Asianet News MalayalamAsianet News Malayalam

Bigg Boss 4 : 'ഈ രണ്ട് കാര്യങ്ങള്‍ നടത്തിത്തരാമോ'? സീക്രട്ട് റൂമില്‍ നിന്ന് ബിഗ് ബോസിനോട് റോബിന്‍റെ അപേക്ഷ

റോബിന്‍ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് മത്സരാര്‍ഥികളില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും

bigg boss malayalam season 4 dr robin radhakrishnan wants to see dilsha prasannan
Author
Thiruvananthapuram, First Published Jun 2, 2022, 12:47 PM IST | Last Updated Jun 2, 2022, 12:47 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) നാടകീയത നിറഞ്ഞ ദിനങ്ങളാണ് കടന്നുപോകുന്നത്. വീക്കിലി ടാസ്കിനിടെ സഹമത്സരാര്‍ഥിയെ ശാരീരികമായി കൈയേറ്റം ചെയ്‍തതിനെത്തുടര്‍ന്ന് മത്സരാര്‍ഥിയായ ഡോ. റോബിന്‍ രാധാകൃഷ്ണനെ (Dr Robin) ബിഗ് ബോസ് ഹൌസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സീക്രട്ട് റൂമിലാണ് നിലവില്‍ റോബിന്‍ ഇപ്പോള്‍. എന്നാല്‍ റോബിന്‍ ഷോയില്‍ നിന്ന് പുറത്തായോ അതോ തിരികെ എത്തുമോ എന്ന കാര്യം ബിഗ് ബോസ് ഇതുവരെ അന്തിമമായി അറിയിച്ചിട്ടില്ല. എന്നാല്‍ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് മത്സരാര്‍ഥികളില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും. 

ശിക്ഷയുടെ ഭാഗമായി പോയതായതുകൊണ്ട് മറ്റു മത്സരാര്‍ഥികള്‍ക്ക് സീക്രട്ട് റൂമില്‍ ലഭിച്ച ചില സൌകര്യങ്ങള്‍ ബിഗ് ബോസ് റോബിന് ലഭ്യമാക്കിയിട്ടില്ല. ബിഗ് ബോസ് ഷോ ലൈവ് ആയി കാണാനാവുന്ന ടെലിവിഷന്‍ സംവിധാനമാണ് ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ നിമിഷ, വിനയ്, റിയാസ് എന്നിവര്‍ സീക്രട്ട് റൂമില്‍ കഴിഞ്ഞപ്പോള്‍ ബിഗ് ബോസ് ഈ സൌകര്യം നല്‍കിയിരുന്നു. തങ്ങള്‍ മത്സരത്തില്‍ ഇല്ലാത്ത സമയത്ത് അവിടെ എന്തു നടക്കുന്നു എന്ന കാര്യം അപ്പപ്പോള്‍ അറിയാനും തങ്ങളുടെ മുന്നോട്ടുള്ള ഗെയിം പ്ലാന്‍ ചെയ്യാനും അവര്‍ക്ക് അതിനാല്‍ സാധിച്ചിരുന്നു.

ALSO READ : ഒടിടിയിലേക്ക് 'അയ്യര്‍'; 'സിബിഐ 5' റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

അതേസമയം ബിഗ് ബോസിനോട് റോബിന്‍ ഇന്നലെ സീക്രട്ട് റൂമില്‍ നിന്ന് രണ്ട് അപേക്ഷകളും മുന്നോട്ടുവച്ചിട്ടുണ്ട്. ഒന്ന് വീക്കിലി ടാസ്കിലെ മാന്ത്രിക ലോക്കറ്റിനെക്കുറിച്ചും മറ്റൊന്ന് ദില്‍ഷയെക്കുറിച്ചുമാണ്. ഇത്തവണത്തെ വീക്കിലി ടാസ്ക് ആയ ബിഗ് ബോസ് സാമ്രാജ്യത്തിലെ രാജാവിന് ഒരു മാന്ത്രിക ലോക്കറ്റ് ബിഗ് ബോസ് നല്‍കിയിരുന്നു. അടുത്ത നോമിനേഷന്‍ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാള്‍ നോമിനേഷനില്‍ നിന്ന് മുക്തി നേടുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഈ ലോക്കറ്റ് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അന്തിമമായി റോബിന്‍റെ പുറത്താകലിലേക്ക് അന്തിമമായി നയിച്ചത്. അകത്തേക്ക് പോകാന്‍ ഇനി അവസരം ലഭിച്ചാല്‍ മാന്ത്രിക ലോക്കറ്റ് ഉപയോഗിക്കാനുള്ള അനുവാദം തനിക്ക് തരണമെന്നായിരുന്നു റോബിന്‍റെ ആദ്യ അപേക്ഷ. 

ALSO READ : 'ഉറപ്പായും ബ്ലോക്ബസ്റ്റര്‍ ആവും', കമല്‍ഹാസന്റെ 'വിക്ര'ത്തിന്‍റെ ആദ്യ റിവ്യൂ

മറ്റൊന്ന് ദില്‍ഷയെ കാണാന്‍ അവസരം നല്‍കണം എന്നതായിരുന്നു- വേറൊരു കാര്യം കൂടിയുണ്ട്. നടക്കില്ലെന്ന് എനിക്കറിയാം. എന്നാലും ഒരു അപേക്ഷയാണ്. ദില്‍ഷയെ കാണാന്‍ വല്ല വഴിയുമുണ്ടോ? ഇതിനകത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഈ മുറിയില്‍ ടിവിയൊക്കെ കണക്ട് ചെയ്യാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല. വേറെ ആരെയും കാണണ്ട. പുള്ളിക്കാരിയെ ജസ്റ്റ് ഒന്ന് കാണാന്‍ പറ്റുന്നതിന് എന്തെങ്കിലും ഒരു വഴി ചെയ്‍ത് തരുമോ? ചെറുതായിട്ട് മിസ് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ്. കുറേദിവസമായില്ലേ ഹൌസില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്. പറ്റുമെങ്കില്‍ മതി. അല്ലെങ്കില്‍ വേണ്ട. ഓകെ, താങ്ക് യൂ. ചീത്ത വിളിക്കരുത്, സീക്രട്ട് റൂമിലെ ക്യാമറയിലെ റോബിന്‍ ബിഗ് ബോസിനോട് ചോദിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios