Bigg Boss : ബിഗ് ബോസില്‍ 'അങ്കിള്‍ ബണ്‍' ടാസ്‍ക്, ജയില്‍ നോമിനേഷനില്‍ ട്വിസ്റ്റും

സഹായികളുടെ വസ്‍ത്രം ധരിക്കേണ്ടുന്ന ഒരു ടാസ്‍കാണ് ബിഗ് ബോസ് നല്‍കിയത് (Bigg Boss).

Bigg Boss Malayalam Season 4 Uncle Bun task


ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ രസകരമായ ജയില്‍ ടാസ്‍ക്. രണ്ടുപേരെ ജയില്‍ നോമിനേഷനായി തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്‍തത്. തുടര്‍ന്ന് ജയിലില്‍ വിമുക്തി നേടാൻ വേണ്ടി രസകരമായ ഒരു അവസരം നല്‍കുകയുമായിരുന്നു ബിഗ് ബോസ്. 'അങ്കിള്‍ ബണ്‍' എന്ന ടാസ്‍കാണ് ബിഗ് ബോസ് നല്‍കിയത് (Bigg Boss).

കഴിഞ്ഞ വീക്ക്‍ലി ടാസ്‍കില്‍ ഏറ്റവും മോശം പ്രകടനം നടത്തിയവരെ ജയിലില്‍ പോകാനായി തെരഞ്ഞെടുക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടത് ബ്ലസ്‍ലിയും അഖിലും ആയിരുന്നു. ആറ് വോട്ടുകള്‍ അഖിലും 11 വോട്ടുകള്‍ ബ്ലസ്‍ലിക്കും കിട്ടി. ഇവര്‍ക്ക് ഒരു ടാസ്‍ക് ഉണ്ടാകുമെന്ന് ബിഗ് ബോസ് അറിയിച്ചു. ജയില്‍ ടാസ്‍കില്‍ വിജയിക്കാൻ മത്സാര്‍ഥികളുടെ പിന്തുണ ആവശ്യമാണ്. അതില്‍  മറ്റ് മത്സരാര്‍ഥികളുടെ പിന്തുണ ലഭിക്കാൻ അവരെ ക്യാൻവാസ് ചെയ്യാൻ അഖിലിനോടും ബ്ലസ്‍ലിയോടും നിര്‍ദ്ദേശിച്ചു.

ബ്ലസ്‍ലിയും അഖിലും വോട്ട് തേടും പോലെ ഓരോരുത്തരെയായി കണ്ട് പിന്തുണ അഭ്യര്‍ഥിച്ചു. ബ്ലസ്‍ലിക്ക് ദില്‍ഷ, ഡോ. റോബിൻ, അപര്‍ണ, ജാസ്‍മിൻ എന്നിവരുടെ പിന്തുണയാണ് ലഭിച്ചത്. അഖിലിന് റോണ്‍സണ്‍, സുചിത്ര, നിമിഷ, സൂരജ്, ലക്ഷ്‍മി പ്രിയ എന്നിവരുടെ പിന്തുണയും. സഹായികളെ തീരുമാനിച്ച ശേഷമാണ് ബിഗ് ബോസ് മത്സരം എന്തെന്ന് വ്യക്തമാക്കിയത്.

ജയില്‍ ടാസ്‍കില്‍ നിന്ന് രക്ഷപ്പെടാൻ 'അങ്കില്‍ ബണ്‍' എന്ന ടാസ്‍കാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ടാസ്‍കിന്റെ നിയമം എന്തെന്ന് ബിഗ് ബോസ് സൂരജിനെ കൊണ്ട് വായിപ്പിച്ചു. ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ ഗാര്‍ഡര്‍ ഏരിയയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നില്‍ക്കുക. ഓരോ മത്സരാര്‍ഥിയെയും പിന്തുണയ്‍ക്കുന്നവരും ഗാര്‍ഡൻ ഏരിയയില്‍ തുടരുക. അടുത്ത ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ പിന്തുണയ്‍ക്കുന്നവര്‍ വീട്ടിനുള്ളില്‍ കയറി അവരുടെ ഒരു വസ്‍ത്രം എടുത്ത് തിരികെ വന്ന് അവരവരുടെ മത്സരാര്‍ഥിക്ക് നല്‍കണം. പിന്തുണയ്‍ക്കുന്ന ഒരാള്‍ തിരിച്ചെത്തിയാല്‍ അടുത്ത ആള്‍ക്ക് പോകാം. വസ്‍ത്രങ്ങള്‍ മത്സരാര്‍ഥികള്‍ ധരിക്കുകയും ചെയ്യുക എന്നതാണ് ടാസ്‍ക്. അടുത്ത ബസര്‍ ശബ്‍ദം കേള്‍ക്കുന്നതുവരെ അങ്ങനെ തുടരാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്.

അങ്ങനെ മത്സരം ആരംഭിച്ചും. വളരെ വാശിയോടെയായിരുന്നു ഒരോ മത്സരാര്‍ഥിയും വീട്ടിനുള്ളില്‍ കയറി ചെന്ന് തന്റെ വസ്‍ത്രം എടുത്ത് തിരികെ വന്നത്. തങ്ങളുടെ സഹായികള്‍ കൊണ്ടുവന്ന വസ്‍ത്രങ്ങള്‍ അഖിലും ബ്ലസ്‍ലിയും ബസര്‍ ശബ്‍ദം കേള്‍ക്കുന്നതുവരെ ധരിച്ചുകൊണ്ടേയിരുന്നു. ഷാള്‍, സോക്സ് എന്നിവ വസ്‍ത്രങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. ടാസ്‍കില്‍ ബ്ലസ്‍ലി എത്ര വസ്‍ത്രം ധരിച്ചുുവെന്ന് പരിശോധിക്കാൻ അഖിലിനോടും അഖില്‍ ധരിച്ച വസ്‍ത്രങ്ങളുടെ എണ്ണമെടുക്കാൻ ബ്ലസ്‍ലിയോടും നിര്‍ദ്ദേശിച്ചു.  

ബ്ലസ്‍ലിക്ക് 35 വസ്‍ത്രങ്ങളായിരുന്നു ടാസ്‍കില്‍ ധരിക്കാനായത്. അഖില്‍ 50ഉം.  അഖിലിനെ വിജയിയായി പ്രഖ്യാപിച്ചു. അഖില്‍ ജയിലില്‍ പോകേണ്ടതില്ല എന്നും ബിഗ് ബോസ് പ്രഖ്യാപിച്ചു. ശേഷമായിരുന്നു ട്വിസ്റ്റ്. ബ്ലസ്‍ലിക്കൊപ്പം ജയിലില്‍ പോകാൻ മറ്റൊരാളെ തെരഞ്ഞെടുക്കാൻ ബിഗ് ബോസ് അഖിലിന് അവസരം നല്‍കി. അഖില്‍ തെരഞ്ഞെടുത്തത് ദില്‍ഷയെയും. അങ്ങനെ ബ്ലസ്‍ലിക്കൊപ്പം ദില്‍ഷയും ജയിലില്‍ പോകേണ്ടി വന്നു.

Latest Videos
Follow Us:
Download App:
  • android
  • ios