Bigg Boss Episode 33 Highlights : ബിഗ് ബോസിൽ വീണ്ടും തർക്കം, ഒരാൾ മാത്രം ജയിലിലേക്ക്, കണ്ണ് നിറഞ്ഞ് റോബിൻ
ടാസ്ക്കിൽ അലസമായി പങ്കെടുക്കുകയും പ്രയത്നം നടത്താതെയും ഇരുന്ന റോബിൻ മാത്രം ജയിലിലേക്ക് പോകുകയും ചെയ്തു.
മലയാളം ബിഗ് ബോസ് സീസൺ നാലിന്റെ 33മത്തെ എപ്പിസോഡാണ് ഇന്ന് നടന്നത്. ചൊറിയൊരു ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും ഷോയിൽ തർക്കങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ലക്ഷ്മി പ്രിയ്ക്കെതിരെയാണ് ഇപ്പോൾ മത്സരാർത്ഥികൾ തിരിഞ്ഞിരിക്കുന്നത്. ഈ സീസണിൽ ആദ്യമായി ഒരാൾ മാത്രം ജയിലിലേക്ക് പോകുകയും ചെയ്തു.
മോണിംഗ് ടാസ്ക്കോടെ തുടക്കം
ബിഗ് ബോസ് സീസൺ നാലിന്റെ ഇന്നത്തെ എപ്പിസോഡ് മോണിംഗ് ടാസ്ക്കോടെയാണ് തുടങ്ങിയത്. ഡോ. റോബിനായിരുന്നു ഇന്നത്തെ ടാസ്ക്. വൃത്തിയുടെ കാര്യത്തിൽ ബിഗ് ബോസിലെ മത്സരാർത്ഥികൾക്ക് റാങ്കിംഗ് നൽകുക എന്നതായിരുന്നു ടാസ്ക്. ഒപ്പം എന്തുകൊണ്ടാണ് ആ മത്സരാർത്ഥിക്ക് റാങ്കിംഗ് കൊടുക്കേണ്ട കാരണവും റോബിനോട് പറയാൻ ബിഗ് ബോസ് നിർദ്ദേശം നൽകി. പത്ത് പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ലക്ഷ്മി, റോൺസൺ, അപർണ, നവീൻ, ദിൽഷ, സുചിത്ര, ധന്യ, അഖിൽ, റോബിൻ, ഡെയ്സി, സൂരജ്, എന്നിങ്ങനെയാണ് റാങ്കിംഗ്.
വീട്ടിൽ ജോലി ചെയ്യാതെ ഡോ. റോബിൻ
കഴിഞ്ഞ രണ്ട് ദിവസമായി ഡോക്ടർ റോബിൻ വീട്ടിലെ ജോലികൾ ചെയ്യുന്നില്ല എന്നാണ് ഡെയ്സി പറയുന്നത്. ഇന്നാണ് വീടിനകം വൃത്തിയാക്കിയതെന്നും ഡെയ്സി പറയുന്നു. താൻ ജോലി ചെയ്തിട്ടില്ലാന്ന് ഡോ. റോബിനും സമ്മതിക്കുന്നുണ്ട്.
ജയിലിൽ പോകാൻ റോബിന് ഇത്ര ആഗ്രഹമോ ?
വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ച വച്ച രണ്ട് പേരെയാണ് ഓരോ തവണയും ജയിലിലേക്ക് അയക്കുന്നത്. ഇത്തവണ തന്റെ പേര് പറയണമെന്നും താൻ ചെയ്ത കുറ്റങ്ങൾ ഇതൊക്കെയാണെന്ന് മറ്റുള്ളവരോട് പറഞ്ഞ് കൊടുക്കുകയുമാണ് റോബിൻ. ക്യാപ്റ്റനായ നിമിഷയോടായിരുന്നു ഇക്കാര്യം റോബിൻ ആദ്യം പറഞ്ഞത്. ഇതിന് ജയിലിൽ പോകാൻ നിനക്ക് ഇത്ര ആഗ്രഹമാണോ എന്നാണ് നിമിഷ, റോബിനോട് ചോദിക്കുന്നത്. നോമിനേഷൻ സമയത്ത് തന്നെ ഫ്രണ്ടിൽ വിളിക്കണമെന്നും റോബിൻ ആവശ്യപ്പെടുന്നുണ്ട്.
ഇനി നോമിനേഷൻ
വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിൽ ഇന്ന് ബിഗ് ബോസ് വീട്ടിൽ നോമിനേഷൻ നടക്കുകയാണ്. ഈ ആഴ്ചയിലെ പൊതുവായ പ്രവർത്തനങ്ങളിലും വീട്ടു ജോലികളിലും വീക്കിലി ടാസ്ക്കിലും മോശം പ്രകടനം കാഴ്ചവച്ചുവെന്ന് തോന്നുന്ന മൂന്ന് പേരെ വീതം ഓരോ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യണമെന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. റോബിൻ- 12, ബ്ലെസ്ലി- 12, ലക്ഷ്മി പ്രിയ-7 എന്നിങ്ങനെയാണ് നോമിനേഷനിൽ ലഭിച്ച വോട്ടുകളുടെ എണ്ണം.
നിമിഷ എങ്ങനെ ക്യാപ്റ്റനായി ? തർക്കം മുറുകുന്നു
നോമിനേഷനിടെയാണ് വൃത്തിയുടെ കാര്യം പറഞ്ഞ് നിമിഷയും സുചിത്രയും ലക്ഷ്മിക്കെതിരെ തിരിഞ്ഞത്. പിന്നാലെ വാക്കുതർക്കമാണ് നടന്നത്. ഇക്കാരണം കൊണ്ടുതന്നെ വീട്ടിലെ മുഴുവൻ ക്ലിനിങ്ങും ലക്ഷ്മി പ്രിയ ഒറ്റക്ക് ചെയ്യുകയും ചെയ്തു. ഭക്ഷണം കഴിക്കാനായി റോബിനും ദിൽഷയും വിളിച്ചെങ്കിലും ലക്ഷ്മി പ്രിയ അതിന് തയ്യാറായില്ല. രാവിലത്തെ മോണിംഗ് ടാസ്ക്കിൽ റോബിൻ ഒന്നാം റാങ്ക് തനിക്ക് നൽകിയപ്പോൾ മുതൽ ധന്യക്ക് കുഴപ്പം തുടങ്ങിയതാണെന്നും ലക്ഷ്മി പറയുന്നു.
നീ ജയിക്കണം; ബ്ലെസ്ലിയോട് റോബിൻ
നോമിനേഷനിൽ ഇത്തവണ വന്നത് റോബിനും ബ്ലെസ്ലിയും ലക്ഷ്മി പ്രിയയുമാണ്. പിന്നാലെ നടന്ന തർക്കങ്ങൾ കാരണം ലക്ഷ്മി പ്രിയക്ക് മൈന്റ് ക്ലിയർ ആകാൻ ഉണ്ടെന്നും തന്നെയും ലക്ഷ്മി പ്രിയെയും ജയിലിലേക്ക് അയക്കണം ബ്ലെസ്ലി ജയിക്കണമെന്നും റോബിൻ പറയുന്നു. അതില്ലെങ്കിലും ജയിക്കാനല്ലേ താൻ ശ്രമിക്കുകയുള്ളൂ എന്നാണ് റോബിനോട് ബ്ലെസ്ലി പറയുന്നത്. നിങ്ങൾ കഴിക്കുകയോ കളിക്കാതിരിക്കുകയോ ചെയ്യുന്നത് തന്റെ വിഷമല്ലെന്നും ബ്ലെസ്ലി പറയുന്നു.
ബ്ലെസ്ലി എന്നെ പ്രപ്പോസ് ചെയ്തത് ശരിയാണ്
ബ്ലെസ്ലിക്ക് ദിൽഷയോടുള്ള ക്രഷ് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ താൻ സഹോദരനെ പോലെയാണ് ബ്ലെസ്ലിയെ കാണുന്നതെന്ന് ദിൽഷ പറഞ്ഞും കഴിഞ്ഞതാണ്. പിന്നാലെയാണ് ദിൽഷയോടുള്ള തന്റെ പ്രണയം റോബിൻ പറഞ്ഞത്. ഇന്നിതാ ബ്ലെസ്ലിയെ കുറിച്ച് റോബിനോട് പറയുകയാണ് ദിൽഷ. "ബ്ലെസ്ലി എന്ന പ്രപ്പോസ് ചെയ്തു എന്നത് ശരിയാണ്. ആ രീതിയിൽ ഒരിക്കലും എനിക്ക് നിന്നെ കാണാൻ പറ്റില്ലെന്നും നി എനിക്ക് സഹോദരനാണെന്നുമാണ് ബ്ലെസ്ലിയോട് ഞാൻ പറഞ്ഞത്. ഓൾറെഡി ഞാൻ അത് ക്ലിയർ ചെയ്ത സംഭവമാണ് ഇത്. പക്ഷേ അവൻ എന്നെ ഇഷടപ്പെടരുത് എന്ന് എനിക്ക് പറയാനും കഴിയില്ല. അത് അവന്റെ ഇഷ്ടമാണ്. തനിച്ചിരിക്കുമ്പോൾ അവനോട് ചെന്ന് സംസാരിക്കുന്നു. അല്ലാതെ വേറെ ഒന്നുമില്ല", എന്ന് ദിൽഷ പറയുന്നു. ഇതിന് ഇവിടെ ഒരു ത്രികോണ പ്രണയം നടക്കുന്നുവെന്ന തരത്തിൽ പുറത്ത് സംസാരം നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി എന്നാണ് റോബിൻ പറയുന്നത്. ഡോക്ടർ ഇവിടെ ഒരു ലക്ഷ്യവുമായിട്ടാണ് വന്നിരിക്കുന്നത്. താനായിട്ട് അതിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുമില്ല. ഡോക്ടർ ഇപ്പോഴും എന്റെ നല്ലെരു സുഹൃത്ത് മാത്രമാണ്. അങ്ങനെ എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ അത് മുഖത്ത് നോക്കി പറയുന്നത് കൊണ്ട് പ്രശ്നമില്ലെന്നും ദിൽഷ പറയുന്നു.
ഇനി നല്ല നടപ്പ്
നല്ല നടപ്പ് എന്നാണ് ഇന്നത്തെ ജയിൽ നോമിനേഷൻ ടാസ്ക്. നല്ല നടപ്പ് എന്നാണ് ടാസ്ക്കിന്റെ പേര്. ആക്ടിവിറ്റി ഏരിയയിൽ പാലത്തിന്റെ മാതൃകയിൽ മൂന്ന് ഇടുങ്ങിയ നടപ്പാതകൾ ഉണ്ടായിരിക്കും. പാതകളുടെ ഒരുഭാഗത്ത് പെഡസ്റ്റലുകൾക്ക് മുകളിൽ അഞ്ച് ബോളുകളും കുറച്ച് ചതുരക്കട്ടങ്ങൾ അടങ്ങിയ ട്രേകളും ഉണ്ടായിരിക്കും. പാതകളുടെ മറുഭാഗത്ത് മൂന്ന് കാലി ബാസ്ക്കറ്റുകളും ഉണ്ടായിരിക്കും. ബസർ ശബ്ദം കേൾക്കുമ്പോൾ, പാതകളിൽ ചതുരക്കട്ടകൾ വയ്ക്കണം. ശേഷം സ്റ്റാർട്ടിംഗ് പോയിന്റിലെ ചതുരക്കട്ട മുതൽ അവസാന കട്ടവരെ തട്ടിതട്ടി മുന്നിലിരിക്കുന്ന ബോൾ ബാസ്ക്കറ്റിൽ വീഴ്ത്തുക എന്നതാണ് ടാസ്ക്. ബ്ലെസ്ലി, റോബിൻ, ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കേണ്ടത്. പിന്നീട് നടന്ന മത്സരത്തിനൊടുവിൽ ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും വിജയിച്ചു. ടാസ്ക്കിൽ അലസമായി പങ്കെടുക്കുകയും പ്രയത്നം നടത്താതെയും ഇരുന്ന റോബിൻ മാത്രം ജയിലിലേക്ക് പോകുകയും ചെയ്തു.