Bigg Boss Episode 62 Highlights : നാണയ വേട്ട കഴിഞ്ഞു, രണ്ടുപേർ ജയിലിലേക്ക്, ഒപ്പം പുതിയ ക്യാപ്റ്റനും
രണ്ട് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ ജാസ്മിൻ ഇരട്ടിനേട്ടത്തോടെ വിജയം കൈവരിക്കുകയും ചെയ്തു.
മലയാളം ബിഗ് ബോസ് സീസൺ നാല് അവസാന ഘട്ടത്തിലേക്ക് അടുക്കുന്തോറും മത്സരാർത്ഥികളിൽ മത്സരാവേശം പതിന്മടങ്ങായി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ വീക്കിലി ടാസ്ക് ആയിരുന്നു ഷോയുടെ പ്രധാന ഹൈലാറ്റ്. നാണയ വേട്ട എന്ന് പേര് നൽകിയിരുന്ന ടാസ്ക്കിൽ വാശിയേറിയ പ്രകടനമായരുന്നു മത്സരാർത്ഥികൾ കാഴ്ചവച്ചത്. രണ്ട് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ ജാസ്മിൻ ഇരട്ടിനേട്ടത്തോടെ വിജയം കൈവരിക്കുകയും ചെയ്തു. ബിഗ് ബോസിന്റെ അറുപത്തി രണ്ടാം ദിവസമായ ഇന്ന് ജയിൽ നോമിനേഷനിലേക്ക് കടന്നിരിക്കുകയാണ് മത്സരാർത്ഥികൾ
നാണയ വേട്ട കഴിഞ്ഞു, ഇനി ജയിൽ നോമിനേഷൻ
ജയിൽ നോമിനേഷനോടെയാണ് ഇന്ന് ബിഗ് ബോസ് വീടുണർന്നത്. വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെയാണ് ജയിൽ ടാസ്ക്കിനായി മത്സരാർത്ഥികൾ തെരഞ്ഞെടുക്കേണ്ടത്. വീക്കിലി ടാസ്ക്കിലൂടെ ഡയറക്ടായി ക്യാപ്റ്റൻസിക്ക് തെരഞ്ഞെടുത്ത ജാസ്മിൻ, സൂരജ് എന്നിവരെ നോമിനേഷൻ ചെയ്യാൻ പാടില്ലെന്നും ബിഗ് ബോസ് നിർദ്ദേശം നൽകി. പിന്നാലെ നടന്ന വോട്ടെടുപ്പിന് ഒടുവിൽ റിയാസ്, റോബിൻ, ബ്ലെസ്ലി എന്നിവർ ജയിൽ നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബ്ലെസ്ലി- റിയാസ്, അഖിൽ, റോബിൻ
അഖിൽ- റോബിൻ, റിയാസ്, ബ്ലെസ്ലി
സൂരജ്- റിയാസ്, റോബിൻ, ബ്ലെസ്ലി
ധന്യ- റിയാസ്, ബ്ലെസ്ലി, റോബിൻ
ദിൽഷ- റിയാസ്, ബ്ലെസ്ലി, റോബിൻ
ലക്ഷ്മി പ്രിയ- ബ്ലെസ്ലി, റിയാസ്, റോബിൻ
വിനയ്- റിയാസ്, അഖിൽ, റോബിൻ
റോൺസൺ- റോബിൻ, റിയാസ്, അഖിൽ
റിയാസ്- ബ്ലെസ്ലി, റോബിൻ, ലക്ഷ്മി പ്രിയ
ജാസ്മിൻ- ബ്ലെസ്ലി, റോബിൻ, റിയാസ്
സുചിത്ര- ബ്ലെസ്ലി, റോബിൻ, റിയാസ്
റോബിൻ- റിയാസ്, ബ്ലെസ്ലി, അഖിൽ
Bigg Boss 4 : നാണയ വേട്ടയിൽ നേട്ടം കൊയ്ത് ജാസ്മിനും സൂരജും; 'വിജയ ചുംബന'വുമായി പുതിയ ക്യാപ്റ്റൻ
'ലോകോത്തരം' പോലൊരു ജയിൽ ടാസ്ക്
ഒരിക്കൽ പിന്നിലായാലും വീണ്ടും ലഭിക്കുന്ന അവസരങ്ങളിൽ പരിശ്രമിച്ച് മുന്നിലെത്തുക എന്നത് നിങ്ങളുടെ മത്സരാർത്ഥിയുടെ യഥാർത്ഥ പോരാട്ട മികവിനെയാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ വിജയിച്ച വ്യക്തി ജയിൽവാസത്തിൽ നിന്നും ഒഴിവാക്കപ്പെടുകയും പരാജയപ്പെട്ടവർ ജയിൽ വാസം അനുഭവിക്കേണ്ടതുമായ ഈ ടാസ്കിൽ ഓരോരുത്തരും പരമാവധി ശ്രമിക്കണമെന്ന് ബിഗ് ബോസ് നിർദ്ദേശത്തിൽ പറയുന്നു. വിവിധ ഇടങ്ങളിലായി ഒളിപ്പിച്ചിട്ടുള്ള ഐ ലോഗോകൾ ഗാർഡൻ ഏരിയയിലുള്ള തൂണിൽ അവനവന്റെ ഫോട്ടോ പതിച്ചതിന് താഴെ അവ എറിഞ്ഞ് കൊളുത്തുക എന്നതായിരുന്നു ടാസ്ക്. രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ ഐ ലോഗോകൾ കോർക്കുന്നത് ആരാണോ ആവരാകും വിജയികൾ എന്നതാണ് ടാസ്ക്. സുചിത്ര ആയിരുന്നു വിധികർത്താവ്. പിന്നാലെ റോബിൻ, റിയാസ്, ബ്ലെസ്ലി എന്നിവരുടെ പോരാട്ടമായിരുന്നു നടന്നത്. ബ്ലെസ്ലി വിജയിക്കുകയും ജയിൽ ടാസ്ക്കിൽ നിന്നും മുക്തി നേടുകയും ചെയ്തു. റിയാസും റോബിനും ജയിലിലേക്ക് പോകുകയും ചെയ്തു.
ക്യാപ്റ്റൻസി
വീക്കിലി ടാസ്ക്കിൽ നേരിട്ട് സെലക്ട് ആയ ജാസ്മിനും സൂരജും പോയിട്ട് ബാക്കിയുള്ളവരെ തെരഞ്ഞെടുക്കണമെന്നാണ് ബിഗ് ബോസ് നിർദ്ദേശിച്ചത്. വീക്കിലി ടാസ്കിലും, കഴിഞ്ഞ ആഴ്ചയിൽ ഉടനീളവും മികച്ച പ്രകടനം കാഴ്ചവച്ച ഒരാളെയാണ് തെരഞ്ഞെടുക്കേണ്ടത്. സുചിത്രയെയും ധന്യയെയുമാണ് എല്ലാവരും തെരഞ്ഞെടുത്തത്. വോട്ടുകൾ തുല്യമായതിനാൽ ഇരുവരും തമ്മിൽ ചർച്ച ചെയ്ത് ഒരാളെ തെരഞ്ഞെടുക്കണമെന്ന് ബിഗ് ബോസ് നിർദ്ദേശിച്ചു. പിന്നാലെ സുചിത്ര, ജാസ്മിൻ, സൂരജ് എന്നിവർ ക്യാപ്റ്റൻസിക്കായി മത്സരിക്കുകയായിരുന്നു.
വിജയ ചുംബനം
വിജയ ചുംബനം എന്നായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്. ഗാർഡൻ ഏരിയയിൽ ഓരോ ചാർട്ട് പേപ്പറുകൾ അടങ്ങിയ മൂന്ന് ബോഡുകളും അഗ്ര ഭാഗത്ത് ലിപ് സ്റ്റിക്കുകൾ അടങ്ങിയ മൂന്ന് സ്റ്റിക്കുകളും ഉണ്ടായിരിക്കും. ബസർ കേൾക്കുമ്പോൾ മത്സരാർത്ഥി റെഡ് മാർക്കിൽ നിന്ന് തന്നെ പിന്തുണയ്ക്കാൻ നിൽക്കുന്നവർക്ക് ഒരു കൈ മാത്രം ഉപയോഗിച്ച് ലിപ്സ്റ്റിക് ഇട്ടു കൊടുക്കുകയും അവർ ചാർട്ട് പേപ്പറിൽ ചുംബിക്കുകയും വേണം. രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ആരുടെ പേപ്പറുകളിലാണ് ചുംബനങ്ങൾ കൃത്യമായി കൂടുതൽ പതിപ്പിച്ചിരിക്കുന്നത് അവരാകും വിജയി എന്നതാണ് ടാസ്ക്. പിന്നാലെ നടന്ന രസകരമായ പോരാട്ടത്തിനൊടുവിൽ സുചിത്ര ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തു.
Bigg Boss 4 : റോബിനും റിയാസിനും ബ്ലെസ്ലിക്കുമെതിരെ മത്സരാർത്ഥികൾ; രണ്ടുപേർ ജയിലിലേക്ക്