Asianet News MalayalamAsianet News Malayalam

Bigg Boss 4 : 'ബിഗ് ബോസ് എന്നാല്‍ ഒരു പ്രഷര്‍ കുക്കറില്‍ പെട്ടതുപോലെ'; അനുഭവം പറഞ്ഞ് വിനയ് മാധവ്

"പരസ്പരം വഴക്കിടുന്നതിലൂടെ ഉണ്ടാവുന്ന വിഷലിപ്തമായ ഒരു അന്തരീക്ഷമുണ്ട്. അത് തരണം ചെയ്യാനാണ് ബുദ്ധിമുട്ട്"

bigg boss malayalam season 4 vinay madhav about the pressure in the show
Author
Thiruvananthapuram, First Published Jun 15, 2022, 11:40 PM IST | Last Updated Jun 15, 2022, 11:40 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ആകെ മൂന്ന് വൈല്‍ഡ് കാര്‍ഡ് എൻട്രികളാണ് ഉണ്ടായത്. മണികണ്ഠന്‍, റിയാസ് സലിം, വിനയ് മാധവ് എന്നിവര്‍. ഇതില്‍ ഏറ്റവുമാദ്യം എത്തിയത് മണികണ്ഠന്‍ ആയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് ഷോയില്‍ നിന്ന് പുറത്തു പോവേണ്ടിവന്നു. ഒരുമിച്ചെത്തിയവരാണ് റിയാസ് സലിമും വിനയ് മാധവും. രണ്ടുപേരും ഇപ്പോഴും ഷോയില്‍ തുടരുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അനുഭവിക്കേണ്ടിവരുന്ന വലിയ സമ്മര്‍ദ്ദത്തെക്കുറിച്ച് പറയുകയാണ് വിനയ്. അടുത്ത സുഹൃത്ത് റോണ്‍സണോടാണ് വിനയ് ഇതേക്കുറിച്ച് മനസ് തുറക്കുന്നത്. ഇവിടെ വരുന്നതുവരെ ഇത് ഇത്രയും സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്ന ഒരു സ്ഥലമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വിനയ് പറയുന്നു. 

ഇതിന്‍റെയുള്ളിലെ ജീവിതം അറിയുന്നതുകൊണ്ടാണല്ലോ അതിന്‍റെ സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെ നമ്മള്‍ കണ്‍ഫെഷന്‍ റൂമില്‍ പോയിട്ട്, കണ്‍ഫെസ് ചെയ്യേണ്ടിവരുന്നത്. ഇത്രയും സമ്മര്‍ദ്ദമുള്ള സ്ഥലമാണെന്നൊന്നും സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല. എന്തൊരു പ്രഷറാണ് ഇതിനകത്ത്. കുക്കറിനകത്ത് പെട്ടതുപോലെയല്ലേ? ഇവിടെ ആകെ ഈ വഴക്കിന്‍റെ പ്രഷര്‍ മാത്രമേയുള്ളൂ. വേറെ ഒന്നുമില്ല. പക്ഷേ അതിന്‍റെ തീവ്രത ഭയങ്കര കൂടുതലാണ് ഇവിടെ. പരസ്പരം വഴക്കിടുന്നതിലൂടെ ഉണ്ടാവുന്ന വിഷലിപ്തമായ ഒരു അന്തരീക്ഷമുണ്ട്. അത് തരണം ചെയ്യാനാണ് ബുദ്ധിമുട്ട്, വിനയ് മാധവ് പറഞ്ഞു.

ALSO READ : നെറ്റ്ഫ്ലിക്സില്‍ നേട്ടവുമായി സിബിഐ 5; ഇന്ത്യ ലിസ്റ്റില്‍ ഒന്നാമത്

അതേസമയം ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ വിനയ്‍യും റോണ്‍സണുമുണ്ട്. ധന്യയാണ് ലിസ്റ്റിലുള്ള മറ്റൊരാള്‍. ബിഗ് ബോസ് സീസണ്‍ 4ലെ ഏറ്റവും അംഗസംഖ്യ കുറഞ്ഞ നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണത്തേത്. അതേസമയം എട്ട് മത്സരാര്‍ഥികളാണ് ഷോയില്‍ അവശേഷിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios