ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാമത്തെ എവിക്ഷന്‍; പ്രഖ്യാപിച്ച് ബിഗ് ബോസ്
അവശേഷിക്കുന്നത് മൂന്നുപേര്‍ മാത്രം
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാമത്തെ എവിക്ഷന്‍ പ്രഖ്യാപിച്ചു. സൂരജ്, ധന്യ എന്നിവര്‍ പുറത്തായതിനു ശേഷം നാല് പേരാണ് ഫിനാലെയില്‍ അവശേഷിച്ചിരുന്നത്. ദില്‍ഷ, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്‍ലി എന്നിവര്‍. ഇവരുടെ എവിക്ഷന്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത് ഏറെ കൌതുകകരമായ തരത്തിലായിരുന്നു.
ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ച് പെരുമാറാനായിരുന്നു മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് പറഞ്ഞത്. പിന്നാലെ ബിഗ് ബോസ് വീടിന്‍റെ മുഖ്യ വാതില്‍ തുറന്ന് നാല് ബൈക്കര്‍മാര്‍ എത്തി. ബുള്ളറ്റ് ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചിരുന്നു ഇവര്‍. അവരവരുടെ പേരുകള്‍ എഴുതിവച്ച ബൈക്കുകളില്‍ കയറാനായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. തുടര്‍ന്ന് ഗാര്‍ഡന്‍ ഏരിയയില്‍ കുറച്ചുനേരം ഓടിച്ചശേഷം ഒരു ബൈക്ക് മാത്രം പുറത്തേക്ക് പോയി. പുറത്തായ ആള്‍ ഇരുന്ന ബൈക്ക് ആയിരുന്നു അത്. ലക്ഷ്മിപ്രിയയായിരുന്നു ആ ബൈക്കില്‍ ഉണ്ടായിരുന്നത്. ഇതോടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ മത്സരാര്‍ഥിയായി ലക്ഷ്മിപ്രിയ. ഇനി മൂന്നുപേര്‍ മാത്രമാണ് ഫിനാലെയില്‍ അവശേഷിക്കുന്നത്. ദില്‍ഷ, റിയാസ്, ബ്ലെസ്‍ലി എന്നിവര്‍.
20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍. പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിന്‍ രാധാകൃഷ്ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.