Bigg Boss Malayalam 4 : ഗായകന്‍, സംഗീത സംവിധായകന്‍; ബിഗ് ബോസ് ഹൗസിനെ പാട്ടിലാക്കാന്‍ ബ്ലെസ്‍ലി
ഈ സീസണിലെ പ്രായം കുറഞ്ഞ മത്സരാര്‍ഥികളില്‍ ഒരാള്‍
മലയാളത്തിലെ സംഗീതലോകത്തെ സശ്രദ്ധം വീക്ഷിക്കുന്നവര്‍ ഇതിനകം ശ്രദ്ധിച്ചിട്ടുള്ള പേരാണ് ബ്ലെസ്‍ലിയുടേത് (Blesslee). ഗായകനായും സംഗീത സംവിധായകനായുമൊക്കെ വെറും 21 വയസ്സിനുള്ളില്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയെന്നത് ചെറിയ കാര്യമല്ല. അതുതന്നെയാണ് ഈ യുവകലാകാരനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തനാക്കുന്നതും. ഇപ്പോഴിതാ ജീവിതത്തിലെ ഒരു പ്രധാന നേട്ടത്തിലേക്കും ചുവടുവെക്കുകയാണ് ബ്ലെസ്‍ലി. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss Malayalam Season 4) ഒരു മത്സരാര്‍ഥിയായി പ്രേക്ഷകരിലേക്ക് എത്തുകയാണ് അദ്ദേഹം.
ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി ഒരുപക്ഷേ ബ്ലെസ്‍ലി ആയിരിക്കും. സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളിലൊക്കെ പുതുതലമുറയിലെ ഏതൊരാളെയുംപോലെ ആക്റ്റീവ് ആയ ബ്ലെസ്‍ലിക്ക് അവിടെയൊക്കെ ഒട്ടേറെ ആരാധകരുമുണ്ട്. ഫേസ്ബുക്കില്‍ 53,000ല്‍ അധികം ഫോളോവേഴ്സ് ഉള്ള ബ്ലെസ്‍ലിക്ക് ഇന്‍സ്റ്റയില്‍ 23,000ല്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്. യുട്യൂബില്‍ 2 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള ബ്ലെസ്ലിയുടെ പാട്ടുകള്‍ക്ക് സ്പോട്ടിഫൈയില്‍ മാസം ആറായിരത്തിലേറെ ആസ്വാദകര്‍ ഉണ്ട്.
ബിഗ് ബോസ് മലയാളത്തിന്‍റെ ആദ്യ സീസണ്‍ മുതല്‍ ഗായകര്‍ മത്സരാര്‍ഥികളായി എത്തിയിട്ടുണ്ട്. സോമദാസനും ലക്ഷ്‍മി ജയനുമൊക്കെയാവും പ്രേക്ഷകരുടെ മനസിലേക്ക് ഇക്കൂട്ടത്തില്‍ നിന്ന് ആദ്യം എത്തുക. ഈ നിരയിലേക്കാണ് ബ്ലെസ്‍ലിയുടെയും കടന്നുവരവ്. ദിവസേന ഒരു ഉണര്‍ത്തുപാട്ടോടെ ആരംഭിക്കുന്ന ബിഗ് ബോസ് മലയാളത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രേക്ഷകരെ വേഗത്തില്‍ ആകര്‍ഷിക്കാനുള്ള കഴിവ് മറ്റു മത്സരാര്‍ഥികള്‍ക്കിടയില്‍ ഗായകര്‍ക്ക് കൂടുതല്‍ സാധ്യതയൊരുക്കുന്ന ഒരു ഘടകമാണ്. ബിഗ് ബോസ് നല്‍കുന്ന വ്യത്യസ്‍തമായ ടാസ്‍കുകളില്‍ ചിലത് നേരിട്ടുള്ള കലാപ്രകടനങ്ങള്‍ ആവാറുണ്ട്. ഗായകനായ ബ്ലെസ്‍ലിക്ക് ആ മേഖലയിലെ തന്‍റെ പ്രതിഭ മത്സരത്തില്‍ ബഹുദൂരം മുന്നേറാനുള്ള ഊര്‍ജ്ജം ആയേക്കാം.
വിനായകൻ പറഞ്ഞത് തെറ്റ്, അന്ന് പ്രതികരിക്കാനായില്ല; ക്ഷമ ചോദിക്കുന്നുവെന്ന് നവ്യ നായർ
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ(Vinayakan) നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രഗത്തെത്തിയത്. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നവ്യ.
വിനായകൻ പറഞ്ഞതു തെറ്റായിപ്പോയെന്ന് നവ്യ നായർ പറയുന്നു. വിനായകന്റെ പരാമർശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും എന്നാൽ ആ സമയത്ത് പ്രതികരിക്കാൻ സാധിച്ചില്ലെന്നും നവ്യ പറഞ്ഞു. അവിടെ ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതന്നും അന്ന് ഉണ്ടായ മുഴുവൻ സംഭവത്തിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും നടി വ്യക്തമാക്കി.
ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശം. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ പറഞ്ഞത്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടൻ വിനായകൻ കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു.