Bigg Boss 4 : 'കൈ തരും, കൈ കൊണ്ടും തരും'; ജാസ്‍മിന്‍ തന്നെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് ലക്ഷ്‍മിപ്രിയ

ആദ്യ എലിമിനേഷനിലേക്ക് സീസണ്‍ 4

bigg boss malayalam season 4 lakshmipriya about what jasmine m moosa told her

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ആദ്യ വാരം പിന്നിട്ടപ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ ചില സൗഹൃദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചില്ലറ ശത്രുതയുമൊക്കെ പ്രേക്ഷകര്‍ കണ്ടു. ഈ സീസണില്‍ ആദ്യമായി അഭിപ്രായവ്യത്യാസം പങ്കുവച്ച രണ്ട് മത്സരാര്‍ഥികള്‍ ലക്ഷ്മിപ്രിയയും ജാസ്‍മിന്‍ എം മൂസയുമായിരുന്നു. ലക്ഷ്‍മിപ്രിയ സ്നേഹപൂര്‍വ്വമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഇടപെട്ട് മറ്റുള്ളവരില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് ജാസ്മിന്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ തന്‍റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതേ അഭിപ്രായമുള്ള മറ്റു ചിലരും അവിടെ ഉണ്ടായിരുന്നു. ധന്യ അടുക്കള ഡ്യൂട്ടിയിലേക്ക് വന്നതിനു ശേഷമാണ് താന്‍ സമാധാനമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതെന്ന് ജാസ്മിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ലക്ഷ്മിയെ വേദനിപ്പിച്ചിരുന്നു. അതവര്‍ തനിക്ക് അടുപ്പമുള്ളവരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ എത്തിയ മോഹന്‍ലാല്‍ രണ്ടുപേരോടും തര്‍ക്കത്തിന്‍റെ കാരണം അന്വേഷിച്ചു.

ജാസ്മിന്‍റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് ലക്ഷ്മിപ്രിയ പറഞ്ഞപ്പോള്‍ തനിക്ക് പറയാനുള്ളത് ജാസ്മിനും പറഞ്ഞു. അടുക്കളയിലൊക്കെ പലപ്പോഴും ജോലി ചെയ്യുമ്പോള്‍ ലക്ഷ്മിപ്രിയ പലപ്പോഴും അവയെ തിരുത്താന്‍ ശ്രമിക്കാറുണ്ടെന്നും അത് തന്‍റെ സ്വഭാവ സവിശേഷത കൊണ്ട് ഉള്‍ക്കൊള്ളാനാവാറില്ലെന്നും ജാസ്മിന്‍ പറഞ്ഞു. ഇവര്‍ എന്ന പലപ്പോഴും മോളേ, കുഞ്ഞേ എന്നൊക്കെയാണ് വിളിക്കാറ്. പക്ഷേ അതില്‍ ഒരു സത്യസന്ധത അനുഭവപ്പെടാറില്ല. തള്ളേ, പെണ്ണുംപിള്ളേ എന്നൊക്കെയാണ് എന്റെ വായില്‍ വിളിക്കാനായി വരാറ്. ഒരിക്കല്‍ തന്നെ എന്തുവേണമെങ്കിലും വിളിച്ചോളാന്‍ ലക്ഷ്മി പറഞ്ഞിരുന്നു. പിന്നീട് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ അങ്ങനെയൊന്നും വിളിക്കരുതെന്നും വിളിച്ചാല്‍ ക്യാപ്റ്റനോട് പറയുമെന്നും പറയുന്നതും കേട്ടു. ഇവിടെയൊന്നും അവിടെയൊന്നും പറയുന്നത് ഒരു നിലപാടായി തോന്നിയില്ല, മോഹന്‍ലാലിനു മുന്നില്‍ ജാസ്മിന്‍ പറഞ്ഞു. 

എന്നാല്‍ ഇടവേള പറഞ്ഞ് മോഹന്‍ലാല്‍ പോയപ്പോള്‍ തന്‍റെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വികാരാധീനയാവുന്ന ലക്ഷ്മിയെയാണ് പ്രേക്ഷകര്‍ കണ്ടത്. ശാലിനിയും ഡെയ്സിയും അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജാസ്മിന്‍റെ മനസില്‍ അങ്ങനെയൊന്നും കാണില്ലെന്നും അവള്‍ക്ക് പെരുമാറാന്‍ അറിയില്ലെന്നുമായിരുന്നു ഡെയ്സിയുടെ പ്രതികരണം. അത് തന്‍റെ പ്രശ്നമാണോ എന്നായിരുന്നു ലക്ഷ്മിയുടെ മറുചോദ്യം. തനിക്കു പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇവിടെ വലിയ സംഘര്‍ഷം നടക്കുമായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അവിടെയുണ്ടായിരുന്ന മറ്റു മത്സരാര്‍ഥികള്‍ അത് സമ്മതിക്കുകയും ചെയ്തു. 

അതേസമയം നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിച്ചിരുന്ന 11 പേരില്‍ മൂന്നു പേരെക്കൂടി മോഹന്‍ലാല്‍ സുരക്ഷിതരാക്കിയിട്ടുണ്ട്. നവീന്‍, ധന്യ, നിമിഷ എന്നിവരാണ് അവര്‍. അവശേഷിക്കുന്ന എട്ട് പേരില്‍ നിന്ന് ഈ സീസണിലെ ആദ്യ എലിമിനേഷന്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios