"തമ്പി പോയപ്പോള്‍ തങ്കച്ചി വന്നു": അഖില്‍ ഫാന്‍സ് ആഹ്ളാദത്തില്‍, പക്ഷെ ഇതെല്ലാം നമ്പറെന്ന് മറുവാദം.!
ശോഭ അഖിലിനെ സാഡിസ്റ്റ് എന്ന വിശേഷിപ്പിച്ചത് റെനീഷ അതിരൂക്ഷമായി എതിര്‍ത്തിരുന്നു. സാഡിസ്റ്റ് എന്ന് വിളിച്ച അഖില്‍ വളരെ താഴെയാണ് എന്നാണ് നിങ്ങള്‍ പറഞ്ഞത്, നിങ്ങള്‍ അതിലും താഴെയാണ് എന്ന് റെനീഷ തുറന്നടിച്ചിരുന്നു.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ലെ ഏറ്റവും അപ്രതീക്ഷിതമായ പുറത്താകലായിരുന്നു വിഷ്ണു ജോഷിയുടെത്. 83 ദിവസത്തോളം നിന്ന വിഷ്ണു അഖില്‍ മാരാര്‍ക്കൊപ്പം ചേര്‍ന്ന് മികച്ചൊരു ടീം ആയി കളിച്ചു വരുമ്പോഴാണ് പുറത്തായത്. അണ്ണന്‍ തമ്പി കൂട്ടുകെട്ട് എന്നാണ് ഇവര്‍ വിശേഷിപ്പിക്കപ്പെട്ടത്. അതിനാല്‍ തന്നെ അഖിലിന് വലിയൊരു താങ്ങ് നഷ്ടമായി എന്ന രീതിയില്‍ ബിഗ്ബോസ് സംബന്ധിച്ച സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ കഴിഞ്ഞ എപ്പിസോഡിലെ സംഭവങ്ങള്‍ കൂടിചേര്‍ത്ത് പുതിയ സമവാക്യമാണ് പ്രധാനമായും ബിഗ്ബോസ് സംബന്ധിച്ച സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ചകളില്‍ ഉയരുന്നത്. അഖില്‍ മാരാര്‍ ഫാന്‍സാണ് ഇത് ഉയര്‍ത്തി കൊണ്ടുവരുന്നത്. തമ്പി പോയാല്‍ തങ്കച്ചിയെന്നാണ് പുതിയ സമവാക്യം. അഖില്‍ മാരാര്‍ ശോഭ വിഷയം കത്തി നിന്നപ്പോള്‍ അതില്‍ ശോഭയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച റെനീഷ അഖില്‍ മാരാര്‍ക്ക് പിന്തുണയാണ് എന്ന രീതിയാണ് മാരാര്‍ ഫാന്‍സ് പറയുന്നത്.
ശോഭ അഖിലിനെ സാഡിസ്റ്റ് എന്ന വിശേഷിപ്പിച്ചത് റെനീഷ അതിരൂക്ഷമായി എതിര്‍ത്തിരുന്നു. സാഡിസ്റ്റ് എന്ന് വിളിച്ച അഖില്‍ വളരെ താഴെയാണ് എന്നാണ് നിങ്ങള്‍ പറഞ്ഞത്, നിങ്ങള്‍ അതിലും താഴെയാണ് എന്ന് റെനീഷ തുറന്നടിച്ചിരുന്നു. ശോഭയെ വലിച്ചുകീറി റെനീഷ തുടങ്ങിയ വിശേഷങ്ങളുമായാണ് റെനീഷയുടെ പെര്‍ഫോമന്‍സിനെ അഖില്‍ ആരാധകര്‍ എടുക്കുന്നത്. അതിനാല്‍ തന്നെ തങ്കച്ചി എന്ന പേരും ഇടുന്നു.
പക്ഷെ റെനീഷ അഖിലിന്‍റെ ഗ്രൂപ്പിലേക്ക് ചേരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഇത്തരം ഒരു നീക്കം നടത്തിയതല്ലെന്നാണ് ചിലര്‍ ബിഗ്ബോസ് പ്രേമികളുടെ വാദം. ഒന്നാമത് ഇത്തവണത്തെ ആഴ്ച നാദിറ ഒഴികെ ആരും സെയ്ഫ് അല്ല. അതിനാല്‍ പരമാവധി കണ്ടന്‍റ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ശോഭയ്ക്കെതിരെ റെനീഷ നീങ്ങിയത്. കഴിഞ്ഞ ദിവസം സെറീന റെനീഷ ചര്‍ച്ചയില്‍ ശോഭയ്ക്കെതിരെ ഇരവരും സംസാരിച്ചിരുന്നു. അതിനാല്‍ തന്നെ ശോഭയെ ഇവര്‍ ലക്ഷ്യമിടുന്നു എന്നാണ് ഇവരുടെ വാദം.
അതേ സമയം സെറീന റെനീഷ ജോഡിയെ പലപ്പോഴും ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച അഖില്‍ ഫാന്‍സ് ഇപ്പോള്‍ റെനീഷയെ തങ്കച്ചിയാക്കുന്നത് ഇരട്ടത്താപ്പ് ആണെന്നാണ് ശോഭ ഫാന്‍സിന്‍റെ വാദം. അതേ സമയം അഖിലിനെ എപ്പോഴും ടാര്‍ഗറ്റ് ചെയ്യുന്ന ജുനൈസിന്‍റെയും ശോഭയുടെയും രീതി ഇരുവര്‍ക്കും നെഗറ്റീവ് ആകുമെന്ന് സെറീനയും റെനീഷയും ബിഗ്ബോസ് ലൈവില്‍ ഒരിടത്ത് പറയുന്നുണ്ട്. അതിന്‍റെ കൂടി പ്രതികരണമായിരിക്കാം ഇന്നലത്തേത് എന്നാണ് വിലയിരുത്തല്‍.
അതേ സമയം കഴിഞ്ഞ എപ്പിസോഡിന്‍റെ ഒരു ഭാഗത്ത് തങ്ങള്‍ ഫൈനലില്‍ എത്തുന്ന സ്വപ്നം റെനീഷയും സെറീനയും പങ്കുവയ്ക്കുന്നുണ്ട്. പിആര്‍ ഇല്ലാതെ ഫൈനലില്‍ എത്തണം എന്നാണ് ഇവര്‍ പറയുന്നത്.
"വൃത്തികെട്ട സംസാരം, നിങ്ങള്‍ വളരെ താഴെയാണ്": ശോഭയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സെറീനയും റെനീഷയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്...