Bigg Boss : ബിഗ് ബോസ് നോമിനേഷനില്‍ വൈകാരിക രംഗങ്ങള്‍, റോണ്‍സണെ രക്ഷിച്ച് ജാസ്‍മിൻ

ബിഗ് ബോസില്‍ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷൻ പട്ടിക പുറത്ത് (Bigg Boss).

Bigg Boss Malayalam Season 4 eviction nomination list

ബിഗ് ബോസില്‍ പുതിയ ആഴ്‍ചയിലേക്കുള്ള നോമിനേഷൻ പ്രക്രിയയുടെ ദിവസമായിരുന്നു ഇന്ന്. പതിവില്‍ നിന്ന് വ്യത്യസ്‍തമായ രീതിയിലായിരുന്നു ഇത്തവണത്തെ നോമിനേഷൻ. രണ്ടു പേര്‍ ചേര്‍ന്ന് ചര്‍ച്ച് ചെയ്‍ത് ഒരാള്‍ നോമിനേഷനിലേക്ക് വരുന്ന രീതിയിലായിരുന്നു ഇക്കുറി. ചില മത്സരാര്‍ഥികള്‍ വാശിയോടെ പങ്കെടുത്തപ്പോള്‍ ചിലര്‍ ഒപ്പമുള്ള ആള്‍ക്കായി വിട്ടുവീഴ്‍ച ചെയ്യുന്നതും കാണാമായിരുന്നു (Bigg Boss).

റിയാസ്, അപര്‍ണ എന്നിവരാണ് ആദ്യം ചര്‍ച്ച ചെയ്യാൻ കണ്‍ഫെഷൻ റൂമിലേക്ക് വന്നത്.  ഏറ്റവും വൈകിയാണ് താൻ ബിഗ് ബോസില്‍ വന്നത്, ഇനിയും മുന്നോട്ട് പോകണം എന്നാണ് തന്റെ ആഗ്രഹമെന്ന് റിയാസ് പറഞ്ഞു. ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് വിന്നറാകണം എന്ന് സ്വപ്‍നമാണ് എന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ  രണ്ടാഴ്‍ചയായി താൻ നോമിനേഷനില്‍ വന്നില്ല. നിന്റെ സ്വഭാവം അറിയാൻ ആള്‍ക്കാര്‍ക്ക് താല്‍പര്യമുണ്ടാകണം. വന്നതേ ഉള്ളൂ. താൻ ഇവിടെ നിന്നു പോകാൻ തയ്യാറാണ് എന്നും പറഞ്ഞ് അപര്‍ണ റിയാസിനെ സേവ് ചെയ്‍തു. അപര്‍ണ നോമിനേഷനില്‍ വന്നു.

ധന്യ സൂരജുമാണ് അടുത്തതായി ചര്‍ച്ചയ്‍ക്ക് വന്നത്. ധന്യയായിരുന്നു ആദ്യം സംസാരിച്ചത്. ബിഗ് ബോസ് പറഞ്ഞിട്ടല്ലാതെ ഇതുവരെ നോമിനേഷനില്‍ വന്നില്ല. ആരുടെയും പ്രശ്‍നങ്ങളില്‍ അനാവശ്യമായി സംസാരിച്ചിട്ടില്ല. പക്ഷേ വേണ്ട രീതിയില്‍ താൻ ഇടപെട്ടിട്ടുണ്ട് എന്ന് ധന്യ പറഞ്ഞു. ഒരു നോമിനേഷനിലാണ് വന്നത് എന്ന് സൂരജ് പറഞ്ഞു.. നിലപാടുകളില്ല എന്നാണ് കേട്ടത്. നിസാരമായ കാര്യങ്ങള്‍ എടുക്കാറില്ല. ആക്റ്റീവിറ്റികള്‍ മികച്ചതായി ചെയ്യുന്നു എന്നും സൂരജ് വ്യക്തമാക്കി. ഒടുവില്‍ ധന്യ സൂരജിനെ സേവ് ചെയ്‍തു.

ലക്ഷ്‍മി പ്രിയ, വിനയ് എന്നിവര്‍ നടത്തിയ ചര്‍ച്ച ചെറിയ വാക് തര്‍ക്കത്തിലേക്ക് എത്തിയിരുന്നു. മുൻവിധികളില്ലാതെ വന്ന തനിക്ക് ചെറിയ സമയത്തിനുള്ളില്‍ ഇംപാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞുവെന്ന് വിനയ് പറഞ്ഞു.
വിനയ് നിലപാടില്‍ ഉറച്ചുനില്‍ക്കാനാകുന്നില്ല, താൻ ഒറ്റയാള്‍ പോരാളിയാണെന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. പറഞ്ഞ സമയത്തിനുള്ളില്‍ ഐക്യകണ്ഠേന തീരുമാനം ആയില്ലെങ്കില്‍ രണ്ടുപേരും നോമിനേഷനില്‍ വരുമെന്ന് ബിഗ് ബോസ് ഓര്‍മിപ്പിച്ചു. ഇരുവരും പരസ്‍പരം പഴിചാരുകയാണ് ചെയ്‍തത് എന്നതിനാല്‍ സമയം അവസാനിച്ചതായി ബിഗ് ബോസ് അറിയിച്ചു.

ഡോ. റോബിനൊപ്പം ദില്‍ഷ ആയിരുന്നു നോമിനേഷൻ പ്രക്രിയയില്‍ പങ്കെടുത്തത്. സംസാരിച്ചുതുടങ്ങിയത് റോബിനാണ്. ഒറ്റയ്‍ക്ക് മത്സരിക്കുന്നു. കോണ്‍ഫിഡന്റാണ്. ചങ്കൂറ്റമുണ്ട്. മനസിനു ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നു. പോസറ്റീവും നെഗറ്റീവും ഉള്ള ശരാശരി പച്ചയായ മനുഷ്യനാണ് താനെന്ന് ഡോ. റോബിൻ പറഞ്ഞു. ഒറ്റയ്‍ക്ക് മത്സരിക്കുന്ന ആളാണ് താനും എന്ന് ദില്‍ഷ പറഞ്ഞു. സ്വന്തമായി നിലപാടുണ്ട്. ഞാൻ വീക്കല്ല എന്ന് തെളിയിക്കാനുള്ള അവസരമായിരുന്നു ബിഗ് ബോസ്. ഞാൻ മോശമല്ല. എന്നെ നോമിനേറ്റ് ചെയ്യാം എന്ന് ഡോ. റോബിനോട് ദില്‍ഷ പറഞ്ഞു. താൻ പലപ്പോഴും മോശം വാക്കുകള്‍ പറഞ്ഞിട്ടുണ്ട്. ദില്‍ഷ പറഞ്ഞു മനസിലാക്കിയിട്ടുണ്ട് എന്ന് റോബിൻ പറഞ്ഞു. താൻ സ്വയം നോമിനേറ്റ് ചെയ്യുന്നതായി ഡോ. റോബിൻ പറഞ്ഞു. ദില്‍ഷ അത് സമ്മതിച്ചില്ല. ഒടുവില്‍ സമയം അവസാനിച്ചതായി ബിഗ് ബോസ് അറിയിക്കുകയായിരുന്നു.

ജാസ്‍മിനും റോണ്‍സണും തമ്മിലുള്ള ചര്‍ച്ചയില്‍ വികാരഭരിതമായ രംഗങ്ങളാണ് നടന്നത്.  തന്നെക്കാള്‍ നോമിനേഷൻ കൂടുതല്‍ ചെയ്‍തത് ജാസ്‍മിനെയാണ്. എന്നിട്ടും പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടതുകൊണ്ടാണ് നിങ്ങള്‍ ഇപോഴും ഇവിടെ നില്‍ക്കുന്നത് എന്ന് റോണ്‍സണ്‍ പറഞ്ഞു. നിങ്ങളുടെ ഫ്രണ്ട് പോയി എന്നതു കൊണ്ട് നിങ്ങളും പോകരുത് എന്ന് റോണ്‍സണ്‍ അറിയിച്ചു. അര്‍ഹതയുള്ള ഒരാളാണ് പോയത് എന്ന് തനിക്ക് തോന്നുന്നത് എന്ന് വികാരഭരിതയായി നിമിഷയെ ഉദ്ദേശിച്ച് ജാസ്‍മിൻ പറഞ്ഞു. താൻ അര്‍ഹയാണ് എന്ന് പറഞ്ഞിട്ട് ഇവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ല എന്ന് ജാസ്‍മിൻ പറഞ്ഞു.  ജാസ്‍മിനെ നോക്കണം എന്നാണ് തന്നോട് നിമിഷ പറഞ്ഞത് എന്ന് റോണ്‍സണ്‍ പറഞ്ഞു. അതിനിടിയില്‍ ജാസ്‍മിന് കരച്ചില്‍ വന്നു. ഒടുവില്‍ തന്റെ നോമിനേഷൻ ഫ്രീ കാര്‍ഡ് ഉപയോഗിക്കാം എന്ന തീരുമാനത്തില്‍ റോണ്‍സണെ സ്വയം നോമിനേറ്റ് ചെയ്യാൻ ഒരു തരത്തില്‍ ജാസ്‍മിൻ സമ്മതിച്ചു.

ബ്ലസ്‍ലി സുചിത്രയും തമ്മില്‍ കൃത്യമായ ചര്‍ച്ച നടന്നു. ടാസ്‍കില്‍ താൻ പ്ലേ ചെയ്‍തിട്ടുണ്ട് എന്ന് ബ്ലസ്‍ലി പറഞ്ഞു. കോടതിയില്‍ കേസ് കൊടുത്ത് അത് എടുത്തുവെന്നും ബ്ലസ്‍ലി ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ സംസാരിക്കാൻ പറ്റുന്നുണ്ട് തനിക്ക് എന്ന് സുചിത്ര പറഞ്ഞു. എല്ലാവരോടും സ്‍നേഹത്തോടെ പെരുമാറുള്ളൂ. പിണങ്ങിയാലും അത് തീരും. വീട്ടിലെ അന്തരീക്ഷവുമായി ചേര്‍ന്നുപോകാൻ തനിക്ക് എത്രത്തോളം പറ്റുമെന്ന് മനസിലായിട്ടുണ്ട് എന്നും സുചിത്ര വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്ലസ്‍ലി താൻ സ്വയം നോമിനേറ്റ് ചെയ്യുന്നതായി അറിയിച്ചു.

ഒടുവില്‍ ബിഗ് ബോസ് ആരൊക്കെ നോമിനേഷനില്‍ വന്ന് എന്ന് വ്യക്തമാക്കി. ജാസ്‍മിൻ നോമിനേഷൻ ഫ്രീ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോയെന്ന് ബിഗ് ബോസ് ആരാഞ്ഞു. ഉണ്ടെന്ന് പറയുകയും അത് റോണ്‍സണ്‍ നല്‍കുകയും ചെയ്‍തു. അങ്ങനെ റോണ്‍സണ്‍ സേവായി. അപര്‍ണ, ധന്യ, ലക്ഷ്‍മി പ്രിയ, വിനയ്, ഡോ. റോബിൻ, ദില്‍ഷ, ബ്ലസ്‍ലി എന്നിവര്‍ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷനില്‍ വന്നതായി ബിഗ് ബോസ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios