Bigg Boss Malayalam Season 4 : മിനിസ്ക്രീനിലെ 'നായകനും വില്ലനും'; ബിഗ് ബോസ് വീട്ടിൽ ആരാകും റോൺസൺ വിൻസെന്റ്

വില്ലനായും നായകനായുമൊക്കെ ശ്രദ്ധ നേടിയ റോൺസൺ വിൻസെന്റ് ബിഗ് ബോസില്‍ (Bigg Boss Malayalam Season 4).

 

Bigg Boss Malayalam Season 4 contestant Ronson Vincent profile


പ്രമുഖ ടെലിവിഷന്‍ താരവും മോഡലുമാണ്‌ റോണ്‍സണ്‍ വിന്‍സെന്റ്‌. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത 'വിഗ്രഹണം' എന്ന പരമ്പരയിലൂടെയാണ്  ടെലിവിഷന്‍ സീരിയല്‍ രംഗക്കേത്ത് റോൺസൺ എത്തിയത്. തുടര്‍ന്ന് 'ഭാര്യ', 'സീത', 'അനുരാഗം', 'കൂടത്തായി' തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ഇത്തരം പരമ്പരകളിലൂടെയും ഷോകളിലൂടെയും ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു റോണ്‍സൺ (Bigg Boss Malayalam Season 4).

സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളായിരുന്നു താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്നു റോൺസൺ. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച്  മുന്നേറുന്നതിനിടയിലാണ് ബിഗ് ബോസിലേക്കുള്ള താരത്തിന്റെ എൻട്രി.

തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമായാണ് മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. ചില മലയാള സിനിമകളിലും റോൺസൺ മുഖം കാണിച്ചിട്ടുണ്ട് സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായിരുന്നു റോണ്‍സന്റെ വരവ്. സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. മോഡലിംഗിലും സജീവമാണ് അദ്ദേഹം നടൻ എന്നതിലുപരി ബിസിനസ്, ഇന്റീരിയർ ഡിസൈനിങ്, വോൾ ആർട് തുടങ്ങിയ മേഖലയിലും റോൺസൺ മികവ് തെളിയിച്ചിട്ടുണ്ട്. ആർകിടെക്റ്റ് ആയ അച്ഛന്റെ കൺസ്ട്രക്ഷൻ ബിസിനസും താരം നോക്കിനടത്തുന്നുണ്ട്.  

ബാലതാരമായി ശ്രദ്ധ നേടിയ നീരജയെയാണ് റോണ്‍സണ്‍ വിവാഹം ചെയ്‍തത്. ഡോക്ടറാണ് നീരജ. 'മുമ്പേ പറക്കുന്ന പക്ഷികള്‍', 'മഞ്ഞുകാലവും കഴിഞ്ഞ്' തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. നീരജ ഇപ്പോൾ ഡോക്ടറാണ്.  2020 ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios