Bigg Boss : ബിഗ് ബോസില്‍ നാണയവേട്ട തുടങ്ങി, ബ്ലസ്‍ലിയെയും റോബിനെയും ജാസ്‍മിൻ പുറത്താക്കി

വളരെ വാശിയോടെ നടന്ന മത്സരത്തില്‍ ജാസ്‍മിൻ ആയിരുന്നു ഏറ്റവും പോയന്റുകള്‍ സ്വന്തമാക്കിയത് (Bigg Boss).

Bigg Boss Malayalam Season 4 coin hunt weekly task

ബിഗ് ബോസിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് വീക്ക്‍ലി ടാസ്‍ക്. വീക്ക്‍ലി ടാസ്‍കിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള ക്യാപ്റ്റൻസി ടാസ്‍കില്‍ മത്സരിക്കാനുള്ളവരെ തെരഞ്ഞെടുക്കുക. നാണയ വേട്ട എന്നതാണ് ഇത്തവത്തെ വീക്ക്‍ലി ടാസ്‍ക്. രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ഇന്നത്തെ എപ്പിസോഡില്‍ കഴിഞ്ഞത് (Bigg Boss).

മത്സരം ഇങ്ങനെ

ഗാര്‍ഡൻ ഏരിയയില്‍ പലയിടങ്ങളില്‍ നിന്നായി പല രീതിയില്‍ ലഭിക്കുന്ന വ്യത്യസ്‍ത പോയന്റുകളടങ്ങിയ കോയിനുകള്‍. റെഡിന് ഒരു പോയന്റ്, ഗ്രീന് 10 പോയന്റ് , ബ്ലു 20 പോയന്റ്, ഗ്രേ 50 പോയന്റ്, ബ്ലാക്ക് 100 പോയന്റ്.  വ്യക്തിപരമായി ഏതു വിധേയനയും പരമാവധി ശേഖരിക്കുകയും അവ നഷ്‍ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്‍ത് വിവിധ ഘട്ടങ്ങളില്‍ പരമാവധി പോയന്റുകള്‍ കരസ്ഥമാക്കുക എന്നതാണ് ടാസ്‍ക്. ഓരോ തവണയും അറിയിപ്പ് ലഭിക്കുമ്പോള്‍ അപ്പോള്‍ കൂടുതല്‍ പോയന്റുകള്‍ കൈവശമുള്ള വ്യക്തി മറ്റുള്ളവരില്‍ നിന്ന് ഈ വീട്ടിലെ തങ്ങളുടെ എതിരാളികളില്‍ ഒരാളെ വീക്ക്‍ലി ടാസ്‍കില്‍ നിന്ന് പുറത്താക്കേണ്ടതാണ്.  അതിന് ആ വ്യക്തിയുടെ പോയന്റുകള്‍ മാനദണ്ഡമാക്കേണ്ടതില്ല.  ഇത്തരത്തില്‍ ഒരു ഘട്ടത്തിലും പുറത്താകാതെ ടാസ്‍കിന്റെ  അവസാനം ഏറ്റവും കൂടുതല്‍ പോയന്റുകള്‍ കരസ്ഥമാക്കി പുറത്താകാതെ നിന്ന് വ്യക്തിയായിരിക്കും വിജയി. ഈ വ്യക്തിയും പുറത്താക്കപ്പെട്ടവരില്‍ ഏറ്റവും പോയന്റ് നേടിയ വ്യക്തിയും നേരിട്ട് ക്യാപ്റ്റൻസി മത്സരത്തിലേക്ക് യോഗ്യത നേടുന്നതാണ്. ഓരോ തവണയും പുറത്താക്കപ്പെടുന്ന വ്യക്തി സമ്പാദിച്ച പോയന്റുകള്‍ മറ്റുള്ള ഏതെങ്കിലും ഒരു വ്യക്തിക്ക് നല്‍കണമോ എന്നും മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കണമോ എന്നും ആ വ്യക്തിക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. പുറത്താക്കപ്പെട്ട വ്യക്തികള്‍ക്ക് തങ്ങള്‍ കോയിൻ നല്‍കിയ മത്സരാര്‍ഥികള്‍ ഒഴികെ മറ്റുള്ളവരില്‍ ഒരാളെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍  പിന്തുണയ്‍ക്കാവുന്നതാണ്. അത് ആരെ വേണമെന്നത് പുറത്താക്കപ്പെടുന്ന വ്യക്തിക്ക് സ്വയം തീരുമാനിക്കാവുന്നതാണ്.  ഗാര്‍ഡൻ ഏരിയയില്‍ ഓരോരുത്തര്‍ക്കും ഓരോ പെഡസ്‍ട്രിയല്‍ ഉണ്ടായിരിക്കും. ആ പെഡസ്‍ട്രിയലിനു മുകളിലാണ് കോയിനുകള്‍ സൂക്ഷിക്കേണ്ടത്. കോയിനുകള്‍ കയ്യില്‍കൊണ്ട് നടക്കാനോ വസ്‍ത്രത്തില്‍ വയ്‍ക്കാനോ പാടുള്ളതല്ല. ഏതൊരെ വ്യക്തിക്കും ഏത് സമയത്തും ഏത് വിധേയനയും കോയിനുകള്‍ സ്വന്തമാക്കാൻ ശ്രമിക്കാവുന്നതാണ്. ആയതിനാല്‍ ഓരോരുത്തരുടെയും കോയിനുകള്‍ സൂക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്.

ആദ്യ ഘട്ടത്തില്‍ ഓരോരുത്തരും സമ്പാദിച്ച പോയന്റുകള്‍ ഇങ്ങനെ

അഖില്‍- 294
ധന്യ- 316
ദില്‍ഷ- 453
സൂരജ്- 213
വിനയ്- 174
റോബിൻ- 143
റിയാസ്-  304
ജാസ്‍മിൻ- 471
ബ്ലസ്‍ലി- 117
ലക്ഷ്‍മി പ്രിയ- 208
റോണ്‍സണ്‍- 46
സുചിത്ര - 344

ഏറ്റവും കൂടുതല്‍ പോയന്റുകള്‍ ലഭിച്ച ജാസ്‍മിൻ തനിക്ക് കിട്ടിയ അവസരം ഉപയോഗിച്ചു. ബ്ലസ്‍ലിയെ ടാസ്‍കില്‍ നിന്ന് പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. ബ്ലസ്‍ലി പ്രതികാരം കാട്ടുന്നു. ക്യാപ്റ്റൻ എന്ന അധികാരം ദുര്‍വിനിയോഗം ചെയ്‍തു.  അതിനാല്‍ അടുത്ത ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്ക് വരാൻ യോഗ്യനല്ല എന്നതാണ് പറഞ്ഞ കാരണം.  ബ്ലസ്‍ലി തനിക്ക് കിട്ടിയ പോയന്റുകള്‍ റോണ്‍സണ് നല്‍കി. റോബിനെ പിന്തുണയ്‍ക്കുകയും ചെയ്യുന്നു എന്ന് ബ്ലസ്‍ലി വ്യക്തമാക്കി.

രണ്ടാം ഘട്ടത്തിലെ പോയന്റുനില

അഖില്‍- 345
ധന്യ- 368
ദില്‍ഷ- 547
സൂരജ്- 245
വിനയ് 226
റോബിൻ- 363
റിയാസ്- 371
ജാസ്‍മിൻ- 594
ലക്ഷ്‍മി പ്രിയ- 273
റോണ്‍സണ്‍- 193
സുചിത്ര- 515

ഡോ. റോബിനെ ടാസ്‍കില്‍ നിന്ന് പുറത്താക്കുന്നതായി ജാസ്‍മിൻ പ്രഖ്യാപിച്ചു. അതിനാല്‍ റോബിനെ പുന്തുണച്ച ബ്ലസ്‍ലി ടാസ്‍കില്‍ നിന്ന് പൂര്‍ണമായി പുറത്താകുകയും ചെയ്‍തു. റോബിൻ തന്റെ പോയന്റുകള്‍ ദില്‍ഷയ്‍ക്കാണ് കൈമാറിയത്. സൂരജിനെ പിന്തുണയ്‍ക്കുകയും ചെയ്യുന്നതാണ് ഡോ. റോബിൻ അറിയിച്ചതോടെ ഇന്നത്തെ ടാസ്‍ക് അവസാനിച്ചതായി ബിഗ് ബോസ് വ്യക്തമാക്കി.

Read More : 'മലയാളത്തില്‍ പറയെടാ', റിയാസ് സലീമിനോട് പൊട്ടിത്തെറിച്ച് ഡോ. റോബിൻ

Latest Videos
Follow Us:
Download App:
  • android
  • ios