Asianet News MalayalamAsianet News Malayalam

Bigg Boss 4 : ഈ വാരം പുറത്തായില്ലെങ്കില്‍ 91-ാം ദിവസം വരെ സുരക്ഷിതന്‍; റിയാസിന് നോമിനേഷന്‍ ഫ്രീ കാര്‍ഡ്

ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റിലെ ഏഴ് പേരില്‍ ഒരാള്‍ റിയാസ് ആണ്

bigg boss malayalam season 4 riyas salim got nomination free card
Author
Thiruvananthapuram, First Published Jun 11, 2022, 10:33 PM IST | Last Updated Jun 11, 2022, 10:33 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ (Bigg Boss 4) ഏത് മത്സരാര്‍ഥിയും ആഗ്രഹിക്കുന്ന ഒരു നേട്ടം സ്വന്തമാക്കി റിയാസ് സലിം. ഈ വാരത്തിലെ കോള്‍ സെന്‍റര്‍ വീക്കിലി ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മത്സരാര്‍ഥിയായി എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുത്തത് റിയാസിനെ ആയിരുന്നു. വീക്കിലി ടാസ്കിലെ മികച്ച പ്ലെയര്‍ക്ക് നല്‍കുമെന്ന് ബിഗ് ബോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ് ഇത്. എന്നാല്‍ ഏത് വാരത്തിലേക്ക് എന്നത് പ്രത്യേകം എടുത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. ലഭിച്ച നോമിനേഷന്‍ ഫ്രീ കാര്‍ഡ് റിയാസിന് അടുത്ത വാരം ഉപയോഗിക്കാവുന്നതാണെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റിലെ ഏഴ് പേരില്‍ ഒരാള്‍ റിയാസ് ആണ്. നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഈ വാരത്തിലേക്കല്ലെന്ന് ഉറപ്പായതോടെ റിയാസ് ഈ വാരം പുറത്താവുമോ എന്നാണ് മത്സരാര്‍ഥികളും പ്രേക്ഷകരും ഉറ്റുനോക്കുന്നത്. ഇന്നോ നാളെയോ പുറത്താവാത്തപക്ഷം ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ 91-ാം ദിവസം വരെ റിയാസിന് സുരക്ഷിതനായിരിക്കാം. കാരണം അടുത്ത വാരത്തില്‍ ഒരു മത്സരാര്‍ഥിക്കും റിയാസിനെ നോമിനേറ്റ് ചെയ്യാന്‍ ആവില്ല. അടുത്തതിന്‍റെ അടുത്ത വാരം നോമിനേറ്റ് ചെയ്താലും, അതില്‍ വോട്ടിംഗിലൂടെ പുറത്തായാല്‍ പോലും 91-ാം ദിവസം വരെ റിയാസ് ബിഗ് ബോസില്‍ ഉറപ്പായും തുടരും.

ALSO READ : 'താനുമായി സൗഹൃദത്തിലാവുന്നവര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താവുന്നു'; റിയാസിന്‍റെ വിലയിരുത്തല്‍

അതേസമയം ഈ വാരം ആരാവും പുറത്തേക്ക് പോവുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. റിയാസ്, സൂരജ്, റോണ്‍സണ്‍, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖില്‍ എന്നിവരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍.

Latest Videos
Follow Us:
Download App:
  • android
  • ios