Bigg Boss : 'ഞാൻ നല്ല ഒരു കുട്ടിയായതുകൊണ്ട് ആര്‍ക്കും ഇഷ്‍ടം തോന്നും', ദില്‍ഷയുടെ ഫോണ്‍ കോള്‍
'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന ആക്റ്റീവിറ്റിയുടെ ഭാഗമായിരുന്നു ദില്‍ഷയുടെ കോള്‍ (Bigg Boss).
ബിഗ് ബോസില്‍ ഇന്നത്തെ എപ്പിസോഡില്‍ 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന മോര്‍ണിംഗ് ആക്റ്റീവിറ്റിയായിരുന്നു തുടക്കത്തില്‍ കാട്ടിയത്. ബിഗ് ബോസിന് പുറത്തെ ഒരാളെ വിളിക്കാൻ അവസരം കിട്ടിയാല്‍ ആരെ വിളിക്കും എന്നതായിരുന്നു ആക്റ്റീവിറ്റി. ബിഗ് ബോസില്‍ മാനസിക സംഘര്‍ഷവും വെല്ലുവിളികളും നേരിടുമ്പോള്‍ 'ആരെങ്കിലും അരികില്‍ ഉണ്ടായിരുന്നെങ്കില്‍' എന്ന് തോന്നിയതിനെ കുറിച്ചും ഫോണിലൂടെ എങ്ങനെയാകും സംസാരിക്കുക എന്ന് ഒരു സാങ്കല്‍പിക ഫോണ്‍ കോള്‍ രൂപേന പറയുക എന്നതായിരുന്നു നിര്‍ദ്ദേശം. 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന ആക്റ്റീവിറ്റിയില്‍ അമ്മയെയായിരുന്നു ദില്‍ഷ വിളിച്ചത് (Bigg Boss).
വളരെ രസകരമായിട്ടായിരുന്നു ദില്‍ഷ തന്റെ ഫോണ്‍ സംഭാഷണം അവതരിപ്പിച്ചത്. എന്റെ ഒരു ദിവസത്തെ കഥ മുഴുവൻ കേട്ടു കഴിഞ്ഞേ എന്റെ അമ്മ ഉറങ്ങൂ. ഒരു ദിവസം അമ്മയുടെ ശബ്‍ദം കേട്ടില്ലെങ്കില്‍ എന്തോ ഒന്ന് മിസ് ചെയ്‍തതുപോലെയാണ്. അമ്മയെ മാത്രമേ ഞാൻ വിളിക്കാറുള്ളൂ എന്ന് അച്ഛന് പരാതിയാണ്. സോറി അച്ഛാ, ഇന്നും ഞാൻ അമ്മയെ തന്നെയാണ് വിളിക്കുന്നത്. അച്ഛൻ കുറെ സമയം എന്റെ കഥ കേട്ടു നില്‍ക്കില്ല അതുകൊണ്ടാണ് എന്ന മുഖവുരയോടെയാണ് ദില്‍ഷ തുടങ്ങിയത്. ദില്‍ഷയുടെ സംസാരം എല്ലാവരിലും ചിരി പടര്‍ത്തുകയും ചെയ്‍തു.
ദില്‍ഷയുടെ ഫോണ്‍ സംഭാഷണം
അമ്മ ദിലുവാണ്. ഞാൻ ബിഗ് ബോസില്‍ എഴുപത്തിയേഴാം ദിവസം കഴിഞ്ഞു. എന്നെ രണ്ടു പേര് പ്രപ്പോസ് ചെയ്‍തത് ഒരിക്കലും തെറ്റായിട്ടുള്ള കാര്യമല്ല അമ്മാ. ഒരു മനുഷ്യന് തോന്നുന്ന ഒരു കാര്യമാണ് ഒരാളെ പ്രപ്പോസ് ചെയ്യുക എന്ന്. ഒരാളുടെയടുത്ത് ഇഷ്‍ടം ആണ് എന്ന് പറയുകയെന്നത്. എനിക്ക് അവരുടയെടുത്ത് പറയാൻ പറ്റില്ല അങ്ങനെ പാടില്ല എന്ന്. പിന്നെ ഞാൻ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്‍ടം തോന്നും. അതുകൊണ്ട് അമ്മ ആ കാര്യത്തില്‍ വിഷമിക്കണ്ട.
വെറുതെ ഇങ്ങനെ കാര്യങ്ങളൊക്കെ ആലോചിച്ച് പ്രഷര്‍ ഒക്കെയായി ആരോഗ്യത്തിന് പ്രശ്‍നമുണ്ടാക്കേണ്ട. വെറുതെ കരയാൻ നില്‍ക്കണ്ട,ഞാൻ ഇവിടെ നല്ലതായി പെര്‍ഫോം ചെയ്‍ത് സ്‍ട്രോംഗ് ആയി നില്‍ക്കും. 100 ദിവസം കഴിഞ്ഞിട്ട് വിൻ ചെയ്‍തിട്ടേ ഞാൻ വരുന്നുള്ളൂ. ഹാപ്പിയായിട്ടിരിക്കുക.
Read More : ബിഗ് ബോസില്‍ ഇത്തവണ മത്സരം കടുക്കും, ഈ മൂന്ന് പേരില്‍ ഒരാള്‍ പുറത്താകും