Bigg Boss 4 Episode 46 Highlights: ജഡ്ജിമാർ തമ്മിൽ പോര്, ഒപ്പം മത്സരാർത്ഥികളും, ബിഗ് ബോസ് വീട് സംഘർഷഭരിതം
കഴിഞ്ഞ ദിവസം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ വിനയ്, റിയാസ് എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഏറെ കലുഷിതമായ അവസ്ഥയിലൂടെയാണ് ബിഗ് ബോസ്(Bigg Boss) സീസൺ നാല് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ വിനയ്, റിയാസ് എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒപ്പം തന്നെ കോടതി വീക്കിലി ടാസ്കും ഷോയെ സംഘർഷ ഭരിതമാക്കുന്നുണ്ട്. ഇനി എന്തൊക്കെയാകും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നത്.
ജാസ്മിന്റെ പരാതിയോടെ കോടതി ടാസ്ക്
കഴിഞ്ഞ ദിവസം ആരംഭിച്ച കോടതി ടാസ്ക്കിൽ, ഇന്ന് ജാസ്മിനാണ് പരാതിയുമായി എത്തിയത്. ലക്ഷ്മി പ്രിയയ്ക്കെതിരെയാണ് പരാതി. ലക്ഷ്മി പ്രിയ സ്മോക്കിംഗ് റൂമിൽ ടിഷ്യു കത്തിച്ച് സ്വന്തം ആരോഗ്യത്തിന് വേണ്ടി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നതാണ് പരാതി. കൂടാതെ ഇരട്ട താപ്പ് നയവും സ്വീകരിച്ചുവെന്ന് പരാതിയിൽ പറയുന്നു. ശേഷം നടന്നത് വാദമായിരുന്നു. അഭിഭാഷകയായി നിന്നത് നിമിഷയാണ്. വളരെ മികച്ച രീതിയിൽ തന്നെ ലക്ഷ്മി പ്രിയ തനിക്കെതിരെ വന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി. "സ്മോക് ഏരിയയിൽ പോയി കത്തിക്കാൻ പാടില്ല എന്ന് എനിക്ക് അറിയില്ലാിരുന്നു. 300 പോയിന്റ് എന്റെ അറിവില്ലായ്മ കൊണ്ടാണ് നഷ്ടപ്പെട്ടത്. നിമിഷയും ജാസ്മിനും രണ്ട് തവണ വീടിനുള്ളിൽ പട്ടക്കത്തിച്ചിട്ടുണ്ട്. സിഗരറ്റ് പോലെ ഉപയോഗിക്കുകയും ചെയ്തു. കുഞ്ഞ് കുട്ടികൾ കാണുന്ന ഷോ കൂടിയാണിത്. അവരിത് അനുകരിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു. ഞാൻ ഇവിടെ ആർക്കും ഒരു അപായവും ഉണ്ടാക്കിയിട്ടില്ല. ആ തീ അണയും വരെ അവിടെ തന്നെ ഞാൻ നിന്നു", എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. പിന്നാലെ സാക്ഷിയായി അഖിലിനെ ഹാജരാക്കുകയും ചെയ്തു. തൊണ്ടയിൽ കിച് കിച് ആയത് കൊണ്ടാണ് കറുക പട്ട കത്തിച്ചതെന്നാണ് ജാസ്മിൻ പറഞ്ഞത്. പിന്നാലെ നടന്നത് വൻ വാദമായിരുന്നു. നിമിഷയും ജാസ്മിനും കള്ളം പറയുകയാണെന്നും സിഗരറ്റ് കിട്ടാത്തതിന്റെ നിരാശ കാരണമാണ് ജാസ്മിൻ പട്ട കത്തിച്ച് വലിച്ചതെന്ന് ലക്ഷ്മി പ്രിയ പറയുന്നു. ലക്ഷ്മി പ്രിയയുടെ സാക്ഷിയായി എത്തിയ ധന്യയും ഇക്കാര്യം പറഞ്ഞു. പട്ട കത്തിച്ച് വലിച്ചാൽ തൊണ്ടവേദന മാറുമെന്ന് ഡോക്ടറായ തനിക്ക് ആദ്യത്തെ അറിവാണെന്നാണ് പിന്നാലെ വന്ന റോബിൻ പറഞ്ഞത്. "സിഗരറ്റ് വലിക്കാൻ തോന്നുമ്പോഴാണ് ഞാൻ പട്ടയെടുത്ത് വായിൽ വയ്ക്കുന്നത്", എന്ന് തന്നോട് ജാസ്മിൻ പറഞ്ഞുവെന്നാണ് അപർണ സാക്ഷി മൊഴി നൽകിയത്.
ജാഡ്ജിമാർക്കെതിരെ മത്സരാർത്ഥികൾ
ജാസ്മിന്റെ പരാതി പരിഗണിക്കുന്നതിനിടെയാണ് മത്സരാർത്ഥികൾ ജഡ്മാർക്കെതിരെ രംഗത്തെത്തിയത്. റിയാസ് പറയുന്നത് കേൾക്കുമ്പോൾ വാദി ഭാഗത്തിന്റെ വക്കീലാണെന്ന് തോന്നുന്നു എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. ഇത് കേട്ടിരുന്ന ദിൽഷയും ധന്യയും കയ്യടിച്ചു. ഇത് ഇഷ്ടപ്പെടാത്ത റിയാസ് ഇരുവരെയും കോർണറിലേക്ക് പിടിച്ചു നിൽത്തി. പിന്നാലെ ബ്ലെസ്ലിയും കയ്യടിച്ചു. അയാളെയും കോടതി പുത്താക്കി. ബ്ലെസ്ലിക്കൊപ്പം ഡോക്ടറും പുറത്തേക്ക് പോയി. ഇത് ശരിയായ കാര്യമല്ലെന്ന് വിനയ് പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ റിയാസ് കൂട്ടാക്കിയില്ല. ജഡ്ജ് കീപ് ചെയ്യേണ്ട ചില സംഭവങ്ങൾ ഉണ്ടെന്ന് ദിൽഷയും പറഞ്ഞു. ഇവിടെയിരിക്കുന്ന എല്ലാവരും നിങ്ങളുടെ ശത്രുക്കൾ എന്ന നിലയിലാണ് സംസാരിക്കുന്നതെന്നാണ് അഖിൽ പറഞ്ഞത്. ഒപ്പം ഇരിക്കുന്ന ജഡ്ജ് പോലും അങ്ങനെ ചെയ്യരുത് റിയാസ് എന്ന് പറയുന്നുണ്ടെന്നും അഖിൽ പറയുന്നത്. എല്ലാവരും പറയുന്നത് കേൾക്കാനാണ് രണ്ട് ജഡ്ജ്. അല്ലാതെ ഒരാൾ മാത്രം പറയുന്നത് കേൾക്കാനല്ലെന്നും ദിൽഷ പറയുന്നത്. നിമിഷയ്ക്കും ജാസ്മിനും വേണ്ടി വ്യക്തിപരമായി സംസാരിക്കാൻ ഇവിടെ വച്ചതാണോ റിയാസിനെ എന്നും ദിൽഷ ചോദിക്കുന്നു. പിന്നാലെ എല്ലാ മത്സരാർത്ഥികളും റിയാസിനെതിരെ രംഗത്തെത്തി. ശേഷം ഈ ജഡ്ജിന്റെ കൂടെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വിനയ് കോടതി മുറിയിൽ നിന്നും പോകുകയും ചെയ്തു. കോടതി പിരിച്ചുവിട്ടതായി ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.
ഫേവറിസം ചെയ്യരുതെന്ന് പറഞ്ഞില്ലേ
കോടതി ടാസ്ക്കിന് ബിഗ് ബോസ് ഇടവേള നൽകിയതിന് പിന്നാലെ വൻ ചർച്ചകളാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്. ഇതിനിടയിൽ റിയാസും വിനയിയും ഏറ്റുമുട്ടി. നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാണ് ഫേവറിസം ചെയ്യരുതെന്നാണ് വിനയ് ചോദിച്ചത്. അക്കാര്യം കറക്ട് ആയി അറിയാൻ സാധിച്ചിരുന്നുവെന്നും വിനയ് പറഞ്ഞു. എന്നാൽ റിയാസ് വിനയിയെ തെറി പറയുകയാണ് ചെയ്തത്. "നി എന്നോട് സംസാരിക്കണമെങ്കിൽ മര്യാദക്ക് സംസാരിക്കണം. ആരോടാ നി സംസാരിക്കുന്നതെന്ന് അറിയാമോ. നി കണ്ട ചെക്കന്മാരോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കാൻ നിൽക്കരുത്",എന്നാണ് റിയാസിനോട് വിനയ് പറഞ്ഞത്.
ഒന്നും പ്രതികരിക്കാതെ ഇങ്ങനെ ഇരുന്നോ
പിന്നാലെ റിയാസ് ചോദ്യമുന്നയിച്ചത് സുചിത്രയോടാണ്. "ഒന്നും പറയാതെ അടിയൊന്നും കൂടാതെ ഇങ്ങനെ ഇരിക്കയാണോ. പ്രതികരിക്കാതെ ഇരിക്കുന്നതാണോ നല്ലത് സുചിത്ര. ഇത്രയും കാര്യങ്ങൾ നടക്കുമ്പോൾ എന്തെങ്കിലും ഒന്ന് പറയണ്ടേ" എന്നാണ് വിനയ് ചോദിച്ചത്. വായിൽ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നവരുടെ ഇടയിൽ ഞാൻ എന്താണ് പറയേണ്ടത്. ഞാൻ പ്രതികരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അല്ലാതെ വിനയ് അല്ല", എന്നും സുചിത്ര പറഞ്ഞു.
മുമ്പ് ഡോട്കർ ഇങ്ങനെ സംസാരിച്ചിട്ടില്ല
വീട്ടിൽ ഉപയോഗിക്കുന്ന വാക്കുകളെ കുറിച്ചായിരുന്നു പിന്നീട് ബിഗ് ബോസിലെ ചർച്ച. അമ്പത് ദിവസത്തോളമായി ഡോക്ടറുമായി ഞങ്ങൾ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്രയും മോശമായൊരു വാക്ക് ഇതുവരെയും വന്നിരുന്നില്ല. പക്ഷേ ഇന്നലെയാണ് അത്തരം സംസാരം ഉണ്ടായത്. അങ്ങനെ ഇന്നലെ ഡോക്ടർ സംസാരിച്ചിട്ടുണ്ടെങ്കിൽ ഒപ്പോസിറ്റ് നിൽക്കുന്ന ആളും അങ്ങനെ തന്നെ സംസാരിച്ചിരിക്കണം എന്നാണ് ധന്യ പറഞ്ഞത്. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ പുതുതായി വന്ന വൈൽഡ് കാർഡ് എൻട്രിയുടെ തനിനിറം ഞാൻ പുറത്തു കാണിച്ചു അതാണ് പ്രശ്നമെന്നാണ് റോബിൻ പറഞ്ഞത്.
ജഡ്ജിമാർക്ക് ബിഗ് ബോസിന്റെ മുന്നറിയിപ്പ്
ഇന്നത്തെ കോടതി ടാസ്ക് ആദ്യമെ തന്നെ അലങ്കോലമായതോടെ രണ്ട് ജഡ്ജിമാരേയും കൺഫഷൻ റൂമിലേക്ക് വിളിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഈ ടാസ്ക്കിൽ നിങ്ങൾ ബിഗ് ബോസ് കോടതിയിലെ ജഡ്ജിമാരാണ്. കോടതിക്കുള്ളിൽ അതിന്റേതായ മാന്യതയും അച്ചടക്കവും പാലിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യസമുണ്ടായാൽ അത് മറ്റുള്ളവരെ അറിയിക്കാതെ കോടതിക്ക് ഇടവേള നൽകി നിങ്ങൾ മാത്രം ചർച്ച ചെയ്യുക. നിങ്ങൾ തമ്മിൽ ഐക്യമില്ലാതായാൽ മറ്റുള്ളവർക്ക് ജഡ്ജിമാരോട് ബഹുമാനവും അച്ചടക്കവും കൈമോശം വരും. വാദം ഏത് രീതിയിൽ പോയാലും അച്ചടക്കത്തോടെ അധികാരത്തോടെയും നിഷ്പക്ഷമായി ഓരോ കേസിലും വിധി പ്രസ്താവിക്കുക. അതിന് സാധിച്ചില്ലെങ്കിൽ ന്യായാധിപന്മാരുടെ സ്ഥാനത്ത് നിന്നും നിങ്ങളെ പുറത്താക്കുന്നതായിരിക്കുമെന്ന് ബിഗ് ബോസ് റിയാസിനോടും വിനയിയോടും പറഞ്ഞു. എന്തെങ്കിലും തരത്തിൽ അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് റിയാസ് ബിഗ് ബോസിനോട് പറഞ്ഞത്.
പൊട്ടിക്കരഞ്ഞ് ജാസ്മിൻ
പ്രശ്നങ്ങൾക്കിടയിൽ എല്ലാവരും ഒരുമിച്ച് റിലാക്സ് ആകാൻ എത്തിയപ്പോഴാണ് ജാസ്മിന് തലവേദന എന്ന് പറഞ്ഞത്. പിന്നാലെ ജാസ്മിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഞാൻ മനസികമായി ശരിയല്ലെന്ന് പറഞ്ഞ് ഡോക്ടറുടെ റൂമിൽ വച്ച് ജാസ്മിൻ പൊട്ടിക്കരയുകയായിരുന്നു. എന്റെ ഗോൾഫ്രണ്ടിനെ ഒന്ന് വിളിച്ച് താരാൻ ബിഗ് ബോസിനോട് പറയാമോ എന്നും ജാസ്മിൻ ഡോക്ടറോട് ചോദിക്കുന്നു.