ബിഗ് ബോസില്‍ ഉമ്മവെച്ചു എന്ന വിമര്‍ശനത്തില്‍ അഞ്‍ജൂസിനോട് ശ്രുതി ലക്ഷ്‍മി- വീഡിയോ

ശ്രുതി ലക്ഷ്‍മി അഞ്‍ജൂസിനെ പേരെടുത്ത് വിളിച്ച് സ്വന്തം അഭിപ്രായം വ്യക്തമാക്കുകയായിരുന്നു.

Bigg Boss Malayalam 5 Sruthi Lakshmi interview hrk

ബിഗ് ബോസ് ഹൗസില്‍ നിന്ന് ഏറ്റവും ഒടുവില്‍ പടിയിറങ്ങിയ മത്സരാര്‍ഥിയാണ് ശ്രുതി ലക്ഷ്‍മി. അവസാന ഘട്ടം വരെ എത്തുമെന്ന് കരുതിയ മത്സരാര്‍ഥിയായിരുന്നു ശ്രുതി ലക്ഷ്‍മിയെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ബിഗ് ബോസ് ഹൗസില്‍ നിന്നിറങ്ങിയ ശേഷം ശ്രുതിക്ക് ഒരുപാട് ട്രോളുകള്‍ക്ക് മറുപടി പറയേണ്ടിയും വന്നു. അഞ്‍ജൂസ് റോഷുമായി ബന്ധപ്പെട്ട ഒരു സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി ലക്ഷ്‍മി.

ശ്രുതി ലക്ഷ്‍മിയെ ഉമ്മവച്ചു എന്നുപോലത്തെ ട്രോള്‍ വന്നതില്‍ അഞ്‍ജൂസ് വിഷമത്തിലായിരുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ശ്രുതി ചേച്ചി ഇറങ്ങിയാല്‍ മറുപടി പറയും എന്ന് അഞ്‍ജൂസ് പ്രതീക്ഷ പ്രകടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ശ്രുതി ലക്ഷ്‍മി തന്റെ ഭാഗ്യം വ്യക്തമാക്കിയത്. എന്റെ അഞ്‍ജു മോളേ നീ പേടിക്കേണ്ടേ ഒന്നിനും. നീ എങ്ങനെയാണ് ചെയ്‍തതെന്നും അല്ലെങ്കില്‍ നമ്മള്‍ വളരെ കാഷ്വല്‍ ആയി എടുത്ത സംഭവമാണ് എന്നും നമുക്ക് അറിയാം.

മാത്രമല്ല ഞാൻ അഞ്‍ജുവിനെ എന്റെ സ്വന്തം പെങ്ങളെ പോലെയാണ് കണ്ടത്. ഞാൻ അവിടെ ചെന്നപ്പോള്‍ ബെഡ്‍മേറ്റ് തനിക്ക് അഞ്‍ജു ആയിരുന്നു. അപ്പോള്‍ അവള്‍ എത്ര ടോം ബോയി ആണ് എന്ന് പറഞ്ഞാലും എനിക്ക് പെങ്ങള് കുട്ടിയായിട്ടാണ് ഞാൻ പരിഗണിച്ചിരുന്നത്. അഞ്‍ജൂസ് ഒരിക്കലും വിഷിക്കേണ്ട കാര്യമില്ല.

അഞ്‍ജുവിന് വേണ്ടപ്പെട്ടവരുടെ അടുത്ത് വേണേല്‍ താൻ സംസാരിക്കാം. നമ്മള്‍ എങ്ങനെ ആയിരുന്നു എന്ന് ചോദിച്ചാല്‍ അത്രയും പരിശുദ്ധമാണ്. അതില്‍ വേറെ ഒന്നും ഇല്ല. നീ എന്താണ് ചെയ്‍തത് എന്ന് നിനക്കറിയാം, ഞാൻ എന്തെന്ന് ചെയ്‍തതെന്ന് എനിക്കും അറിയാം എന്നും വ്യക്തമാക്കിയ ശ്രുതി ലക്ഷ്‍മി മറ്റുള്ള ആള്‍ക്കാര്‍ എന്ത് പറയുമെന്ന് വിചാരിച്ചിട്ട് വിഷമിക്കേണ്ട കാര്യമൊന്നുമില്ല കേട്ടോയെന്നും അഞ്‍ജൂസിനോടായി പറഞ്ഞു.

Read More: അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ' ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios