Bigg Boss 4 : ബിഗ് ബോസ് ഇനിയൊരു കോടതിമുറി! ആവേശകരമായ വീക്കിലി ടാസ്‍കിന് തുടക്കം
പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ വിനയ് മാധവും റിയാസ് സലിമുമാണ് ന്യായാധിപന്മാര്‍
വ്യത്യസ്തങ്ങളായ നിരവധി ടാസ്‍കുകളും ഗെയിമുകളുമാണ് ബിഗ് ബോസിനെ (Bigg Boss 4) ആവേശകരമായ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്. അതില്‍ത്തന്നെ ഏറ്റവും ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും നീളുന്ന വീക്കിലി ടാസ്‍കുകളാണ് അതില്‍ ഏറ്റവും കൌതുകം പകരുന്നവ. ഏഴാം വാരത്തിലെ വീക്കിലി ടാസ്‍ക് ആരംഭിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആവേശം പകരുന്ന ഒന്നാവുമെന്ന് ഉറപ്പായി. എല്ലാത്തവണത്തെയും ബിഗ് ബോസില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് തിരി കൊളുത്താറുള്ള കോടതി ടാസ്‍ക് ആണ് ഏഴാം വാരത്തിലെ വീക്കിലി ടാസ്‍ക് ആയി ബിഗ് ബോസ് അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മത്സരാര്‍ഥിക്ക് മറ്റൊരു മത്സരാര്‍ഥിയെക്കുറിച്ചുള്ള പരാതി ബിഗ് ബോസ് കോടതിക്കു മുന്നില്‍ അവതരിപ്പിക്കാനും അതിന് പരിഹാനം കാണാനുമുള്ള അവസരവുമാണ് ഈ ടാസ്‍ക് വാദ്ഗാനം ചെയ്യുന്നത്. ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന പരാതികള്‍ ആദ്യം ഒരു പരാതിപ്പെട്ടിയിലാണ് നിക്ഷേപിക്കേണ്ടത്. ഈ ടാസ്കില്‍ ന്യായാധിപന്മാര്‍ ആവേണ്ടത് പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ വിനയ് മാധവും റിയാസ് സലിമുമാണ്. ഇവര്‍ തെരഞ്ഞെടുക്കുന്ന കേസുകളിലാണ് വാദികള്‍ക്ക് പ്രതികളെ വിസ്തരിക്കാന്‍ അവസരം ലഭിക്കുന്നത്. വാദിക്ക് കേസ് സ്വയം വാദിക്കുകയോ മറ്റൊരു അഭിഭാഷകനെയോ അഭിഭാഷകയെയോ വെക്കാവുന്നതുമാണ്. അഭിഭാഷകനെ വെക്കുന്നപക്ഷം കേസ് ജയിക്കുകയാണെങ്കില്‍ ലഭിക്കുന്ന വ്യക്തിഗത പോയിന്‍റുകളുടെ പകുതി അയാള്‍ക്ക് നല്‍കേണ്ടിവരും. വാദിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയാണെങ്കില്‍ പ്രതിക്കാവും പോയിന്‍റ് ലഭിക്കുക. മിക്ക വീക്കിലി ടാസ്‍കുകളിലും ലഭിക്കുന്ന പോയിന്‍റുകളില്‍ നിന്ന് ലക്ഷ്വറി ബജറ്റ് മാത്രമാണ് നിര്‍ണയിക്കപ്പെടുക. എന്നാല്‍ ഈ ടാസ്കില്‍ ലഭിക്കുന്ന വ്യക്തഗത പോയിന്‍റുകള്‍ ഒരു മത്സരാര്‍ഥിയുടെ മുന്നോട്ടുപോക്കിനെ സ്വാധീനിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്.
ടാസ്കില്‍ ഏറ്റവുമാദ്യം കോടതി പരിഹണിച്ച കേസിലെ വാദി റോണ്‍സണ്‍ ആണ്. പ്രതി ലക്ഷ്മിപ്രിയയും. താന്‍ കിച്ചണ്‍ ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ലക്ഷ്മിപ്രിയ തനിക്ക് ലഭിച്ച ചായയില്‍ ഈച്ചയുണ്ടെന്ന് ആരോപിച്ചു എന്നാണ് റോണ്‍സന്‍റെ കേസ്. ഇതിന് തെളിവ് രേഖപ്പെടുത്തണം എന്നാണ് റോണ്‍സന്‍റെ ആവശ്യം. തന്‍റെ കേസ് വാദിക്കാനായി നിമിഷയെ അഭിഭാഷകയായി നിയമിച്ചിരിക്കുകയാണ് അദ്ദേഹം.
'പൃഥ്വിരാജ് സിനിമയിലെ എൻസൈക്ലോപീഡിയ'; ബിജു മേനോൻ പറയുന്നു
മലയാള സിനിമയിലെ പ്രിയതാരമാണ് പൃഥ്വിരാജ്(prithviraj sukumaran). നന്ദനം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരം കൈവയ്ക്കാത്ത മേഖല സിനിമയിൽ ഇല്ലെന്ന് പറയാം. അഭിനേതാവായും ഗായകനായും ഇപ്പോൾ നിർമ്മാതാവായും സംവിധായകനായും പൃഥ്വി മലയാളികളുടെ മനസിൽ ഇടംനേടുകയാണ്. ഇപ്പോഴിതാ നടൻ ബിജു മേനോൻ(Biju Menon) പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.
"പൃഥ്വിരാജിനെ സിനിമയിലെ എൻസൈക്ലോപീഡിയ എന്ന് വേണമെങ്കിൽ പറയാം. സിനിമ അരച്ച് കലക്കി കുടിച്ച വ്യക്തിയാണ്. സിനിമയെ കുറിച്ച് പറയുമ്പോൾ ഖോര ഖോരം സംസാരിക്കാൻ കഴിവുള്ള, എല്ലാ മേഖലകളും അറിയാവുന്ന ഒരു വ്യക്തിയാണ്. എന്തുകാര്യവും പൃഥ്വിയോട് സംസാരിച്ചിരിക്കാൻ സാധിക്കും", എന്നാണ് ബിജു മേനോൻ പറഞ്ഞത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജു മേനോന്റെ പ്രതികരണം.
സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് ബിജുമേനോനും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചത്. ഇരുവരുടെയും കോംമ്പോ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, ജന ഗണ മന എന്ന ചിത്രമാണ് പൃഥ്വിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ മാസാവസാനം റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ലളിതം സുന്ദരം എന്ന ചിത്രമാണ് ബിജു മേനോന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.