ട് കോടി രൂപ മാര്‍ക്കറ്റ് ചെയ്‍തു.  ഈ മാര്‍ക്കറ്റ് സ്‍ട്രാറ്റജി ശരിയല്ല എന്ന് ഞാൻ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ ജോജു അഭിമുഖങ്ങള്‍ ചെയ്യാറില്ല. ഞാൻ നല്ല സിനിമ എടുക്കും ആളുകള്‍ക്ക് ഇഷ്‍ടമാണേല്‍ വിജയിക്കട്ടേയെന്ന് പറയുന്ന ആളാണ് ജോജുവെന്നും അഖില്‍ മാരാര്‍ പറഞ്ഞു. പക്ഷേ ഇന്ന് അങ്ങനെയല്ല സിനിമകള്‍ വിജയിക്കുന്നത് എന്നാണ് താൻ പറഞ്ഞത് എന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. തന്റെ അഭിപ്രായം അങ്ങനെയല്ല എന്ന് ശോഭ വ്യക്തമാക്കാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു.

അഖില്‍ മാരാണ് ബിഗ് ബോസിലെ പുതിയ ക്യാപ്റ്റൻ. ബി​ഗ് ബോസ് മലയാളം സീസൺ 5ലെ ക്യാപ്റ്റൻസി ടാസ്‍കില്‍ വാശിയേറിയ പോരാട്ടത്തില്‍ പുതിയ ആഴ്‍ചയിലെ ക്യാപ്റ്റനായി അഖില്‍ മാരാര്‍. ആദ്യ വീക്കിലി ടാസ്ക്കായ വന്‍മതിലിൽ ഏറ്റവും കൂടുതൽ കട്ടകൾ അടുക്കിയാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. ബിഗ് ബോസ് ഇത്തവണയും വളരെ രസകരമായിട്ടാണ് ടാസ്‍ക് സംഘടിപ്പിച്ചത്

പ്രത്യേകം തയ്യാറാക്കിയ വൃത്താകൃതിയുള്ള പ്രതലത്തില്‍ ക്യാപ്റ്റൻസി മത്സരാർത്ഥികൾ ബാലന്‍സ് ചെയ്‍ത് നിൽക്കണം. വൃത്തത്തിൽ‌ മൂന്ന് സ്റ്റാൻഡുകളും ഉണ്ടായിരിക്കും. എറിഞ്ഞു കൊടുക്കുന്ന പന്തുകള്‍ പിടിക്കുകയും മൂന്ന് ഇടങ്ങളിലായി വെക്കുകയും ചെയ്യണം. ഇതിനായി ഇരുവര്‍ക്കും ഓരോ വ്യക്തികളെ സഹായികളായി തിരഞ്ഞെടുക്കാം. അതിനായി അഖില്‍ മാരാര്‍ തിരഞ്ഞെടുത്തത് അനിയന്‍ മിഥുനെയായിരുന്നു. നാദിറ തെരഞ്ഞെടുത്തത് റെനീഷയേയും ആയിരുന്നു. നാദിറയുടെ തിരഞ്ഞെടുപ്പായ റെനീഷ അഖില്‍ മാരാര്‍ക്കും അഖിലിന്റെ തിരഞ്ഞെടുപ്പായ അനിയന്‍ മിഥുന്‍ നാദിറയ്ക്കുമാണ് പന്തുകള്‍ എറിഞ്ഞു നല്‍കേണ്ടത്. പിന്നാലെ നടന്നത് ശക്തമായ മത്സരം. മിഥുനും റെനീൽയും അഖിലിനും നാദിറയ്ക്കും പന്ത് പിടിക്കാനാകാത്ത തരത്തിൽ എറിഞ്ഞ് കൊടുത്തു. റെനീഷ അഖിലിന്റെ പന്തുകളെ എറിഞ്ഞിടാന്‍ ശ്രമിച്ചുവെങ്കിലും മികച്ച പ്രകടനത്തിലൂടെ അഖിൽ ബിബി 5ലെ ആദ്യ ക്യാപ്റ്റനായി.  

Read More: 'ദസറ അതിശയിപ്പിക്കുന്ന സിനിമ', നാനി ചിത്രത്തിന് അഭിനന്ദവുമായി മഹേഷ് ബാബു

Latest Videos
Follow Us:
Download App:
  • android
  • ios