'ഐല മത്തി' സെറീനാ, സാഗറിന്റെ കോഡ് ഭാഷയുടെ അര്‍ഥം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
സെറീന വീണ്ടും ദേഷ്യപ്പെട്ടപ്പോള്‍ സാഗര്‍ പറഞ്ഞ കോഡിന്റെ അര്‍ഥം എന്തായിരിക്കുമെന്ന് വെളിപ്പെടുത്തി സോഷ്യല്‍ മീഡിയ.
ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് സെറീനയും സാഗര്‍ സൂര്യയും. ഇരുവരും തമ്മില്‍ പ്രണയ ട്രാക്കുണ്ടെന്ന തരത്തില്‍ സൂചനകളുണ്ടായത് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്‍തിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ ജയിലിലായിരിക്കുമ്പോള്‍ സെറീനയുടെയും നാദിറയുടെയും ദേഹത്ത് സാഗര്‍ തുപ്പിയത് വലിയ ചര്‍ച്ചയായും മാറിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് സെറീന സംസാരിക്കുമ്പോള്‍ സാഗര്‍ പറഞ്ഞ ഒരു കോഡ് വാക്കാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്.
സാഗര്‍ ദേഹത്ത് തുപ്പിയതിനെ കുറിച്ച് റിനോഷിനോട് സംസാരിക്കുകയായിരുന്നു സെറീന. ഞാൻ വിചാരിച്ചത് ചേട്ടൻ ബോട്ടില്‍ നിന്ന് വെള്ളം ഒഴിച്ചതാണ് എന്ന് സാഗറിനെ ഉദ്ദേശിച്ച് സെറീന വ്യക്തമാക്കുന്നു. കുറേ വെള്ളം എന്റെ ദേഹത്തുവീണു. നമ്മള്‍ 50 ദിവസം മാത്രം അറിഞ്ഞ ആള്‍ക്കാരാണ്. എങ്ങനെയാണ് അങ്ങനെ ചേട്ടൻ ചെയ്‍തതെന്ന് അറിയില്ല എന്നും സെറീന വ്യക്തമാക്കി. തനിക്ക് അങ്ങനെ സൗഹൃദം തോന്നിയെന്നായിരുന്നു അപ്പോള്‍ സാഗറിന്റെ മറുപടി. വിഷയത്തില്‍ നാദിറ മാറ്റിപ്പറഞ്ഞിട്ടുണ്ടെന്നും ഞാൻ ഇപ്പോഴും മാറ്റിപ്പറയില്ലെന്നും സെറീന വ്യക്തമാക്കി.
പിന്നീട് മറ്റൊരിടത്ത് വെച്ച് ഇക്കാര്യം സെറീന വീണ്ടും റിനോഷിനോട് സംസാരിച്ചു. ഒരാള്‍ക്ക് അത് ബഹുമാനക്കുറവാണ് എന്ന് തോന്നിയാല്‍ അത് അങ്ങനെയാണ് എന്ന് സെറീന വ്യക്തമാക്കി. ഇരുവരും അക്കാര്യം സംസാരിക്കുമ്പോള്‍ സാഗറും വിഷയത്തില്‍ ഇടപെട്ടു. താൻ റിനോഷിനോടാണ് സംസാരിക്കുന്നതെന്നും സാഗറേട്ടൻ പോകൂ എന്നും സെറീന ആവശ്യപ്പെട്ടു.
സെറീന എന്നെ പിടിച്ചു തള്ളിക്കോ, താൻ പുറത്തുപോയേക്കാം എന്ന് സാഗര്‍ പറഞ്ഞു. ചേട്ടന്റെ സമീപനം മാറി, ഒരു തെറ്റും ചെയ്യാത്തതുപോലെയാണ് അവിടെ നിന്നത്, എന്റെ സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യില്ല എന്നും സെറീന വ്യക്തമാക്കി. എന്നാല്‍ സാഗറിന്റെ അപ്പോഴത്തെ മറുപടി സെറീന 'ഐല മത്തി' എന്നായിരുന്നു. അത് നമ്മുടെ കോഡ് ഭാഷയാണ് മച്ചാനെ എന്ന് ജുനൈസിന്റെ ചോദ്യത്തിന് മറുപടിയായി സാഗര്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. 'ബട്ട് സ്റ്റില്‍ ഐല മത്തി'യെന്ന് കോഡ് ഭാഷയില്‍ വീണ്ടും വ്യക്തമാക്കുകയായിരുന്നു സാഗര്‍. 'ഐ ലവ് യു' എന്നതിന്റെ കോഡാണ് അതെന്നാണ് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റായി എഴുതിയിരിക്കുന്നത്.
Read More: ജന്മദിനത്തില്‍ മോഹൻലാലിന് വേറിട്ട സമ്മാനം, താരത്തിന്റെ കയ്യക്ഷരം ഇനി ഫോണ്ടായി ലഭിക്കും