Asianet News MalayalamAsianet News Malayalam

Bigg Boss : ബിഗ് ബോസില്‍ ഒരാളെ കാണ്‍മാനില്ല! കണ്ടെത്താൻ പ്രേക്ഷകരുടെ ലുക്ക് ഔട്ട് നോട്ടീസെന്ന് മോഹൻലാല്‍

ബിഗ് ബോസില്‍ നിന്ന് ഒരാളെ കാണാനില്ലെന്ന് പ്രേക്ഷകരുടെ ലുക്ക് ഔട്ട് നോട്ടീസ് (Bigg Boss).
 

Bigg Boss Malayalam Season 4 lookout notice
Author
Kochi, First Published Apr 23, 2022, 11:57 PM IST | Last Updated Apr 24, 2022, 12:23 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ തുടക്കം മുതലേ കടുത്ത മത്സരമായിരുന്നു. ഓരോ മത്സരാര്‍ഥിയും ഒന്നിനൊന്ന് മെച്ചം. ഇക്കാര്യം മോഹൻലാല്‍ തന്നെ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഷോ മുന്നേറുമ്പോള്‍ സേഫ് ഗെയിം നടത്തുന്ന ഒരാളെ പ്രേക്ഷകരുടെ സൂചനയെന്ന പോലെ ബിഗ് ബോസില്‍ ഇന്ന് മോഹൻലാല്‍ വെളിപ്പെടുത്തി (Bigg Boss).

ഒരാളെ കാണാൻ ഇല്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത് എന്ന് വ്യക്തമാക്കിയാണ് മോഹൻലാല്‍ തുടങ്ങിയത്. അവര്‍ അവിടെ ഉണ്ടോ, മുഖംമൂടി അണിഞ്ഞിട്ടുണ്ടോ എന്നൊക്കെയാണ് ചോദ്യങ്ങള്‍. പ്രേക്ഷകര്‍ക്ക് അങ്ങനെ ഒരു ഭയങ്കര ചോദ്യ ചിഹ്‍നമാണ് അവര്‍ എന്നും മോഹൻലാല്‍ പറഞ്ഞു. അങ്ങനെ ആരെയെങ്കിലും തോന്നുന്നുണ്ടോയെന്ന് മത്സരാര്‍ഥികളോടായി മോഹൻലാല്‍ ചോദിച്ചു. കഴിഞ്ഞ ആഴ്‍ച അങ്ങനെ ആരും ഇല്ല, എല്ലാവരും ആക്റ്റീവായിരുന്നു എന്നാണ് റോബിൻ മറുപടി പറഞ്ഞത്. അഖില്‍, നവീൻ എന്നിങ്ങനെ രണ്ടുപേരെ തോന്നുന്നുവെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. അഖില്‍ ആണെന്ന് തനിക്ക് സംശയം എന്ന് നവീൻ പറഞ്ഞു. ഒന്നുങ്കില്‍ താൻ, അല്ലെങ്കില്‍ സൂരജ് എന്നായിരുന്നു അപര്‍ണയുടെ മറുപടി.

Bigg Boss Malayalam Season 4 lookout notice

എന്തുകൊണ്ടാണ് താൻ ആക്റ്റീവല്ല എന്ന് തോന്നുന്നത് എന്ന് അപര്‍ണയോട് മോഹൻലാല്‍ ചോദിച്ചു. വ്യക്തിപരമായി എല്ലാവരോടും താൻ ഇൻട്രറാക്റ്റ് ചെയ്യുന്നുണ്ട് എന്ന് അപര്‍ണ പറഞ്ഞു. എന്നാല്‍ ഇതുവരെ ഒരു സീൻ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് ആക്റ്റീവല്ല എന്ന് തോന്നിയേക്കാം എന്നും അപര്‍ണ പറഞ്ഞു.

സ്റ്റോറില്‍ വെച്ച ഒരു ഫോട്ടോ എടുത്തുകൊണ്ടുവരാൻ മോഹൻലാല്‍ ആവശ്യപ്പെട്ടു. സ്റ്റാൻഡില്‍ വെച്ച ഫോട്ടോ അപര്‍ണയുടേതായിരുന്നു. അപര്‍ണ 31, ഫോട്ടോയില്‍ കാണുന്ന 31 വയസുള്ള യുവതിയെ ബിഗ് ബോസ് വീട്ടില്‍ നിന്ന് കാണാതായിട്ടുണ്ട്. ഈ വ്യക്തിയെ കണ്ടുകിട്ടുന്നവര്‍ ബിഗ് ബോസ് വീട്ടില്‍ ഏല്‍പ്പിക്കുക എന്ന് പ്രേക്ഷകര്‍ എന്നായിരുന്നു ക്യാപ്ഷൻ. അപര്‍ണ ഇതല്ല, ഒരുപാട് സാധ്യതകളുണ്ട് എന്ന് പ്രേക്ഷകര്‍ പറയുന്നു എന്നായിരുന്നു ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരുന്നത്. അപര്‍ണയെ കാണ്‍മാനില്ല എന്നെഴുതിയ ഫോട്ടോ ഒരു ലുക്ക് ഔട്ട് നോട്ടീസ് പോലെയാണെന്ന് മോഹൻലാല്‍ പറഞ്ഞു. അപര്‍ണ ആരാണെന്ന് മനസിലാക്കാൻ മാസ്‍ക് ധരിപ്പിച്ച് മത്സരാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും മോഹൻലാല്‍ പറയിപ്പിച്ചു.

ആര്‍ഗ്യുമെന്റ് നടക്കുമ്പോള്‍ അവിടെ തന്നെ അഭിപ്രായം പറയണം, അല്ലാതെ സ്വകാര്യമായിട്ട് ഇതായിരുന്നു ശരി എന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് പറയുന്നത് ശരിയല്ല എന്ന് ജാസ്‍മിൻ പറഞ്ഞു. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ജാസ്‍മിൻ അപര്‍ണയോട് ചോദിച്ചു. തീര്‍ച്ചയായും താൻ തന്റെ അഭിപ്രായങ്ങള്‍ പറയാറുണ്ട് എന്ന് ഒരു ഉദാഹരണ സഹിതം അപര്‍ണ പറഞ്ഞു. മോശമായിട്ട് ഇവിടെ ഒരു ഗെയിം കളിക്കുന്ന ആളുണ്ടോ എന്നായിരുന്നു ധന്യയുടെ ചോദ്യം. ജാസ്‍മിൻ ഒട്ടും ഫ്ലക്സിബിള്‍ അല്ല എന്ന് അപര്‍ണ പറഞ്ഞു. എന്ത് പണിയെടുത്താലും തനിക്ക് കഴിയില്ല എന്ന് എക്സിക്യൂസ് വരാറുണ്ട് എന്ന് അപര്‍ണ പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ എനിക്ക് കഴിയും എന്നാണ് പറയേണ്ടതെന്നും അപര്‍ണ വ്യക്തമാക്കി. അപര്‍ണ സത്യത്തില്‍ ഒരു കള്ളിയാണ് എന്ന് പറഞ്ഞാല്‍ എന്ന് അഖില്‍ ചോദിച്ചു. അംഗീകരിക്കില്ല എന്ന് അഖിലിനോട് അപര്‍ണ മറുപടിയായി പറഞ്ഞു. ഉള്‍വലിഞ്ഞു നില്‍ക്കുകയാണ് തന്നോട് പറഞ്ഞത് അപര്‍ണയാണ്, പിന്നീട് എന്റയടുത്തേക്ക് വന്നിട്ടില്ല എന്ന മുഖവുരയോടെയായിരുന്നു റോണ്‍സണിന്റെ ചോദ്യം. അപ്പോള്‍ അപര്‍ണയ്‍ക്ക് ഒരു ഗോളുണ്ട്, എന്താണ് അത് എന്നായിരുന്നു ചോദ്യം. ബിഗ് ബോസിലെ ആദ്യത്തെ വിദേശ ജേതാവാകണം എന്നാണ് ഗോള്എന്നും അപര്‍ണ മറുപടി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios