Bigg Boss 4 : 'ഞാന്‍ അവനെയൊരു കുട്ടി അനിയനായിട്ടാണ് കാണുന്നത്'; ബ്ലെസ്‍ലിയെക്കുറിച്ച് ദില്‍ഷ
ബ്ലെസ്‍ലിയെ താന്‍ എങ്ങനെയാണ് കണ്ടിരുന്നതെന്ന് അപര്‍ണയോട് ദില്‍ഷ
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) തനിക്ക് ഒരാളോടുള്ള പ്രണയം തുറന്നു പ്രകടിപ്പിച്ച ഒരേയൊരു മത്സരാര്‍ഥി ബ്ലെസ്‍ലിയാണ്. ദില്‍ഷയോടാണ് സീസണിന്‍റെ തുടക്കത്തില്‍ തന്നെ ബ്ലെസ്‍ലി തനിക്കുള്ള പ്രണയം പറഞ്ഞത്. എന്നാല്‍ തനിക്ക് അങ്ങനെ ഇല്ലെന്നും ഒരു സഹോദരനായിട്ടാണ് താന്‍ കാണുന്നതെന്നും ദില്‍ഷ ആദ്യം മുതലേ പറയുന്നുണ്ട്. മറ്റൊരു മത്സരാര്‍ഥി ഡോ. റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയ്ക്കുമിടയില്‍ പറയാത്ത ഒരു പ്രണയമുണ്ടെന്ന് സഹമത്സരാര്‍ഥികളും പ്രേക്ഷകരില്‍ ഒരു വിഭാഗവും സംശയിച്ചിരുന്നു. ബ്ലെസ്‍ലി കൂടി ചേര്‍ന്ന് ഒരു ത്രികോണ പ്രണയമാണ് ബിഗ് ബോസില്‍ നടക്കുന്നതെന്നും ഇതിന് ദില്‍ഷയുടെയും മൌന സമ്മതമുണ്ടെന്നുമൊക്കെ ചില മത്സരാര്‍ഥികള്‍ ആരോപിച്ചിരുന്നു. ഫിനാലെയ്ക്ക് മുന്നോടിയായി പുറത്തുപോയ മത്സരാര്‍ഥികളെല്ലാം തിരികെയെത്തിയപ്പോള്‍ ദില്‍ഷയ്ക്കും ബ്ലെസ്‍ലിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചും പലരും സംസാരിച്ചു.
താല്‍പര്യമില്ലെന്ന് തുറന്നുപറഞ്ഞ ഒരു സ്ത്രീയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ശരിയായില്ലെന്ന് കടുത്ത ഭാഷയില്‍ ജാസ്മിന്‍ ഇന്നലെ ബ്ലെസ്‍ലിയോട് പറഞ്ഞിരുന്നു. ദില്‍ഷയോടും പലരും ഇക്കാര്യം സംസാരിച്ചിരുന്നു. ഇപ്പോള്‍ പലരും പറയുമ്പോഴാണ് അതിന്‍റെ ഗൌരവം താന്‍ മനസിലാക്കുന്നതെന്ന് അപര്‍ണയോട് ഇന്നത്തെ എപ്പിസോഡില്‍ ദില്‍ഷ പറഞ്ഞു. സത്യം പറഞ്ഞാല്‍ അത് എന്‍റെ തലയിലൂടെ ഓടിയിട്ടേയില്ല. ഇന്നലെ ഇവരൊക്കെ പറഞ്ഞപ്പോഴാണ് എനിക്കത്.. ഞാനങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. ഞാന്‍ അവന്‍റെയടുത്ത് സ്ട്രോംഗ് ആയിട്ട് പറയാമായിരുന്നു. അത് ഞാന്‍ ചെയ്‍തില്ല. ഞാന്‍ അവന്‍റെ ഭാഗത്തുനിന്ന് നോക്കിയില്ല. ഞാന്‍ എന്‍റെ ഭാഗത്തുകൂടിയേ നോക്കിയുള്ളൂ, ദില്‍ഷ അപര്‍ണയോട് പറഞ്ഞു.
ALSO READ : ബിബി 4 കലാശക്കൊട്ടിന് ഒരുദിവസം മാത്രം ; പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടി റംസാൻ
ഇവിടെ ഉണ്ടായിരുന്നപ്പോള്‍ താന്‍ അതേക്കുറിച്ച് മണിക്കൂറുകള്‍ തന്നെ സംസാരിച്ചിരുന്നുവെന്നും അതിരുകള്‍ വ്യക്തമായി പറയണമെന്ന് പറഞ്ഞിരുന്നുവെന്നുമായിരുന്നു അപര്‍ണയുടെ മറുപടി. അതിന് ദില്‍ഷയുടെ പ്രതികരണം ഇങ്ങനെ- എന്‍റെ തലയില്‍ ഉണ്ടായിരുന്നില്ല. സീരിയസ്‍ലി. ഞാന്‍ അവനെയൊരു കുട്ടി അനിയനായിട്ടാണ് കാണുന്നത്. ചിലപ്പോള്‍ അതുകൊണ്ട് ആയിരിക്കാം. പിന്നെ, അവനെ എനിക്ക് ഒറ്റയ്ക്കാക്കിയിട്ട് പോകാനും തോന്നിയില്ല. ആ ഒരു സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അവന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ എന്‍റെയടുത്ത് വന്ന് ഇരിക്കണമെന്ന്. അവന്‍റെ വായില്‍ നിന്ന് അറിയാതെ വീണതാണ്. അതെന്‍റെ മനസിലുണ്ട്. അപ്പോഴേ ഞാന്‍ തീരുമാനിച്ചതാ. എന്‍റെ മനസില്‍ എന്തായിരുന്നു എന്ന് അറിയുമോ? ഈ ഷോ കഴിഞ്ഞ് അവന്‍ പുറത്തിറങ്ങും. അവന്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ വേറൊരു ലോകമാണ്. അവിടെ അവന് എന്നെ കാണണ്ട. അപ്പോള്‍ അവന്‍ മാറും. ആ ഒരു സമയമാണ് അവന് ഞാന്‍ കൊടുത്തത്. ഞാന്‍ ഒരുപാട് തവണ പറയാന്‍ നോക്കി. പക്ഷേ അവന്‍റെ തലയില്‍ കയറിയില്ല, ദില്‍ഷ പറഞ്ഞു.