ഒടുവില്‍ റെസ്‍മിനും അക്കാര്യം തുറന്നു ചോദിച്ചു, ഗബ്രിയുമായുള്ള ബന്ധത്തില്‍ ജാസ്‍മിന്റെ മറുപടി
ജാസ്‍മിനോട് റെസ്‍മിനും ആ ചോദ്യം ചോദിച്ചത് അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ ആറാം സീസണിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഗബ്രിയും ജാസ്‍മിനും. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രക്ഷകരും ഷോയിലെ മറ്റ് മത്സരാര്‍ഥികളും ആശയക്കുഴപ്പത്തിലാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിലെയും ഹൗസിലെയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ലവ് സ്‍ട്രാറ്റജിയാണെന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു. ഷോയില്‍ നിന്ന് ഗബ്രി പുറത്തായതിന് ശേഷവും ആ ചര്‍ച്ച മത്സരാര്‍ഥികള്‍ തമ്മില്‍ തുടരുന്നതാണ് കാണാനാകുന്നത്.
ഇന്നത്ത എപ്പിസോഡില്‍ ജാസ്‍മിൻ ഗബ്രിയെ കുറിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. ഗബ്രിയുടെ ഫോട്ടോ നോക്കി സങ്കടപ്പെടുന്ന രംഗത്തിലാണ് ജാസ്‍മിനെ കണ്ടത്. ജാസ്‍മിൻ മറ്റ് മത്സരാര്‍ഥികളോട് ഗബ്രിയെ കുറിച്ചും സുഹൃത്ത് ഒപ്പമില്ലാത്തിന്റെ സങ്കടവും പങ്കുവെച്ചു. അതിനിടയിലാണ് ഗബ്രിയും ജാസ്‍മിനും തമ്മില്‍ ഷോയില്‍ ഉടലെടുത്ത സൗഹൃദത്തില്‍ റെസ്‍മിൻ സംശയമുന്നയിച്ചത്.
നമ്മുടെ ഒബ്‍സര്‍വേഷനുമായി കണക്റ്റ് ചെയ്‍തു വരുമ്പോള്‍ എനിക്ക് നിനക്ക് ഫേസ് തരാൻ ബുദ്ധിമുട്ടായി, അതാണ് മാറി നടന്നത് എന്ന മുഖവുരയോടെയായിരുന്നു റെസ്‍മിൻ ജാസ്‍മിനോട് സംസാരിച്ചത്. എന്താണ് സംഭവം എന്ന് തിരിച്ച് ചോദിച്ചു ജാസ്‍മിൻ. പ്രീ പ്ലാൻഡായിരുന്നോ? എന്ന് തുറന്ന് ചോദിക്കുകയായിരുന്നു റെസ്‍മിൻ. നീയും ഗബ്രിയും എന്നും ചോദിച്ചു. എന്താണ് ഇവിടെ നടന്നത്. നിന്റെയും ഗബ്രിയുടെയും തമ്മിലുള്ള കാര്യം എന്നും പറഞ്ഞ് വ്യക്തമാക്കി റെസ്‍മിൻ. ഗബ്രിയുടെയും ജാസ്‍മിന്റെയും ബന്ധത്തില്‍ സംശയമുണ്ട് തനിക്ക് എന്ന് വ്യക്തമാക്കുകയായിരുന്നു സുഹൃത്തായിരുന്ന റെസ്‍മിൻ.
എന്താണ് നീ ഉദ്ദേശിക്കുന്നത് എന്നായിരുന്നു ആദ്യം ജാസ്‍മിൻ റെസ്‍മിനോട് അപ്പോള്‍ തിരിച്ച് ചോദിക്കാൻ ശ്രമിച്ചത്. ഒന്നും പ്രീ പ്ലാൻഡായിരുന്നില്ല. ഒരു ശതമാനവും പ്രീ പ്ലാൻഡായിരുന്നില്ല. എനിക്ക് മനസിലായില്ല നീ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു ജാസ്‍മിൻ. നിന്റെയും ഗബ്രിയുടെയും തമ്മിലുള്ള കാര്യമെന്ന് പറയുകയായിരുന്നു റെസ്‍മിൻ. ഞാനും ഗബ്രിയും തമ്മിലുള്ള റിലേഷനോയെന്ന് ചോദിച്ചു ജാസ്‍മിൻ. ചോദിക്കുന്നത് നീയാകുമ്പോഴാണ് പ്രശ്‍നം എന്നായിരുന്നു മറുപടി പറഞ്ഞത് ജാസ്‍മിൻ. ഇവിടെ നിനക്ക് എല്ലാം അറിയുന്നതല്ലേ. മറ്റുള്ളവരേക്കാളും നിന്നോടല്ലേ ഇടപെട്ടത് എന്നും പറഞ്ഞു ജാസ്‍മിൻ. തന്റെ മനസ്സില്‍ പല കാര്യങ്ങളുമുണ്ടെന്ന് പറഞ്ഞു റെസ്‍മിനും. കണ്ട സിറ്റുവേഷൻ. എനിക്കുണ്ടായ അനുഭവങ്ങള്‍. താൻ നേരിട്ട് കണ്ടതും മനസിലാക്കിയതുമെല്ലാമെന്നും പറഞ്ഞു റെസ്‍മിൻ. എന്താണ് നീ കണ്ടത് എന്ന് ചോദിക്കുകയായിരുന്നു ജാസ്‍മിൻ. നീ എന്താണോ വിശ്വസിക്കുന്നത്. അതാണ് നിന്റെ സത്യം. എനിക്കും അവനും എല്ലാം അറിയാം. എതിരെ ലോകം നിന്നാലുമെന്നും പറഞ്ഞ് റെസ്‍മിന്റെ സമീപത്ത് നിന്ന് പോകുകയും ചെയ്‍തു ജാസ്‍മിൻ.
Read More: റെക്കോര്‍ഡ് നേട്ടവുമായി കൊറിയൻ ലാലേട്ടൻ, കളക്ഷനില്‍ മുന്നില്‍ ഇനി ആ ഒരേയൊരു ചിത്രം മാത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക