Bigg Boss Episode 94 Highlights : 'ബി​ബി'യിൽ ദൃശ്യവിസ്മയം, ബ്ലെസ്ലിയെ ചോദ്യം ചെയ്ത് ലക്ഷ്മിയും റിയാസും

ബി​ഗ്ബോസ് സീസൺ നാലിലെ അവസാന വീക്കിലി ടാസ്ക്കാണ് ദൃശ്യവിസ്മയം.

bigg boss malayalam season 4 episode 94 live updates

ലയാളം ബി​ഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ധന്യ, സൂരജ്, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയിരിക്കുന്നത്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഷോയുടെ അവസാനവാരത്തെ ടാസ്ക്കുകളുമായി മുന്നോട്ട് പോകുകയാണ് ബി​ഗ്ബോസ് ഇപ്പോൾ. 

ദൃശ്യവിസ്മയം

ബി​ഗ്ബോസ് സീസൺ നാലിലെ അവസാന വീക്കിലി ടാസ്ക്കാണ് ദൃശ്യവിസ്മയം. ബി​ഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുടെ നിരവധിയായിട്ടുള്ള ജീവിത കാഴ്ചകളും കേൾവികളും ഇതിനോടകം 70ലധികം ക്യാമറകളാണ് അനുദിനം ഒപ്പിയെടുത്തത്. അവയിൽ ഓരോന്നിലും പതിഞ്ഞ നിങ്ങൾ ഉൾപ്പെട്ട രസകരമായ മുഹൂർത്തങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ, നിലപാടുകൾ, തുറന്നുപറച്ചിലുകൾ, പൊട്ടിത്തെറികൾ എന്നിങ്ങനെ നിരവധിയായ കാഴ്ചകൾ ആക്ടിവിറ്റി ഏരിയയിൽ വച്ച് പ്ലാസ്മ ടിവിയിലൂടെ പലഘട്ടങ്ങളിലായി നിങ്ങൾക്ക് കാണിക്കുകയാണ്. ഇവയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ആദ്യം ബസർ അമർത്തി കൃത്യമായി ഉത്തരം പറഞ്ഞ് പരമാവധി പോയിന്റുകൾ സ്വന്തമാക്കുക എന്നതാണ് അവസാന ആഴ്ചയിലെ വീക്കിലി ടാസ്ക് എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. പിന്നാലെ ഓരോരുത്തരും അവരവരുടെ ഭാ​ഗങ്ങൾ വാശിയോടെ അവതരിപ്പിക്കുകയാണ് ചെയ്തത്.

Bigg Boss Episode 93 Highlights : ബിഗ് ബോസില്‍ ആരാകും അന്തിമ വിജയി?, ബ്ലസ്‍ലി വെല്ലുവിളിയെന്ന് റിയാസ്

ആദ്യടാസ്ക്, പോയിന്റുകൾ ഇങ്ങനെ

മത്സരാർത്ഥികൾ പറഞ്ഞ കാര്യങ്ങളിൽ ചില കാര്യങ്ങൾ മ്യൂട്ട് ചെയ്യും. ഇത് എന്താണെന്ന് മത്സരാർത്ഥികൾ പറയണം എന്നതായിരുന്നു ആദ്യ ടാസ്ക്. ഇത് ചെറിയ തർക്കങ്ങൾക്കും വഴിവച്ചു. ബ്ലെസ്ലി-1, ദിൽഷ-1, റിയാസ്-1, ധന്യ 2, എന്നിങ്ങനെയാണ് പോയിന്റുകൾ. ലക്ഷ്മി പ്രിയ, സൂരജ്, റിയാസ് എന്നിവർക്ക് പോയിന്റുകൾ ഒന്നും തന്നെ ലഭിച്ചില്ല.

പരസ്പരം പോരടിച്ച് മത്സരാർത്ഥികൾ

കസ്റ്റമർ കെയർ ടാസ്ക്കിനിടയിൽ ധന്യ, റോൺസൺ, റിയാസ് എന്നിവർ ദില്‍ഷയോട് ബ്ലെസ്ലിക്കും റോബിനും ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന വിഷ്വൽസ് കാണിച്ചിരുന്നു. ഇതാണ് തർക്കത്തിന് തുടക്കമിട്ടത്. ബ്ലെസ്ലി, റോബിൻ എന്നിവർ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് തിരിച്ച് താൻ പ്രതികരിച്ചത് നിങ്ങൾ ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചാണ് ദിൽഷ സംസാരം തുടങ്ങിയത്. " കഴിഞ്ഞ വീക്കെൻഡിൽ പോലും ബ്ലെസ്ലി പ്രണയം പ്രണയം എന്ന് പറയുന്നുണ്ട്. നൂറ് തവണ അവൻ ഇത് ദിൽഷയോട് പറയുന്നുണ്ട്. അതിൽ നിനക്ക് പ്രശ്നമുണ്ടെന്ന് പറയുന്നുണ്ട്. പക്ഷേ പറയേണ്ട രീതിയിൽ പറയേണ്ട സമയത്ത് പറഞ്ഞാൽ ആരെയും വരച്ച വരയിൽ നിർത്താം", എന്നാണ് റിയാസ് പറഞ്ഞത്. ഇതിന് താന്‍ മറുപടി നല്‍കിയത് ആരെങ്കിലും കണ്ടോ എന്നാണ് ദിൽഷ ചോദിക്കുന്നത്. "നിനക്ക് ബ്ലെസ്ലി ഇങ്ങനെ പെരുമാറുന്നതിൽ പ്രശ്നമുണ്ട്. അങ്ങനെ ആണെങ്കിൽ സീരിയസ് ആയി അവനോട് സംസാരിക്കണമായിരുന്നു. എന്നിട്ട് ഒരാഴ്ച മിണ്ടാതിരുന്ന് നോക്ക് ദിൽഷ. അവൻ അത് നിർത്തും. പക്ഷേ ചിലപ്പോൾ അത് ദിൽഷയ്ക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടായിരിക്കാം എന്നാണ് തങ്ങൾ ഉദ്ദേശിച്ചത്. ഇതേകാര്യം തന്നെയാണ് റോബിൻ വിഷയത്തിലും പറയാനുള്ളത്. ഏതൊരു സ്ത്രീയും പുരുഷനോട് ബൗണ്ടറീസ് ക്രോസ് ചെയ്യരുതെന്ന് പറഞ്ഞാൽ എല്ലാം ശരിയാകും" എന്ന് റിയാസ് പറയുന്നു.

"രണ്ട് പേർ ഇരുന്ന് സംസാരിച്ചാൽ, അവർ കല്യാണക്കാര്യമാണ് സംസാരിക്കുന്നതെന്നാണോ നിങ്ങൾ ചിന്തിച്ച് വച്ചിരിക്കുന്നത്", എന്നാണ് ദിൽഷ ചോദിക്കുന്നത്. ഇതിന് മറുപടി പറഞ്ഞത് ലക്ഷ്മി പ്രിയയാണ്. "സഹോദരൻ എന്ന് ദിൽഷ പറയുമ്പോൾ, ബ്ലെസ്ലി പറയുന്നത് പ്രണയമാണെന്നാണ് എന്ന് ലക്ഷ്മി പറയുന്നു. ഈ സീസണിൽ ദിൽഷക്ക് ഒരാളോട് പ്രണമുണ്ടെങ്കിൽ അത് നല്ലൊരു കാര്യമാണ്. പക്ഷേ ബ്ലെസ്ലി ഇങ്ങനെ പറയുന്നതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നു. എന്നാൽ അത് നിർത്താൻ ഒന്നും പറയുന്നുമില്ലെന്നും റിയാസ് പറഞ്ഞു. പിന്നാലെ ഇരുവരും തമ്മിൽ വൻ തർക്കമാണ് നടന്നത്. ബ്ലെസ്ലിയോട് താൻ ഇക്കാര്യം പറഞ്ഞെങ്കിലും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുകയാണ് ചെയ്തതെന്ന് ലക്ഷ്മിയും പറഞ്ഞു. ശക്തമായി തന്നെ ദിൽഷ ബ്ലെസ്ലിയോട് പറഞ്ഞാൽ തീരാവുന്ന കാര്യമേ ഉള്ളൂവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. പിന്നാലെ മറുപടിയുമായി ബ്ലെസ്ലിയും എത്തി. "ശക്തമായെന്നല്ല, ഇനി ആര് എന്ത് പറഞ്ഞാലും ഞാൻ ഇത് നിർത്താൻ പോകുന്നില്ല", എന്ന് പറഞ്ഞ് ബ്ലെസ്ലി ലക്ഷ്മി പ്രിയയോട് കയർത്ത് സംസാരിക്കുകയായിരുന്നു. ഷോയിൽ സൗന്ദര്യമുള്ള കൊച്ചിനെ കണ്ട് ഇഷ്ടമാണെന്ന് പറഞ്ഞ് പുറകെ നടക്കുന്നത് ശരിയായ കാര്യമല്ലെന്നും റിയാസ് പറഞ്ഞു. 

തർക്കം മുറുകുന്നു

ദിൽഷ വിഷയം ടാസ്ക്കിനെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. വിഷയത്തിൽ ദിൽഷ മറുപടിയുമായി എത്തുകയും ചെയ്തു. "ഇവനെ ഞാൻ എത്ര തവണ അവോയ്ഡ് ചെയ്തിട്ടുണ്ട്. അത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ. അവോയ്ഡ് ചെയ്ത് പോയാലും എനിക്ക് ഇവിടെ എവിടം വരെ പോകാനാകും. ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞാൽ അവൻ ചീത്തയാണെന്നല്ല. അങ്ങനെ പ്രവർത്തിച്ചാൽ അവനിട്ട് കൊടുക്കാനുള്ള ദൈര്യവും എനിക്കുണ്ട്", എന്നാണ് ദിൽഷ നൽകിയ മറുപടി. ഇവിടെ യഥാർത്ഥത്തിൽ ഫേക്ക് ആയി നിൽക്കുന്നത് ബ്ലെസ്ലിയാണെന്നാണ് റിയാസ് പറഞ്ഞത്. തനിക്ക് ദിൽഷയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും ഇവിടെന്ന് ഇറങ്ങി കഴിഞ്ഞാൽ അവരുടെ വീട്ടിൽ പോയി ആലോചിക്കുമെന്നും ബ്ലെസ്ലി പറയുന്നു. ഇഷ്ടമില്ലെന്ന് പറയുന്ന പെൺകുട്ടിയുടെ പുറകെ നടന്ന്, ബ്ലെസ്ലി എന്ത് സോഷ്യൽ മെസേജ് ആണ് പ്രേക്ഷകർക്ക് നൽകുന്നതെന്ന് ലക്ഷ്മിയും ചോദിക്കുന്നു. 

കുറ്റക്കാരൻ താനെന്ന് ബ്ലെസ്ലി

ടാസ്ക് കഴിഞ്ഞതിന് പിന്നാലെ ദിൽഷ വിഷയം തന്നെ ആയിരുന്നു വീട്ടിലെ ചർച്ച. വളരെ ഇമോഷണലായ ദിൽഷയെയാണ് പിന്നീട് വീട്ടിൽ കണ്ടത്. "നീ എത്ര പറഞ്ഞിട്ടും റസ്പെക്ട് തരാതിരിക്കുന്നത് ഞാനാണ്. എന്നിട്ട് പോലും നീ എന്നെ സ്നേഹത്തോടെ മാത്രമെ കണ്ടിട്ടുള്ളൂ. ഒരിക്കലും എന്നെ കുറ്റപ്പെടുത്തുകയോ മാറ്റി നിർത്തുകയോ  ചെയ്തിട്ടില്ല. ഇത് എല്ലാവരും കാണുന്നുണ്ടാകും. മനസ്സിലാക്കുന്നുണ്ടാകും. കുറ്റക്കാരൻ ഞാൻ ആണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി ഇങ്ങനെ വിഷമിക്കരുത്", എന്ന് ബ്ലെസ്ലി ദിൽഷയോട് പറയുന്നു. തന്നെ കുറിച്ച് ഇങ്ങനെയാണ് ഇവരെല്ലാം വിചാരിച്ചിരുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നെ ആരാണ് വന്ന് ഉപദേശിച്ചത്. ഈ ചിരിച്ച് കാണിക്കുന്നുവെന്നെ ഉള്ളൂ. അവരുടെ ഉള്ളിൽ വേറെ പലതുമാണെന്നും തനിക്ക് അങ്ങനെ നിൽക്കാൻ സാധിക്കില്ലെന്നും ദിൽഷ പറയുന്നു. 

എന്നാൽ, ബ്ലെസ്ലിയുടെ ഇങ്ങനെയുള്ള കാര്യങ്ങൾ പുറത്ത് ചെറുപ്പക്കാരിൽ ഉന്മേഷം ഉണ്ടാക്കുകയാണെന്നാണ് റിയാസ് പറയുന്നത്. ബ്ലെസ്ലിയുടെ മനസ്സിൽ വോട്ട് വരുന്ന വഴി മാത്രമേ ഉള്ളൂവെന്നും റിയാസ് ലക്ഷ്മിയോട് പറയുന്നു. റോബിനും ഇതൊക്കെ തന്നെയാണ് ഇവിടെ കാണിച്ചത്. റോബിന്റെ പ്ലാനുകളിൽ ഒരാൾ മാത്രമായിരുന്നു ദിൽഷ എന്നും റിയാസ് പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios