Bigg Boss Episode 79 Highlights : അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' ആക്റ്റീവിറ്റിയും എവിക്ഷനുള്ള നോമിനേഷനും
ബിഗ് ബോസിന്റെ വളരെ രസകരമായ ഒരു എപ്പിസോഡായിരുന്നു ഇന്ന് (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ എഴുപത്തിയൊമ്പതാം എപ്പിസോഡാണ് ഇന്ന് കഴിഞ്ഞത്. അടുത്ത ആഴ്‍ചയില്‍ ആരൊക്കെ പുറത്താകണം എന്ന് മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്‍ത ദിവസമായിരുന്നു. പ്രേക്ഷകരെ ആശക്കുഴപ്പത്തിലാക്കുന്ന ഒരു പട്ടികയാണ് ബിഗ് ബോസ് ഇന്ന് പുറത്തുവിട്ടത്. മൂന്ന് പേര്‍ മാത്രമാണ് ഇത്തവണത്തെ നോമിനേഷനില്‍ ഇടം പിടിച്ചത് (Bigg Boss).
'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
ഒരു മോര്‍ണിംഗ് ആക്റ്റീവിറ്റിയോടെയായിരുന്നു ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന മോര്‍ണിംഗ് ആക്റ്റീവിറ്റിയായിരുന്നു തുടക്കത്തില്‍ കാട്ടിയത്. ബിഗ് ബോസിന് പുറത്തെ ഒരാളെ വിളിക്കാൻ അവസരം കിട്ടിയാല്‍ ആരെ വിളിക്കും എന്നതായിരുന്നു ആക്റ്റീവിറ്റി. ബിഗ് ബോസില്‍ മാനസിക സംഘര്‍ഷവും വെല്ലുവിളികളും നേരിടുമ്പോള്‍ 'ആരെങ്കിലും അരികില്‍ ഉണ്ടായിരുന്നെങ്കില്‍' എന്ന് തോന്നിയതിനെ കുറിച്ചും ഫോണിലൂടെ എങ്ങനെയാകും സംസാരിക്കുക എന്ന് ഒരു സാങ്കല്‍പ്പിക ഫോണ്‍ കോള്‍ രൂപേന പറയുക എന്നതായിരുന്നു നിര്‍ദ്ദേശം.
സൂരജ് വിളിച്ചത് അച്ഛനെ
ഇവിടെ കരച്ചിലും പിഴിച്ചലും കണ്ട് നിങ്ങള്‍ വിഷമിക്കേണ്ട. നൂറാമത്തെ ദിവസം കഴിഞ്ഞ് കാണാം എന്നായിരുന്നു സൂരജിന് പറയാനുണ്ടായിരുന്നത്.
ദില്‍ഷ വിളിച്ചത് അമ്മയെ
'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന ആക്റ്റീവിറ്റിയില്‍ അമ്മയെയായിരുന്നു ദില്‍ഷ വിളിച്ചത് (Bigg Boss). വളരെ രസകരമായിട്ടായിരുന്നു ദില്‍ഷ തന്റെ ഫോണ്‍ സംഭാഷണം അവതരിപ്പിച്ചത്. എന്റെ ഒരു ദിവസത്തെ കഥ മുഴുവൻ കേട്ടു കഴിഞ്ഞേ എന്റെ അമ്മ ഉറങ്ങൂ. ഒരു ദിവസം അമ്മയുടെ ശബ്‍ദം കേട്ടില്ലെങ്കില്‍ എന്തോ ഒന്ന് മിസ് ചെയ്‍തതുപോലെയാണ്. അമ്മയെ മാത്രമേ ഞാൻ വിളിക്കാറുള്ളൂ എന്ന് അച്ഛന് പരാതിയാണ്. സോറി അച്ഛാ, ഇന്നും ഞാൻ അമ്മയെ തന്നെയാണ് വിളിക്കുന്നത്. അച്ഛൻ കുറെ സമയം എന്റെ കഥ കേട്ടു നില്‍ക്കില്ല അതുകൊണ്ടാണ് എന്ന മുഖവുരയോടെയാണ് ദില്‍ഷ തുടങ്ങിയത്. ദില്‍ഷയുടെ സംസാരം എല്ലാവരിലും ചിരി പടര്‍ത്തുകയും ചെയ്‍തു.
Read More : 'ഞാൻ നല്ല ഒരു കുട്ടിയായതുകൊണ്ട് ആര്‍ക്കും ഇഷ്‍ടം തോന്നും', ദില്‍ഷയുടെ ഫോണ്‍ കോള്‍
വികാരാധീനനായി ബ്ലസ്‍ലി
സ്വന്തം വാപ്പച്ചിയെ ഫോണില്‍ വിളിക്കുന്നതായിരുന്നു ബ്ലസ്‍ലി അവതരിപ്പിച്ചത്. താനും വാപ്പച്ചിയും ഫോണില്‍ സംസാരിക്കുന്നത് മോണോ ആക്റ്റ് എന്ന പോലെയായിരുന്നു ബ്ലസ്‍ലി അവതരിപ്പിച്ചത്. വാപ്പച്ചി പറയുന്ന കാര്യങ്ങള്‍ ബ്ലസ്‍ലി തന്നെ പറഞ്ഞു. ഇതിനിടിയില്‍ ബ്ലസ്‍ലി വികാരാധീനനായി.
കരച്ചില്‍ വന്ന് റിയാസ്
ഇപ്പോള്‍ ഞാൻ ഒരു കോള്‍ വിളിക്കുകയാണെങ്കില്‍ എന്നെ ഉമ്മാനെ തന്നെ വിളിക്കുകയുള്ളൂവെന്നായിരുന്നു തുടക്കത്തിലേ റിയാസ് പറഞ്ഞത്.. ഞാൻ ഏറ്റവും കൂടുതല്‍ വീട്ടില്‍ മാത്രം ജീവിച്ച ആളാണ്. ഞാൻ അപൂര്‍വമായിട്ട് മാത്രമേ പുറത്തു പോകുകയുള്ളൂ. ഞാൻ എന്റെ വീട്ടില്‍ നിന്ന് മാറിനിന്നിട്ടുള്ളത് ഞാൻ രണ്ട് വര്‍ഷം ഹോസ്റ്റല്‍ നിന്നപ്പോഴാണ്. അപ്പോഴും എല്ലാ ദിവസവും താൻ വിളിക്കും. ഉമ്മായോടും വാപ്പയോടും സംസാരിക്കും എന്നും റിയാസ് പറഞ്ഞു. ഉമ്മയെ വിളിക്കുന്നത് അവതരിപ്പിക്കുമ്പോള്‍ റിയാസ് വികാരാധീനനായി കരയുകയും ചെയ്‍തു.
നോമിനേഷനില്‍ മൂന്ന് പേര്‍
ഇത്തവണ മത്സരം കടുക്കും എന്നതിന്റെ സൂചനയായിട്ടാണ് ബിഗ് ബോസില്‍ നോമിനേഷനില്‍ വന്നവരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. മൂന്ന് പേര്‍ മാത്രമാണ് പുറത്തുപോകേണ്ടവരുടെ സാധ്യത പട്ടികയില്‍ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്. റോണ്‍സണ്‍, വിനയ്, ധന്യ എന്നിവരെയാണ് പ്രേക്ഷക വിധിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. നാല് വോട്ടുകളുമായിട്ടാണ് റോണ്‍സണ്‍ പട്ടികയില്‍ ഇടംപിടിച്ചതെങ്കില്‍ വിനയ്‍ക്കും, ധന്യക്കും അഞ്ച് വീതം നോമിനേഷനുകളാണ് ലഭിച്ചത്.