Bigg Boss 4 : 'പല കാര്യങ്ങളിലും ബ്ലെസ്‍ലിയുടെ കാഴ്ചപ്പാട് പൂജ്യം'; വിമര്‍ശിച്ച് റിയാസ്
ബിഗ് ബോസിന്‍റെ ഈ സീസണ്‍ അവസാനിക്കാന്‍ വെറും ഒരാഴ്ച കൂടി
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിലവില്‍ അവശേഷിക്കുന്ന മത്സരാര്‍ഥികളില്‍ ബ്ലെസ്‍ലിയുടെ പ്രധാന വിമര്‍ശകനാണ് റിയാസ്. മറ്റു പല മത്സരാര്‍ഥികള്‍ക്കും ബ്ലെസ്‍ലിയുടെ ബുദ്ധിവൈഭവത്തെക്കുറിച്ചും ചുഴിഞ്ഞ് ചിന്തിക്കുന്ന രീതിയെക്കുറിച്ചുമൊക്കെ നല്ല അഭിപ്രായങ്ങളാണെങ്കിലും റിയാസിന് അങ്ങനെയല്ല. അത് അവസരം കിട്ടുമ്പോഴൊക്കെ റിയാസ് പറയാറുമുണ്ട്. ബ്ലെസ്‍ലിക്ക് മാര്‍ക്കിടാന്‍ റിയാസിന് ശനിയാഴ്ച എപ്പിസോഡില്‍ ഒരു അവസരം ലഭിച്ചു.
ബിഗ് ബോസിന്‍റെ ഈ സീസണ്‍ അവസാനിക്കാന്‍ വെറും ഒരാഴ്ച കൂടിയാണ് ബാക്കിയുള്ളത്. ഇതുവരെയുള്ള വിലയിരുത്തല്‍ അനുസരിച്ച് മറ്റൊരു മത്സരാര്‍ഥിക്ക് മാര്‍ക്കിടാനുള്ള അവസരം മോഹന്‍ലാല്‍ ഇന്നലെ ഓരോ മത്സരാര്‍ഥിക്കും നല്‍കി. ഏതെങ്കിലും ഒരു മത്സരാര്‍ഥിയെ എടുത്ത്, മത്സരബുദ്ധി, നേതൃപാടവം, വിനോദം, സഹനശക്തി, കാഴ്ചപ്പാട് എന്നീ മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്ക് നല്‍കാനായിരുന്നു ടാസ്ക്. നൂറില്‍ പത്തിന്‍റെ മടങ്ങുകളായാണ് മാര്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഇതുപ്രകാരം ലഭിച്ച അവസരത്തില്‍ റിയാസ് ബ്ലെസ്‍ലിയെയാണ് തെരഞ്ഞെടുത്തത്. ബ്ലെസ്ലിയുടെ മത്സരബുദ്ധിക്ക് 80 മാര്‍ക്കും നേതൃപാടവത്തിന് 30 മാര്‍ക്കും വിനോദത്തിന് 70 മാര്‍ക്കും സഹനശക്തിക്ക് 80 മാര്‍ക്കും കാഴ്ചപ്പാടിന് 10 മാര്‍ക്കുമാണ് റിയാസ് നല്‍കിയത്. എന്നാല്‍ പല വിഷയങ്ങളിലും തന്‍റെ അഭിപ്രായപ്രകാരം ബ്ലെസ്‍ലിക്ക് പൂജ്യം കാഴ്ചപ്പാടാണ് ഉള്ളതെന്നും റിയാസ് പറഞ്ഞു.
ALSO READ : 'ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല'; റിയാസിനോട് ക്ഷമ ചോദിച്ച് ലക്ഷ്‍മിപ്രിയ
എന്നാല്‍ എതിര്‍ മത്സരാര്‍ഥിക്ക് വാരിക്കോരി മാര്‍ക്കുകള്‍ നല്‍കിയ രണ്ടുപേരും ഉണ്ടായിരുന്നു. റോണ്‍സണും ബ്ലെസ്‍ലിയും ആയിരുന്നു അത്. റോണ്‍സണ്‍ റിയാസിന് അഞ്ച് മാനദണ്ഡങ്ങള്‍ വച്ചും നൂറില്‍ നൂറ് നല്‍കിയപ്പോള്‍ ബ്ലെസ്‍ലി റോണ്‍സണും അത്തരത്തില്‍ മാര്‍ക്കിട്ടു.