Bigg Boss Episode 82 Highlights : മോര്‍ണിംഗ് ടാസ്‍കിലെ തര്‍ക്കവും സിലിണ്ടര്‍ റേസും
ലക്ഷ്‍മി പ്രിയയും റിയാസ് സലിമും തമ്മിലുള്ള തര്‍ക്കമായിരുന്നു ഇ്നന്നത്തെ എപ്പിസോഡില്‍ (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ എണ്‍പത്തിരണ്ടാം എപ്പിസോഡാണ് ഇന്ന് കഴിഞ്ഞത്. ലക്ഷ്‍മി പ്രിയയും റിയാസ് സലിമും തമ്മിലുള്ള ചില തര്‍ക്കങ്ങള്‍ കാട്ടിക്കൊണ്ടൊണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. ഇന്നത്തെ മോര്‍ണിംഗ് ടാസ്‍കില്‍ റിയാസ് പ്രതിഷേധിക്കുകയും ചെയ്‍തു. ടിക്കറ്റ് ടു ഫിനാലെ ടാസ്‍കിന്റെ ഭാഗമായി ഇന്ന് സിലിണ്ടര്‍ റേസും നടന്നു (Bigg Boss).
ലക്ഷ്‍മി പ്രിയയും റിയാസ് സലിമും തമ്മില്‍ തര്‍ക്കം
ഇന്ന് ബിഗ് ബോസിന്റെ എപ്പിസോഡിന്റെ തുടക്കം തന്നെ അസുഖകരമായ അന്തരീക്ഷത്തിലായിരുന്നു. റിയാസിനെ ലക്ഷ്‍മി പ്രിയ അനുകരിക്കുന്നതായിരുന്നു തുടക്കത്തില്‍ കണ്ടത്. ആദ്യം ചിരിച്ച് തള്ളിയ റിയാസ് പിന്നീട് ക്ഷോഭിക്കുന്നതും കണ്ടു. ഉപ്പാ, ഉമ്മാ എന്ന് റിയാസ് വിളിക്കുന്നത് ലക്ഷ്‍മി പ്രിയ അനുകരിച്ചിരുന്നു. ഇതില്‍ ലക്ഷ്‍മി പ്രിയ മാപ്പ് പറയണമെന്ന് റിയാസ് ആവശ്യപ്പെട്ടു. തന്നെ കളിയാക്കിയാല്‍ താൻ തിരിച്ചും കളിയാക്കും എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു. ഒടുവില്‍ ക്യാപ്റ്റൻ സൂരജ് അടക്കമുള്ള മറ്റ് അംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ലക്ഷ്‍മി പ്രിയയും റിയാസും ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നു.
വേറിട്ട മോര്‍ണിംഗ് ടാസ്‍ക്
ബിഗ് ബോസില്‍ ഓരോ ദിവസം മോര്‍ണിംഗ് ടാസ്‍ക് പതിവാണ്. മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കാതെ എങ്ങനെ മറ്റുള്ളവരുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാം എന്നതിനെ കുറിച്ച് പറയാനായിരുന്നു ഇന്നത്തെ ടാസ്‍ക്. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയാൻ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ലക്ഷ്‍മി പ്രിയ സംസാരിക്കുമ്പോള്‍ റിയാസ് പ്രതീക്ഷിച്ച് ടാസ്‍ക് നടക്കുന്ന സ്ഥലത്ത് നിന്നു പോകുകയും ചെയ്‍തു.
എങ്ങനെ മാന്യമായി അഭിപ്രായം പറയാം എന്ന വിഷയത്തില്‍ വിനയ് സംസാരിച്ചത് ഇങ്ങനെ
ഈ വീട്ടില്‍ അങ്ങനെയുള്ള സാഹചര്യങ്ങള്‍ വരും. അത് ഈ വീടിന്റെ സ്വഭാവം ആണ്. അപ്പോള്‍ ആ സമയത്ത് കാര്യങ്ങള്‍ പറയേണ്ടി വരും . അപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതായി തോന്നാം. തോന്നാതിരിക്കാം. പക്ഷേ കാര്യങ്ങള്‍ പറയണം, തുറന്നുപറയണം. അത് ഏത് എക്സ്‍ട്രീമിലേക്ക് കൊണ്ടുപോകണം എന്നത് അവനവൻ തീരുമാനിക്കേണ്ടതാണ്.
റിയാസിന്റെ അഭിപ്രായം
ഇവിടെയുള്ള ആള്‍ക്കാരെയും വീട്ടിലുള്ളവരെയും അല്ളെങ്കില്‍ ഏതെങ്കിലും മറ്റ് മനുഷ്യൻമാരെയും വിഷമിപ്പിച്ച് മാന്യതയുടെ അതിര്‍വരമ്പുകള്‍ ആര് കടക്കുന്നുവെന്ന് ചോറ് കഴിക്കുന്ന പ്രേക്ഷകര്‍ക്ക് മനസിലാകും. ഇനി മാന്യതയോടെ അഭിപ്രായം എങ്ങനെ പറയാം എന്ന് എനിക്ക് പറയാൻ പറ്റില്ല, കാരണം ഞാൻ മാന്യത ഇല്ലാത്ത ഒരുത്തനാണ്.
ലക്ഷ്‍മി പ്രിയയുടെ അഭിപ്രായം
അഭിപ്രായ വ്യത്യാസങ്ങള്‍കൊണ്ടുള്ള ആര്‍ഗ്യുമെന്റ്‍സാണ് എപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ വ്യക്തിത്വത്തെ, പ്രൊഫഷനെ കളിയാക്കുന്ന രീതിയില്‍ പെരുമാറാതിരിക്കുക. ഒരാളെ മുറിവേല്‍പ്പിക്കാൻ തുടങ്ങുന്നതിനു മുമ്പ് സ്വയം ഒന്ന് വിശകലനം ചെയ്യുക. നമ്മള്‍ പറഞ്ഞാല്‍ അവര്‍ക്ക് അത് വേദനിക്കുമോ എന്ന് ആലോചിക്കുക. ഇങ്ങോട്ട് ഒരു പ്രാവശ്യം പറഞ്ഞാല്‍ 10 പ്രാവശ്യം ഞാൻ പറയും. അതാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. എന്നോട് സ്‍നേഹത്തോട് ഇടപെട്ടാല്‍ അതുപോലെ സ്‍നേഹത്തോട് ഞാനും ഇടപെടും. ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകുമ്പോഴാണ് നമുക്ക് അഭിപ്രായവ്യത്യാസങ്ങളെ മാറ്റിക്കളയാൻ സാധിക്കുക.
പ്രതിഷേധിച്ച് റിയാസ്
ലക്ഷ്‍മി പ്രിയ സംസാരിക്കുന്നതിടയില്‍ റിയാസ് പ്രതിഷേധിച്ച് രംഗത്ത് എത്തി. ലക്ഷ്‍മി പ്രിയയുടെ പ്രസംഗം കേട്ടിരിക്കാൻ താൻ തയ്യാറല്ലെന്ന് അറിയിച്ച് അവിടെ നിന്ന് പോകുകയും ചെയ്‍തു. തുടര്‍ന്ന് ക്യാപ്റ്റൻ സൂരജ് വിളിച്ച് വരുത്തുകയും ചെയ്‍തു. ശേഷം വിനയ്‍യുമായുള്ള സംസാരത്തിനിടയില്‍ റിയാസ് വികാരാധീനനാകുകയും ചെയ്യുന്നത് കാണാമായിരുന്നു. എല്ലാം ക്ഷമിച്ച് ഇരിക്കുമ്പോഴാണ് അവര്‍ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് റിയാസ് ചൂണ്ടിക്കാട്ടി. തനിക്ക് ഈ വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നുവരെ റിയാസ് വികാരാധീനനായി പറയുകയും ചെയ്‍തു.
സിലിണ്ടര്‍ റേസ്
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‍കാണ് ഈ ആഴ്‍ച. ഏറ്റവും കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കുന്ന ഒരാള്‍ക്ക് നേരിട്ട് ഫിനാലെയില്‍ കടക്കാം. അതിനാല്‍ ഓരോ മത്സരാര്‍ഥിയും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുകയാണ്. സിലിണ്ടര്‍ റേസ് എന്ന ഇന്നത്തെ ടാസ്‍കില്‍ ഒന്നാമത് എത്തിയത് റോണ്‍സണാണ്.
Read More : 'മാന്യമായി എങ്ങനെ അഭിപ്രായം പറയാം?', ബിഗ് ബോസ് ടാസ്‍കില്‍ പ്രതിഷേധിച്ച് റിയാസ്