Asianet News MalayalamAsianet News Malayalam

Bigg Boss : ബിഗ് ബോസില്‍ നിന്ന് ഇനി പുറത്താകാൻ സാധ്യതയുള്ളവര്‍, നോമിനേഷൻ പട്ടിക

ബിഗ് ബോസില്‍ നിന്ന് എന്തുകൊണ്ട് ഇവര്‍ പുറത്തുപോകണം എന്നതിനുള്ള കാരണങ്ങളും (Bigg Boss).
 

Bigg Boss Malayalam Season 4 second eviction nominations list
Author
Kochi, First Published Apr 4, 2022, 10:49 PM IST | Last Updated Apr 4, 2022, 10:49 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ രണ്ടാമത്തെ ആഴ്‍ചയിലെ എവിക്ഷൻ പട്ടിക തയ്യാറായി. ബിഗ് ബോസ് വീട്ടില്‍ നിന്ന് ആരാണ് ഇനി പുറത്തുപോകേണ്ടത് എന്ന് നിര്‍ദ്ദേശിക്കാൻ മത്സാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. വ്യക്തമായ കാരണം പറയാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മത്സരാര്‍ഥികള്‍ ഓരോരുത്തരും നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയവരെയാണ് എവിക്ഷൻ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് (Bigg Boss).

ഓരോ മത്സരാര്‍ഥികളും എവിക്ഷനായി നിര്‍ദ്ദേശിച്ച പേരുകളും കാരണങ്ങളും

റോണ്‍സണ്‍- ഡോ. റോബിൻ, ഡെയ്‍സി എന്നിവരെയാണ് റോണ്‍സണ്‍ നിര്‍ദ്ദേശിച്ചത്. വളരെ ബ്രില്യന്റാണ് ഇരുവരുടെയും ഗെയിം എന്നും ആലോചിച്ചുറപ്പിച്ചാണ് പ്രകടനമെന്നതുമാണ് കാരണമെന്നും റോണ്‍സണ്‍ അറിയിച്ചു.

ലക്ഷ്‍മി പ്രിയ- ആരോഗ്യ സ്ഥിതി അത്ര നല്ലതല്ലാത്തിനാലാണ് ഡെയ്‍സിക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ബ്ലസ്‍ലി പാവ വിട്ടുകൊടുത്തത്. പക്ഷേ ഡെയ്‍സി അതു തട്ടിയെടുത്തു. ഡോ. റോബിൻ അത്യഗ്രഹം കൊണ്ട് ക്യാപ്റ്റന്റെ മുറിയില്‍ കയറി മറ്റൊരു പാവയും സ്വന്തമാക്കാൻ ശ്രമിച്ചു. ഇക്കാരണങ്ങളാല്‍ ഡെയ്‍സിയും ഡോ. റോബിനെയും നോമിനേറ്റ് ചെയ്യുന്നതായി ലക്ഷ്‍മി പ്രിയ പറഞ്ഞു.

ഡെയ്‍സി - മത്സരം ജയിക്കാൻ വന്ന ഒരാളാണ് ബ്ലസ്‍ലി എന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിരുന്നു ആദ്യ നോമിനേഷൻ. ഒരു വഴക്ക് തീര്‍ന്നാലും ഒരാളെ കോര്‍ണര്‍ ചെയ്യുന്നതുപോലെ തോന്നുന്നുവെന്ന് പറഞ്ഞ് ജാസ്‍മിനെയും ഡെയ്‍സി നോമിനേറ്റ് ചെയ്‍തു.

ദില്‍ഷ പ്രസന്നൻ- മറ്റുള്ളര്‍ക്ക് അഭിപ്രായം പറയാൻ ലക്ഷ്‍മി ചേച്ചി അനുവദിക്കുന്നില്ല. ലക്ഷ്‍മി പ്രിയ സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുന്നു. അശ്വിന് നല്ല അവസരം ഒരുപാട് ലഭിച്ചിട്ടും അത് ഉപയോഗിച്ചില്ല. ഇക്കാരണങ്ങളാല്‍ ലക്ഷ്‍മി പ്രിയയും അശ്വിനെയും നോമിനേറ്റ് ചെയ്യുന്നതായി ദില്‍ഷ പ്രസന്നൻ പറഞ്ഞു.

അശ്വിൻ- ഡോ. റോബിൻ ബിഗ് ബോസ്  നിയമങ്ങള്‍ തെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അശ്വിൻ അദ്ദേഹത്തെ നോമിനേറ്റ് ചെയ്‍തു. ദില്‍ഷ പ്രസന്നൻ ഏറ്റവും ആക്റ്റീവല്ലാത്ത ആളായതിനാല്‍ നോമിനേറ്റ് ചെയ്യുന്നുവെന്നും അശ്വിൻ പറഞ്ഞു.

Bigg Boss Malayalam Season 4 second eviction nominations list

ബ്ലസ്‍ലി-  റോണ്‍സണ്‍ സ്വയം തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതായി തോന്നുന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു.  സ്വന്തമായി അഭിപ്രായം ഇല്ലാത്ത ആളാണ് എന്ന് തോന്നിയതിനാല്‍ ശാലിനിയെയും നോമിനേറ്റ് ചെയ്യുന്നതായി ബ്ലസ്‍ലി പറഞ്ഞു. 

നിമിഷ- ചതിച്ചു ജയിക്കാനാണ് ഡോ. റോബിന് താല്‍പര്യം എന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു. റൂഡാണ് ഡെയ്‍സി എന്ന് എനിക്ക് തോന്നുന്നുന്നു. ഡെയ്‍സിക്ക് അനുകൂലമായി മാറാൻ സ്റ്റോറി ലൈൻ പോലും മാറ്റി പറയുന്നു. അതിനാല്‍ നോമിനേറ്റ് ചെയ്യുന്നുവെന്നും നിമിഷ പറഞ്ഞു.

ജാസ്‍മിൻ-  ഭക്ഷണം കഴിക്കുന്നതിന് ഒരാള്‍ നല്‍കിയ പാവ തട്ടിയെടുക്കാൻ ശ്രമിച്ചതിനാല്‍ ഡെയ്‍സിയെ നോമിനേറ്റ് ചെയ്യുന്നു. ഡോ. റോബിൻ ഒരു ചതിയനാണ് എന്ന് തോന്നിയതിനാലും നോമിനേറ്റ് ചെയ്യുന്നതായി ജാസ്‍മിൻ പറഞ്ഞു.

സുചിത്ര- ഡോ. റോബിൻ ഒരു വ്യക്തിയില്ലാത്തതുപോലെയാണ് സംസാരിക്കുന്നത് എന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നതായി സുചിത്ര പറഞ്ഞു. ബിഗ് ബോസ് വീട്ടിലാണ് താൻ എന്ന് അശ്വിന് മനസിലായിട്ടില്ലാത്തതു പോലെ തോന്നുന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു. 

അപര്‍ണ- ആദ്യ ആഴ്‍ച തന്നെ  ക്യപ്റ്റൻ സ്ഥാനമടക്കമുള്ള അവസരങ്ങള്‍ കിട്ടിയിട്ടും മെച്ചപ്പെടാൻ സാധിക്കാത്തതിനാാല്‍ അശ്വിനെ നോമിനേറ്റ് ചെയ്യുന്നു. ബിഗ് ബോസ് വീട്ടില്‍ നില്‍ക്കാൻ ഒരു താല്‍പര്യമില്ലാത്ത തരത്തില്‍ പറയുന്നതിനാല്‍ റോണ്‍സണെയും നോമിനേറ്റ് ചെയ്യുന്നു.

അഖില്‍- മറ്റുള്ളവരുടെ കാര്യങ്ങളില്‍ ജാസ്‍മിൻ അനാവശ്യമായി ഇടപെടുന്നു, ഒരു അച്ചടക്കമില്ല എന്നതിനാലും നോമിനേറ്റ് ചെയ്യുന്നു. സ്വന്തമായി അഭിപ്രായമില്ലാത്ത ഒരാളാണ് നിമിഷ എന്നതിനാലും നോമിനേറ്റ് ചെയ്യുന്നതായി അഖില്‍ പറയുന്നു.

ശാലിനി- ധന്യയെ ആണ് ആദ്യം നോമിനേറ്റ് ചെയ്യുന്നത്. ഒരാളെ മനസിലാക്കാതെ അയാള്‍ ഇങ്ങനെയാണ് എന്ന് തീരുമാനത്തിലെത്തുന്നു. ദില്‍ഷ ന്യൂട്രലായി നില്‍ക്കുന്ന ആളായി എനിക്ക് തോന്നിക്കുന്നു. ദില്‍ഷ പ്രസന്നനെയും താൻ നോമിനേറ്റ് ചെയ്യുന്നുവെന്ന് ശാലിനി പറഞ്ഞു.

സൂരജ്- ഡോ. റോബിൻ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യത്തിന് വേണ്ടി ടീമിന്റെ 500 പോയന്റ് നഷ്‍ടപ്പെടുത്തിയതിനാല്‍ നോമിനേറ്റ് ചെയ്യുന്നു. ബ്ലസ്‍ലി പാവ തനിക്ക് പല തവണ കിട്ടിയിട്ടും ഗൗരവം കൊടുത്തില്ല എന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു.

ധന്യ-  ഡോ. റോബിൻ കാരണമില്ലാതെ വേറൊരാളെ വ്യക്തഹത്യ നടത്തുന്നതിനാല്‍ നോമിനേറ്റ് ചെയ്യുന്നു. അശ്വിൻ ഇവിടെ വീട്ടിലുണ്ടോ എന്നുപോലും തോന്നിയിട്ടുണ്ട് എന്നതിനാലും നോമിനേറ്റ് ചെയ്യുന്നു.

ഡോ. റോബിൻ- ജാസ്‍മിനും നിമിഷയെയുമാണ് താൻ നോമിനേറ്റ് ചെയ്യുന്നത്.  ഗെയിം കഴിഞ്ഞതിന് ശേഷവും പല കാര്യങ്ങളും മനസില്‍ വെച്ച് ഹര്‍ട്ട് ചെയ്യാൻ ശ്രമിക്കുന്നതിനാലാണ് നോമിനേഷൻ എന്നും ഡോ. റോബിൻ പറഞ്ഞു..

നവീൻ- ബ്ലസ്‍ലിയുടെ വീട്ടുകാരെ പോലും ഒരു കാര്യവുമില്ലാതെ വിളിച്ചതിന് ഡെയ്‍സിയെ നോമിനേറ്റ് ചെയ്യുന്നു. ഡോ. റോബിൻ ഫേക്ക് വ്യക്തിയായിട്ടാണ് തോന്നിയത് എന്നതിനാലും നോമിനേറ്റ് ചെയ്യുന്നതായി നവീൻ പറഞ്ഞു.

ദില്‍ഷ, ബ്ലസ്‍ലി, അശ്വിൻ, ജാസ്‍മിൻ, റോണ്‍സണ്‍, റോബിൻ, നിമിഷ, ഡെയ്‍സി എന്നിവരെ എവിക്ഷൻ പ്രക്രിയയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരായി ഒടുവില്‍ ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു.

Latest Videos
Follow Us:
Download App:
  • android
  • ios