ആരാണ് ഈ വാരം പുറത്ത്? പുതിയ നോമിനേഷന് ലിസ്റ്റ് പ്രഖ്യാപിച്ച് ബിഗ് ബോസ്
ഏഴ് പേരാണ് ഇക്കുറി ലിസ്റ്റില്‍
ബിഗ് ബോസ് മലയാളം സീസണ് 4ല്‍ (Bigg Boss 4) 11-ാം വാരത്തിലെ നോമിനേഷന് ലിസ്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ ചില വാരങ്ങളില്‍ പിന്തുടര്ന്നിരുന്നതുപോലെ കണ്‍ഫെഷന്‍ റൂമില്‍ ഒന്നിലധികം പേരെ ഒരുമിച്ച് വിളിച്ച് ആര് നോമിനേഷനിലേക്ക് പോകണമെന്ന് ചര്‍ച്ച ചെയ്ച് തീരുമാനിക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. രണ്ടുപേരെ വീതമാണ് ബിഗ് ബോസ് ഇന്ന് വിളിപ്പിച്ചത്. സൂരജ്- റിയാസ്, വിനയ്- റോണ്സണ്, ലക്ഷ്മിപ്രിയ- ദില്‍ഷ, ബ്ലെസ്ലി- അഖില്‍ എന്നിങ്ങനെയാണ് ബിഗ് ബോസ് പേരുകള്‍ വിളിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്തുള്ള ധന്യയെ ആര്‍ക്കും നോമിനേറ്റ് ചെയ്യാനാവില്ലെന്നും ധന്യയ്ക്കും ആരെയും നോമിനേറ്റ് ചെയ്യാനാവില്ലെന്നും ബിഗ് ബോസ് തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നു.
എന്തുകൊണ്ട് മത്സരാര്‍ഥി എന്ന നിലയില്‍ തനിക്ക് ഇവിടെ തുടരണം എന്നത് വിശദീകരിക്കാനാണ് സൂരജും റിയാസും ശ്രമിച്ചത്. എന്നാല്‍ കൂടുതല്‍ മികച്ച രീതിയില്‍ പോയിന്റുകള്‍ അവതരിപ്പിച്ചത് റിയാസ് ആണ്. പക്ഷേ രണ്ടാളും പരസ്പരം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ആയതിനാല്‍ രണ്ടുപേരും നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ചു. ഇതുപോലെ തന്നെയായിരുന്നു വിനയ്യും റോണ്‍സണും. പരസ്പരം വിട്ടുകൊടുക്കാന്‍ ഇരുവരും തയ്യാറായില്ല. എന്നാല്‍ പോയിന്റുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വിനയ് മികച്ചുനിന്നു. ഏതായാലും രണ്ടുപേരും ലിസ്റ്റില്‍ ഇടംപിടിച്ചു.
ALSO READ : 'അമര്‍' കൈയടി നേടുമ്പോള്‍ ഫഹദ് അടുത്ത തമിഴ് സിനിമയുടെ ചിത്രീകരണത്തില്‍
ലക്ഷ്മിപ്രിയ- ദില്‍ഷ എന്നിവരായിരുന്നു അടുത്തത്. ബിഗ് ബോസില്‍ ആദ്യം ഉണ്ടായിരുന്നതില്‍ നിന്ന് തനിക്കുണ്ടായ വ്യത്യാസങ്ങളെക്കുറിച്ച് ദില്‍ഷ വിശദീകരിച്ചത് ലക്ഷ്മിപ്രിയയും അംഗീകരിച്ചു. താന്‍ നോമിനേഷനിലേക്ക് പോകാമെന്ന് പിന്നാലെ ലക്ഷ്മിപ്രിയ സമ്മതിക്കുകയും ചെയ്തു. ബ്ലെസ്ലി- അഖില്‍ എന്നിവരാണ് അടുത്തതായി എത്തിയത്. നിലപാടുകളില്‍ ബ്ലെസ്ലി സാധാരണ പുലര്‍ത്താറുള്ള ധൃഢത കഴിഞ്ഞ വാരം കണ്ടില്ലെന്ന് റോബിനെ ന്യായീകരിച്ചത് ചൂണ്ടിക്കാട്ടി അഖില്‍ വിമര്‍ശിച്ചു. എന്നാല്‍ ബ്ലെസ്ലി തന്റെ ഭാഗം അവതരിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടുപേരും പിന്മാറാന് തയ്യാറാവാതെ വന്നതിനാല്‍ ഇരുവരും നോമിനേഷനില്‍ ഇടംപിടിച്ചു.
ഫലം ഒന്‍പത് മത്സരാര്ഥികളില് ക്യാപ്റ്റന്‍ ധന്യയും ദില്‍ഷയുമൊഴികെ എല്ലാവരും ഇക്കുറി നോമിനേഷനില്‍ ഉണ്ട്. സൂരജ്, റിയാസ്, റോണ്സണ്, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, അഖില്‍ എന്നിങ്ങനെ ഏഴ് പേരാണ് ഇത്തവണ നോമിനേഷന് ലിസ്റ്റില്‍