Asianet News MalayalamAsianet News Malayalam

Bigg Boss 4 : 'താനുമായി സൗഹൃദത്തിലാവുന്നവര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താവുന്നു'; റിയാസിന്‍റെ വിലയിരുത്തല്‍

പ്രഖ്യാപിച്ച സമയത്ത് ഏഴ് പേരുണ്ടായിരുന്ന ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റില്‍ നിലവില്‍ ആറ് പേര്‍ മാത്രമാണ് ഉള്ളത്

bigg boss malayalam season 4 my friends are continously being evicted says riyas salim
Author
Thiruvananthapuram, First Published Jun 11, 2022, 9:47 PM IST | Last Updated Jun 11, 2022, 9:47 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) നിലവിലുള്ളവരില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരാര്‍ഥികളില്‍ ഒരാളാണ് റിയാസ് സലിം. സീസണ്‍ അരങ്ങേറ്റ എപ്പിസോഡ് മുതല്‍ ഉള്ള ആളായിരുന്നില്ല റിയാസ്. മറിച്ച് വൈല്‍ഡ് കാര്‍ഡ് ആയിട്ടായിരുന്നു റിയാസിന്‍റെ രംഗപ്രവേശം. വന്ന വേദിയില്‍ തന്നെ റോബിന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്‍റെ ശത്രുക്കളാണെന്ന് പ്രഖ്യാപിച്ച റിയാസ് ഒട്ടേറെ അഭിപ്രായ സംഘര്‍ഷങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ഉണ്ടാവുകയും ചെയ്‍തു. അവസാനം ഡോ. റോബിന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്ത സംഭവങ്ങളുടെ ഫ്രെയിമുകളിലും റിയാസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. സ്വന്തം താല്‍പര്യപ്രകാരം ബിഗ് ബോസിനോട് വിടപറഞ്ഞ ജാസ്മിനുമായിട്ടായിരുന്നു ബിഗ് ബോസില്‍ റിയാസിന്‍റെ ഏറ്റവും അടുത്ത സൌഹൃദം. ഇപ്പോഴിതാ പ്രേക്ഷകാഭിരുചിയെക്കുറിച്ച് തന്‍റെ ഒരു നിരീക്ഷണം പങ്കുവച്ചിരിക്കുകയാണ് റിയാസ്.

താനുമായി സൌഹൃദത്തിലായ മത്സരാര്‍ഥികളൊക്കെ ബിഗ് ബോസില്‍ നിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് അത്. ജാസ്മിന്‍ കൂടാതെ നിമിഷ, അപര്‍ണ്ണ, സുചിത്ര എന്നിവരൊക്കെ താനുമായി സൌഹൃദത്തിലായ മത്സരാര്‍ഥികളാണെന്ന് റിയാസ് പറയുന്നു. കിച്ചണ്‍ ഏരിയയില്‍ നില്‍ക്കുകയായിരുന്ന സൂരജ്, ധന്യ എന്നിവരോടായിട്ടായിരുന്നു റിയാസിന്‍റെ പ്രതികരണം. ഇപ്പോള്‍ ആരുമായിട്ടാണ് റിയാസിന് കൂടുതല്‍ സൌഹൃദമെന്ന് ചോദിച്ച സൂരജ് സ്വന്തമായി അതിന് ഉത്തരവും കണ്ടെത്തി. റോണ്‍സണ്‍ എന്നായിരുന്നു അത്. അത് റിയാസ് ശരിവെക്കുകയും ചെയ്‍തു. 

ALSO READ : ബോക്സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്ന് 'വിക്രം', പുതിയ റെക്കോര്‍ഡ്

ഇപ്പോള്‍ റിയാസിന്‍റെ അടുത്ത സുഹൃത്ത് താനാണെന്നായിരുന്നു അപ്പുറത്ത് മാറി ഇരിക്കുകയായിരുന്ന വിനയ്‍യുടെ മറുപടി. റോണ്‍സണും വിനയ്‍യുമാണ് അതെന്ന് റിയാസ് സമ്മതിക്കുകയും ചെയ്‍തു. അതേസമയം തന്‍റെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ബിഗ് ബോസ് വീട്ടില്‍ തുടരാനാണ് സാധ്യതയെന്നും റിയാസ് പറഞ്ഞു. അങ്ങനെയെങ്കില്‍ ആരൊക്കെ സുരക്ഷിതരാവുമെന്ന് ധന്യയാണ് പറഞ്ഞത്. ലക്ഷ്മിപ്രിയ, ദില്‍ഷ ബ്ലെസ്‍ലി എന്നിവരുടെ പേരുകളാണ് ധന്യ പറഞ്ഞത്.

ALSO READ : പരസ്‍പരം സര്‍പ്രൈസ് നല്‍കി ഡോ. റോബിനും അശ്വിനും അപര്‍ണയും- വീഡിയോ

അതേസമയം പ്രഖ്യാപിച്ച സമയത്ത് ഏഴ് പേരുണ്ടായിരുന്ന ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റില്‍ നിലവില്‍ ആറ് പേര്‍ മാത്രമാണ് ഉള്ളത്. വീക്കിലി ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതായി മത്സരാര്‍ഥികള്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത റിയാസിനെ ബിഗ് ബോസ് നോമിനേഷനില്‍ നിന്ന് മോചിപ്പിച്ചിരുന്നു. സൂരജ്, റോണ്‍സണ്‍, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖില്‍ എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റില്‍ തുടരുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios