Bigg Boss : ബിഗ് ബോസില്‍ നിന്ന് ഇവരില്‍ ഒരാളാകും ഇനി പുറത്താകുക, നോമിനേഷൻ പട്ടികയായി

ബിഗ് ബോസില്‍ നിന്ന് ഇനി പുറത്തുപോകേണ്ടവരുടെ സാധ്യതാ പട്ടിക പുറത്ത് (Bigg Boss).

Bigg Boss Malayalam Season 4 third eviction nomination list

ബിഗ് ബോസില്‍ ഓരോ തിങ്കളാഴ്‍ചയും ആ ആഴ്‍ചത്തെ എവിക്ഷനുള്ളവരുടെ നോമിനേഷൻ ആണ്. വീട്ടില്‍ നിന്ന് ആരൊക്കെയാണ് പുറത്തുപോകേണ്ടത് എന്ന് മത്സരാര്‍ഥികള്‍ക്ക് നിര്‍ദ്ദേശിക്കാം. ഒരാള്‍ എന്തുകൊണ്ട് ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകണം എന്നതിന് വ്യക്തമായ കാരണവും നിര്‍ദ്ദേശിക്കണം. ഇന്ന് ലക്ഷ്‍മി പ്രിയ, ഡെയ്‍സി ജാസ്‍മിൻ, അഖില്‍, അശ്വിൻ, ശാലിനി, നവീൻ എന്നിവര്‍ക്കാണ് നോമിനേഷനില്‍ ഏറ്റവും അധികം വോട്ട് കിട്ടിയത് (Bigg Boss).

ഓരോ മത്സരാര്‍ഥിയും എവിക്ഷനായി നോമിനേറ്റ് ചെയ്‍ത പേരുകളും കാരണങ്ങളും

റോണ്‍സണ്‍- ജാസ്‍മിൻ അലസത കാട്ടുന്നുവെന്ന് പറഞ്ഞ് റോണ്‍സണ്‍ നോമിനേറ്റ് ചെയ്‍തു. ഭാഗ്യപേടകം ടാസ്‍കില്‍ ക്ഷീണിച്ചു എന്ന് പറഞ്ഞ്‍ ജാസ്‍മിൻ ഉറങ്ങി. ഇല്ലാത്ത ഒരു സംഭവം ഇടപെട്ട് വലിയൊരു കാര്യമാക്കി ലക്ഷ്‍മി പ്രിയ മാറ്റുന്നു. അതിനാല്‍ ലക്ഷ്‍മി പ്രിയെയും നോമിനേറ്റ് ചെയ്യുന്നതായി റോണ്‍സണ്‍ പറഞ്ഞു.

ലക്ഷ്‍മി പ്രിയ- ഇമോഷണലായും കരുത്ത് ആകാൻ വേണ്ടിയാണ് ബിഗ് ബോസില്‍ വരുന്നത്. പക്ഷേ ശാലിനിയെ അങ്ങനെയല്ല കാണുന്നത്. നിലപാടുകള്‍ ഉള്ള ഒരു വ്യക്തിയാണങ്കില്‍ പ്രതികരിക്കേണ്ട രീതിയിലല്ല ശാലിനി ഇടപെടുന്നതെന്നും പറഞ്ഞ് ലക്ഷ്‍മി പ്രിയ നോമിനേറ്റ് ചെയ്‍തു. എല്ലാവരും അവരവരെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്യാൻ ശ്രമിക്കുന്നെങ്കിലുമുണ്ട്. ഡെയ്‍സിയുടെ ഭാഗത്ത് നിന്ന് അങ്ങനെ ഇത്രയും ദിവസമായിട്ട് കാണുന്നില്ല എന്ന് പറഞ്ഞും ലക്ഷ്‍മി പ്രിയ നോമിനേറ്റ് ചെയ്‍തു.

ഡെയ്‍സി- ലക്ഷ്‍മി പ്രിയ ഫേക്ക് ആയിട്ടാണ് നില്‍ക്കുന്നത് എന്നാണ് തോന്നുന്നത്. ഒരാളെ സഹായിച്ചിട്ട് അതിന്റെ കണക്ക് പറയുന്ന ആളാണ് ലക്ഷ്‍മി പ്രിയയെന്നും വ്യക്തമാക്കി ഡെയ്‍സി നോമിനേറ്റ് ചെയ്‍തു. അശ്വിൻ കുറച്ച് ഒരു ആക്റ്റീവാകാനുണ്ട്. അതുകൊണ്ട് അശ്വിനെയും താൻ നോമിനേറ്റ് ചെയ്യുന്നുവെന്ന് ഡെയ്‍സി പറഞ്ഞു.

നവീൻ അറക്കല്‍- വീട്ടു ജോലികള്‍ ചെയ്യുമ്പോള്‍ ഡെയ്‍സി ഒഴിഞ്ഞുനില്‍ക്കുന്നതായി തോന്നുന്നു. സീരിയസ് ആയ കാര്യങ്ങള്‍ വരുമ്പോള്‍ പോലും അത് ലാഘവത്തോടെയാണ് കാണുന്നത് എന്ന് പറഞ്ഞ് ജാസ്‍മിനെയും നവീൻ നോമിനേറ്റ് ചെയ്‍തു.

അശ്വിൻ- ഗെയിമിന് ഇറങ്ങണം എന്ന് പറഞ്ഞിട്ട് പിന്നിലോട്ട് നില്‍ക്കുന്നു. ഗെയിമില്‍ ഇറങ്ങിയില്ല. സുചിത്ര നായര്‍ ഇപോഴും ഒറിജിനല്‍ ക്യാരക്ടറായി എനിക്ക് ഫീല്‍ ചെയ്‍തിട്ടില്ല. പുറകിലോട്ട് നില്‍ക്കുന്ന ഒരു കണ്‍ടെസ്റ്റന്റായിട്ടാണ് തോന്നിയിട്ടുള്ളതെന്നും പറഞ്ഞ് സുചിത്ര നായരെയും അശ്വിൻ നോമിനേറ്റ് ചെയ്‍തു.

ബ്ലസ്‍ലി- റിയല്‍ ആണെങ്കിലും ജാസ്‍മിന് കുറച്ച് അലസതയുണ്ടായിരുന്നു. പേടകത്തില്‍ ഇരിക്കുമ്പോള്‍ ജാസ്‍മിൻ ഉറങ്ങിപ്പോയി. കൃത്യമായിട്ടില്ല അല്ല ടാസ്‍കുകള്‍ ചെയ്യുന്നത്. ലക്ഷ്‍മി പ്രിയ തന്റേതല്ലാത്ത ടാസ്‍കുകളില്‍ പോയിട്ട്  കുറച്ച് പ്രശ്‍നങ്ങള്‍ ഉണ്ടാക്കി. നല്ല മനസ് കൊണ്ട് ആണെങ്കിലും ചില പ്രശ്‍നങ്ങളുണ്ടായിട്ടുണ്ട് എന്നതിനാല്‍ ലക്ഷ്‍മി പ്രിയയെയും നോമിനേറ്റ് ചെയ്യുന്നതായി ബ്ലസ്‍ലി പറഞ്ഞു

റോബിൻ- ക്യാപ്റ്റൻ അല്ലാത്തപ്പോള്‍ അത്ര ആക്ടീവല്ല നവീൻ എന്ന് തോന്നി. ലക്ഷ്‍മി പ്രിയ അനാവശ്യമായ ചിലപ്ര ശ്‍നങ്ങളുണ്ടാക്കുന്നുണ്ട്, ഇമോഷലാകുന്നുവെന്നതിനാലും നോമിനേറ്റ് ചെയ്യുന്നു.

ജാസ്‍മിൻ- അഖില്‍ കുറച്ച് ഉഴപ്പി നടക്കുന്നതുപോലെ തോന്നുന്നു.  ലക്ഷ്‍മി പ്രിയ ടാസ്‍കുകളില്‍ ഫൈറ്റ് ചെയ്യുന്നില്ല, വേണ്ടാത്ത കാര്യങ്ങളിലാണ് ഇടപെടുന്നത് എന്നതിനാലും നോമിനേറ്റ് ചെയ്യുന്നതായി ജാസ്‍മിൻ പറഞ്ഞു.

സുചിത്ര- ഭയങ്കരമായിട്ടൊരു ഫേക്ക് ആയിട്ട് നവീൻ പെരുമാറുന്നു. തെറ്റിദ്ധാരണ എല്ലാവരിലും ഉണ്ടാക്കാൻ നവീൻ ശ്രമിക്കുന്നു. ശാലിനി എല്ലാം ഒരു സെന്റിമെന്റ്‍സ് ആണ്. മുഖം വീര്‍പ്പിക്കുന്നു. അതൊന്നും ശരിയായ കാര്യമായിട്ട് തോന്നുന്നില്ലെന്ന് സുചിത്ര പറഞ്ഞു.

അപര്‍ണ- അശ്വിന് ഒരു ആഴ്‍ച കൂടി അവസരം കിട്ടിയിട്ടും അത് വാല്യു നല്‍കുന്നില്ല.. ലക്ഷ്‍മി പ്രിയ ചേച്ചി ജീവിതത്തില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരു രീതിയുണ്ട്. അതില്‍ നിന്ന് ഒരു ഫ്ലക്സിബിലിറ്റി കാണാൻ സാധിക്കുന്നില്ല. ചെറിയ കാര്യങ്ങള്‍ വലിയ കാര്യമായി മാറ്റുന്നുവെന്നും അപര്‍ണ പറഞ്ഞു.

അഖില്‍- നവീൻ അറക്കലിന് ഒരാളെ ഇഷ്‍ടമല്ലെങ്കില്‍ അയാള്‍ക്ക് എതിരെ ഗ്രൂപ്പിസം ഉണ്ടാക്കുന്നു. ഡോ. റോബിൻ സ്വയം ഒറ്റപ്പെടുന്നതായിട്ട് പുള്ളി തന്നെ ക്രിയേറ്റ് ചെയ്യുന്നു. മറ്റുള്ളവര്‍ പുള്ളിക്ക് എതിരെ ആണെന്നും ക്രിയേറ്റ് ചെയ്യുന്നു. അപ്പോള്‍ മറ്റുള്ള എല്ലാവരും നെഗറ്റാവായിട്ട് തോന്നിപ്പിക്കുമെന്നും പറഞ്ഞ് ഡോ. റോബിനെയും അഖില്‍ നോമിനേറ്റ് ചെയ്‍തു.

ശാലിനി- ലക്ഷ്‍മി പ്രിയ ചേച്ചി ആശ്വസിപ്പിക്കാൻ വന്ന ശേഷം ഉള്ള സമാധാനവും പോയി. ഡേയ്‍സി ആണ് ഇങ്ങനെ ഒരു പ്രശ്‍നം ഉണ്ടാകാൻ കാരണം. നമ്മുടെ ടീമിലെ കോര്‍ഡിനേഷൻ ഇല്ലായ്‍മയായിരുന്നു കാരണം. അതുകൊണ്ട് ഡെയ്‍സിയെയും നോമിനേറ്റ് ചെയ്യുന്നതായി ശാലിനി പറഞ്ഞു.

സൂരജ്- കഴിഞ്ഞ ആഴ്‍ചയിലെ ടാസ്‍കില്‍ അശ്വിൻ വീട്ടിന് പുറത്തായിരുന്നു. ഞങ്ങള്‍ അകത്തായിരുന്നു.  ഞാൻ ആക്റ്റീവല്ല എന്ന് അവൻ പറഞ്ഞു. തെറ്റിദ്ധാരണയുടെ  പുറത്ത് അങ്ങനെ അറിയാത്ത കാര്യങ്ങള്‍ പറയുന്നു. ശാലിനി സാങ്കല്‍പിക ചിന്തകളിലാണ് ജീവിക്കുന്നത്. എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നു എന്നാണ് ചിന്ത. അങ്ങനെ പ്രശ്‍നങ്ങളുമുണ്ടായി. ശാലിനിയും നോമിനേറ്റ് ചെയ്യുന്നതായി സൂരജ് പറഞ്ഞു.

ധന്യ- നവീൻ അറക്കലിന് ഒരു നിലപാടുമില്ല. പ്രശ്‍നങ്ങളില്‍ ഇടപെടാതെ ഒഴിഞ്ഞു മാറിനില്‍ക്കുന്നു. വീട്ടില്‍ പോകണം എന്ന് ഇന്നലെ കൂടി റോണ്‍സണ്‍ പറഞ്ഞു. ഒരു ഗെയിം ഷോയില്‍ നമ്മുടെ നിലപാടുകള്‍ കാണിക്കേണ്ടതായിട്ട് വരും. അത്തരം സാഹചര്യങ്ങളില്‍ നിന്നൊക്കെ റോണ്‍സണ്‍ മാറിനിന്നിട്ടുണ്ട്. നവീൻ അറക്കലും റോണ്‍സണും ഗെയിമിലേക്ക് കരുത്തോടെ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ധന്യ പറഞ്ഞു.

ദില്‍ഷ പ്രസന്നൻ-  ദില്‍ഷയ്‍ക്ക് ക്യാപ്റ്റൻ എന്ന നിലയില്‍ നോമിനേഷനില്‍ ബിഗ് ബോസ് പ്രത്യേക അധികാരം നല്‍കിയിരുന്നു. ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാൻ സാധിക്കുമെന്നതായിരുന്നു അധികാരം. നോമിനേഷനില്‍ നിലവില്‍ ആരൊക്കെയാണ് എന്നും ബിഗ് ബോസ് പറഞ്ഞു. അതിനുശേഷം താൻ ആരെയാണ് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ദില്‍ഷയും വ്യക്തമാക്കി. അഖില്‍ ഒരുപാട് കാര്യങ്ങളില്‍ നിന്ന് സ്‍കൂട്ട് ആയി പോകുന്നു. ഗെയിമില്‍ ഒന്നും അഖില്‍ കോണ്‍സൻട്രേറ്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞായിരുന്നു നോമിനേഷൻ. 

വീട്ടുജോലികളിലെയും ടാസ്‍കിലെയും അലസത, സ്വന്തം അഭിപ്രായമില്ലായ്‍മ, ഗ്രൂപ്പിസം, സെയ്‍ഫ് ഗെയിം, നിലപാടില്ലായ്‍മ, ഫേയ്‍ക്ക്, തെറ്റിദ്ധാരണ എന്നീ കാരണങ്ങളാല്‍ തെരഞ്ഞെടുത്തവരുടെയും ക്യാപ്റ്റന്റെ സവിശേഷ അധികാരത്താല്‍ ഒരാളെ പ്രത്യേകം തെരഞ്ഞെടുത്തയാളുടെയും പേരുകള്‍ ബിഗ് ബോസ് പ്രഖ്യാപിച്ചു. ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖില്‍, അശ്വിൻ, ശാലിനി, നവീൻ എന്നിവരില്‍ ഒരാളാണ് ഇനി പുറത്തുപോകാൻ സാധ്യത.

Latest Videos
Follow Us:
Download App:
  • android
  • ios