'വനിത കമ്മീഷന്‍ വരെ ഇടപെട്ടു': ശോഭയ്ക്കെതിരായ അഖിലിന്‍റെ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍
രണ്ട് മൂന്ന് ദിവസമായി ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിരുന്നു. ബിഗ്ബോസ് കോടതി ടാസ്കില്‍ അടക്കം ഈ വിഷയം വന്നു.
അഖില്‍ മാരാരും ശോഭയും തമ്മില്‍ കഴിഞ്ഞ ആഴ്ചയില്‍ രൂക്ഷമായ വാക് തര്‍ക്കം ബിഗ്ബോസ് വീട്ടില്‍ നടന്നിരുന്നു. നിന്റെ ബിസിനസ് കൊണ്ടുപോകുന്നത് ഇങ്ങനെയാണ്. ഇങ്ങനെ നടന്ന് ഓരോരുത്തരെയും സുഖിപ്പിച്ച് കച്ചവടം ചെയ്യുന്നു എന്നാണ് അന്ന് വളരെ മോശമായി അഖില്‍ പറഞ്ഞത്. എന്നാല്‍ അതിന് തൊട്ട് മുന്‍പ് റെനീഷയോട് ശോഭ അഖിലിനെ സുഖിപ്പിച്ചല്ലെ നില്‍ക്കുന്നത് എന്ന് ചോദിച്ചുവെന്നാണ് അഖില്‍ മറുപടി പറഞ്ഞത്.
രണ്ട് മൂന്ന് ദിവസമായി ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിരുന്നു. ബിഗ്ബോസ് കോടതി ടാസ്കില്‍ അടക്കം ഈ വിഷയം വന്നു. അതിന് പിന്നാലെ അന്ന് വാദത്തിനൊടുവില്‍ അഖിലിന് ശിക്ഷയും വിധിക്കപ്പെട്ടു. എന്നാല്‍ ഇന്നത്തെ ബിഗ്ബോസ് ഷോയുടെ തുടക്കത്തില്‍ വന്ന പ്രമോകളില്‍ വലിയ വിഷയമായി ബിഗ്ബോസ് ഇത് എടുത്തുവെന്നാണ് തോന്നിയത്. അഖില്‍ പുറത്തേക്ക് എന്ന രീതിയില്‍ പോലും ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
രണ്ടുപേരെയും മോഹന്‍ലാല്‍ വീട്ടില്‍ കയറും മുന്‍പ് തന്നെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചു. വനിത കമ്മീഷന്‍ വരെ അഖിലിന്‍റെ പരാമര്‍ശത്തില്‍ ഇടപെട്ടുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വനിത സംരംഭകരെ അപമാനിക്കുന്ന രീതിയിലാണ് അഖിലിന്‍റെ പരാമര്‍ശം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതില്‍ ആത്മാര്‍ത്ഥമായി ആ സമൂഹത്തോട് മാപ്പ് പറയണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ശോഭ മാപ്പ് കൊടുക്കാന്‍ തയ്യാറാണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു.
എന്നാല്‍ താന്‍ പറഞ്ഞ ഒരു കാര്യം എങ്ങനെ സാമൂഹിക പ്രശ്നമായെന്ന് മനസിലായില്ലെന്നാണ് അഖില്‍ പറഞ്ഞത്. എന്നാല്‍ ഇതൊരു ഷോയല്ലെ എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. അതിനിടെ അഖിലിനോട് ശോഭ അഖിലിനെ എപ്പോഴെങ്കിലും ഞാന്‍ സുഖിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അഖില്‍ ഉപയോഗിച്ച അതേ വാക്ക് ഉപയോഗിച്ച കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അതിന്‍റെ ടോണ്‍ വ്യത്യാസമാണ് എന്ന് ശോഭ പറഞ്ഞപ്പോള്‍. മോഹന്‍ലാല്‍ ശോഭ ഇതിലും മോശമായ ടോണില്‍ സംസാരിച്ചില്ലെ എന്ന് ചോദിച്ചു.
ഒടുവില്‍ തര്‍ക്കത്തിന് നില്‍ക്കാതെ അഖില്‍ മാരാര്‍ ശോഭയോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞു. എന്നാല്‍ അഖില്‍ പറഞ്ഞ കാര്യങ്ങള്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. നിങ്ങള്‍ ഇനി ഇങ്ങനെ വാക്ക് ഉപയോഗിക്കരുതെന്ന് പറയാന്‍ ഞാന്‍ ആളല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിന് പിന്നാലെ ശോഭയും എന്തായാലും കൈകൊടുത്ത് വീണ്ടും വീട്ടിലേക്ക് പോകാന്‍ മോഹന്‍ലാല്‍ അവരോട് ആവശ്യപ്പെട്ടു. ശോഭയും അഖിലും കൈകൊടുത്ത് വീട്ടിലേക്ക് പോയതോടെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന് അന്ത്യമായി.
അഖില്‍ മാരാര്‍ പുറത്തായോ? ആശങ്കയുടെ മുള്‍മുനയില്‍ ആരാധകര്‍, ആശ്വാസമായി രാജലക്ഷ്മിയുടെ വാക്കുകള്‍.!
'ഞാൻ പലവട്ടം താക്കീത് ചെയ്‍തതാണ്', സഭ്യതവിട്ട പെരുമാറ്റത്തിനെതിരെ മോഹൻലാല്‍- വീഡിയോ