Bigg Boss : വിവാദ പ്രസ്‍താവനയില്‍ രൂക്ഷമായ വാദപ്രതിവാദം, ക്ഷമ ചോദിച്ച് ഡോ. റോബിൻ

ഡോ. റോബിന്റെ വിവാദ പ്രസ്‍താവനയില്‍ ബിഗ് ബോസില്‍ രൂക്ഷമായ വാക്കേറ്റം (Bigg Boss).

Bigg Boss Malayalam Season 4 Dr Robin conflict

ബിഗ് ബോസ് ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ തന്നെ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള നോമിനേഷനായിരുന്നു. ഒരാഴ്‍ചത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്താനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് ഓരോ മത്സരാര്‍ഥിയും കാര്യകാരണ സഹിതം മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചു. നവീനെ ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്ക് നിര്‍ദ്ദേശിച്ചതുമായി ബന്ധപ്പെട്ട് ഡോ. റോബിൻ നടത്തിയ ഒരു പരാമര്‍ശം വലിയ വിവാദത്തിന് കാരണമാകുകയും ചെയ്‍തു (Bigg Boss).

ആരോഗ്യ രംഗം എന്ന വീക്ക്‍ലി ടാസ്‍കില്‍ മോശം പ്രകടനം നടത്തിയതിന്റെ പേരിലായിരുന്നു കഴിഞ്ഞ ദിവസത്തെ ജയില്‍ നോമിനേഷൻ. ഭാരം കുറയ്‍ക്കേണ്ട ടീമിന്റെ ക്യാപ്റ്റനായിരുന്ന നവീൻ ജയിലില്‍ പോകേണ്ടി വന്നിരുന്നു. ഒരു ക്യാപ്റ്റൻ എന്ന നിലയില്‍ നവീൻ  ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ല എന്ന് ചൂണ്ടിക്കാട്ടിയിരുന്നു മത്സരാര്‍ഥികള്‍ നോമിനേറ്റ് ചെയ്‍തത്. നവീനെ ജയിലില്‍ അയച്ച തീരുമാനം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നുവെന്ന് ഇന്ന് ക്യാപ്റ്റൻ നോമിനേഷനില്‍ പലരും പറഞ്ഞു. അങ്ങനെ സംഭവിച്ച തെറ്റ് തിരുത്തുന്നതിന്റെ കൂടെ ഭാഗമായി ചിലര്‍ ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്ക് ഇന്ന് നവീന്റെ പേര് നിര്‍ദ്ദേശിച്ചു. ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്ക് മത്സരിക്കാൻ ഇത്തവണ നവീന് കൂടുതല്‍ വോട്ടുകളും കിട്ടി. നിമിഷയും സൂരജുമായിരുന്നു മറ്റ് രണ്ട് പേര്‍. നവീൻ എന്തുകൊണ്ട് ജയിലില്‍ പോകേണ്ടി വന്നുവെന്നും ചില മത്സരാര്‍ഥികള്‍ നോമിനേഷനില്‍ വ്യക്തമാക്കിയിരുന്നു. ജയിലില്‍ പോയ ആളെ തന്നെ ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്കും പരിഗണിച്ചതില്‍ ചൊല്ലിയും തര്‍ക്കം വന്നു. 

പുതിയ ക്യാപ്റ്റനായുള്ള മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോള്‍ നവീനെ കുറിച്ച് പറഞ്ഞായിരുന്നു ഡെയ്‍സി തുടങ്ങിയത്.  നവീൻ ചേട്ടനെ താനും കൂടിയാണ് നോമിനേറ്റ് ചെയ്‍തത്. ടാസ്‍കിന്റെ ഭാഗമായി ഏറ്റവും ഞങ്ങളെ എടുത്തുകൊണ്ട് നടന്നത് നവീൻ ചേട്ടാനാണ്. നവീൻ ചേട്ടന്റെ പ്ലസ് പോയന്റുകള്‍ നമ്മള്‍ കണ്ടില്ല. ഒരു വശത്ത് തുടങ്ങി വന്നപ്പോഴും മൂന്നാമത്തെ ആളെ നമ്മളെ മനസിലുണ്ട്. പക്ഷേ അവിടെ റോണ്‍സണ് പറയാമായിരുന്നു, നവീൻ ചേട്ടന്റെ ഇൻസ്‍ട്രക്ഷൻ അനുസരിച്ചാണ് ചെയ്യുന്നത് എന്ന് പറയാമായിരുന്നു. നവീൻ ചേട്ടൻ ചെയ്‍ത കാര്യം ആരും പറഞ്ഞില്ല. നവീൻ ചേട്ടൻ ചെയ്യാത്ത കാര്യമാണ് പറഞ്ഞത് എന്നും ഡെയ്‍സി പറഞ്ഞു.

എല്ലാവരുടെയും നോമിനേഷൻ അവസാനിച്ച ശേഷം, ഡെയ്‍സി പറഞ്ഞ കാര്യത്തില്‍ റോണ്‍സണ്‍ വിശദീകരണം ആവശ്യപ്പെട്ടു. നവീൻ തനിക്ക് വ്യക്തിപരമായിട്ടാണ് ഇൻസ്‍ട്രക്ഷൻ തന്നത് എന്ന് റോണ്‍സണ്‍ പറഞ്ഞു. നവീൻ എന്തൊക്കെ ചെയ്‍തു എന്ന് മനസിലാക്കാത്തത് തന്റെ കുറ്റമല്ല അത് ഓരോരുത്തരുമാണ് തിരിച്ചറിയേണ്ടത് എന്ന് റോണ്‍സണ്‍ വ്യക്തമാക്കി. നവീൻ തന്റെ സുഹൃത്ത് ആണെങ്കിലും ഓരോരുത്തര്‍ക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ടെന്നും റോണ്‍സണ്‍ പറഞ്ഞു. 

ഇക്കാര്യത്തില്‍ ലക്ഷ്‍മി പ്രിയ, ജാസ്‍മിൻ, ദില്‍ഷ, ബ്ലസ്‍ലി, ഡോ. റോബിൻ തുടങ്ങിയവര്‍ അഭിപ്രായം അറിയിച്ച് രംഗത്ത് എത്തി. ഒരാള്‍ പറഞ്ഞതുപോലെ പറയുകയല്ല വേണ്ടത്, നോമിനേഷൻ ചെയ്യുന്ന രീതി ശരിയല്ലെന്നും ബ്ലസ്‍ലി ചൂണ്ടിക്കാട്ടി. സ്വന്തം അഭിപ്രായം ആണ് വേണ്ടത് എന്ന് ദില്‍ഷയും പറഞ്ഞു.  മുമ്പ് പലരും ജയിലില്‍ പോയിട്ടുണ്ടെന്നും അന്നൊന്നും ഇങ്ങനെ ചര്‍ച്ച നടന്നില്ലല്ലോയെന്ന് ജാസ്‍മിനും ചോദിച്ചു. തുടര്‍ന്നായിരുന്നു ഡോ. റോബിനും സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയത്.

ജയില്‍ നോമിനേഷൻ ചെയ്യുമ്പോള്‍ മോശം പ്രകടനം നടത്തിയ ആളെയാണ് പറയുന്നത്. കുറച്ച് പേര്‍ ഒരാളുടെ പേര് പറഞ്ഞു. ക്യാപ്റ്റൻസിയുടെ നോമിനേഷനിലും അയാളെ തന്നെ ഗംഭീരമാണെന്ന് പറഞ്ഞും കുറേ ആള്‍ക്കാര്‍ രംഗത്തെ വന്നു. ഇതില്‍ ആദ്യം വേണ്ടത് നിലപാടാണ്. എന്തെങ്കിലും ഒരു ഒരു കാര്യം പറഞ്ഞാല്‍ ചങ്കൂറ്റം വേണം, അതില്‍ അടിയുറച്ച് നില്‍ക്കണം. അല്ലാതെ അപ്പം കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം ചെയ്യരുത്. അത് വളരെ നാണം കെട്ട ഏര്‍പ്പാടാണ്. നമുക്ക് സ്വന്തമായി ഒരു വ്യക്തിത്വവും നിലപാടും ഉണ്ടായിട്ട് ഇവിടെ നില്‍ക്കണം എന്നും ഡോ. റോബിൻ പറഞ്ഞു.

ഇക്കാര്യത്തില്‍ ധന്യ തന്റെ നിലപാട് വ്യക്തമാക്കി. ജയില്‍ നോമിനേഷൻ ടാസ്‍ക് അടിസ്ഥാനമാക്കിയാണ്. അതില്‍ ഇപ്പോഴും ഞാൻ ഉറച്ചുനില്‍ക്കുന്നു. നോമിനേഷൻ ചെയ്‍തു കഴിഞ്ഞപ്പോള്‍, കഴിവ് ഇല്ലാത്തതിനാല്‍ ജയിലിലേക്ക് വിട്ടു എന്ന ധാരണ വന്നു. ജയിലിലേക്ക് പോയവരെ ക്യാപ്റ്റൻസിയിലേക്ക് നോമിനേറ്റ് ചെയ്യാൻ പാടില്ലെങ്കില്‍  മാറ്റിനിര്‍ത്തിക്കൂടെ. ബിഗ് ബോസ് ചെയ്‍തില്ലല്ലോ അങ്ങനെ. വീടിനെ മൊത്തത്തില്‍ കാര്യങ്ങള്‍ ചെയ്യിപ്പിക്കാൻ കഴിവുള്ള ആളെയാണ് ക്യാപ്റ്റൻസിയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്.  ജയിലില്‍  പോയതുകൊണ്ട് ഒരാളുടെ കഴിവ് പോകുന്നില്ല. നിലപാടില്‍ ഉറച്ചുതന്നെയാണ് എല്ലാവരും നില്‍ക്കുന്നതെന്നും ധന്യ പറഞ്ഞു.

Bigg Boss Malayalam Season 4 Dr Robin conflict

ഇത്രയും സാമൂഹ്യബോധമുള്ള ഒരാളില്‍ നിന്ന് അധ:പതിച്ച വാക്ക് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു. ആ വാക്ക് പിൻവലിച്ച് മാപ്പ് പറയണം. ഇനി മേലില്‍ ഇതുപോലത്തെ വാക്കുകള്‍ ഇവിടെ പറയരുത്. നവീനെ തെറ്റിദ്ധരിച്ചു എന്നാണ് ഞാൻ പറഞ്ഞത്. തെറ്റിദ്ധാരണയാണ് താൻ തിരുത്തിയത്, നിലപാടല്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ആളാണ് താൻ എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു.

നിലപാടില്ലാത്ത ആരും ഇവിടെ ഇല്ല എന്ന് സുചിത്ര പറഞ്ഞു. ഡോക്ടര്‍ക്ക് പല തെറ്റുകള്‍ പറ്റിയിട്ടുണ്ട്. സോറി പറഞ്ഞിട്ടുണ്ട്. ഡോക്ടറെ അങ്ങനെ പറയാൻ പറ്റുമോ. ആ വാക്ക് ഇവിടെ പറയരുത്. തെറ്റ് തിരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടര്‍ക്ക് ഉണ്ട് എന്നും സുചിത്ര പറഞ്ഞു

ഡോകറെ നമ്മള്‍ ബഹുമാനിക്കുന്നതാണെങ്കിലും എന്ത് വൃത്തികേടാണ്  പറയുന്നത് എന്ന് അശ്വിൻ ചോദിച്ചു. എന്റെ ഇഷ്‍ടമാണ് ആരെ നോമിനേറ്റ് ചെയ്യണം എന്ന്. എന്ത് അവകാശമാണ് ഇങ്ങനെ ഇവിടെ പറയാൻ എന്ന് അശ്വിൻ രോഷാകുലനായി പറഞ്ഞു.

കഴിഞ്ഞ ജയില്‍ നോമിനേഷനില്‍ തന്നെ ഇട്ട ആളാണ് ഡോക്ടറെന്ന് ഡെയ്‍സി പറഞ്ഞു. പിന്നീട് വന്ന് ഡെയ്‍സി നൂറ് ശതമാനം ചെയ്‍തു എന്ന് പറഞ്ഞു. ആരാണ് നിലപാട് മാറ്റിയത് അപ്പോള്‍ എന്ന് ഡെയ്‍സി റോബിനോട് ചോദിച്ചു. നിലപാട് ഇല്ല എന്ന കാര്യം തന്നെയാണ് താനും പറഞ്ഞത്, അതിനോട് താൻ യോജിക്കുന്നുവെന്ന് ബ്ലസ്‍ലി പറഞ്ഞു. പക്ഷേ ഡോ. റോബിൻ പറഞ്ഞ വാക്കുകള്‍ തെറ്റാണെന്നും ബ്ലസ്‍ലി പറഞ്ഞു,

Read More : ബിഗ് ബോസിലെ വിവാദ പ്രസ്‍താവനയും മേയ്‍ക്കപ്പ് ടാസ്‍കും

ഡോ. റോബിന്റെ വാക്ക് തെറ്റായെന്ന് റോണ്‍സണും പറഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം അറിയിക്കാൻ ഡോ. റോബിൻ വീണ്ടും സദസിലേക്ക് വന്നു. നിലപാട് ഇല്ല എന്ന കാര്യം ഞാൻ ഇപ്പോഴും പറയുന്നു. നിലപാട് ഇല്ലാത്ത ആള്‍ക്കാരെയാണ് അപ്പ കാണുന്നവരെ അപ്പ എന്ന് വിളിക്കുന്നുവെന്ന് പറഞ്ഞത്. അത് ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ സോറി എന്നും ഡോ. റോബിൻ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios