'ഞാൻ പലവട്ടം താക്കീത് ചെയ്‍തതാണ്', സഭ്യതവിട്ട പെരുമാറ്റത്തിനെതിരെ മോഹൻലാല്‍- വീഡിയോ
അഖില്‍ മാരാര്‍ മുണ്ടുപൊക്കി കാണിച്ചുവെന്നും സഭ്യതവിട്ട പെരുമാറ്റമാണെന്നും മത്സരാര്‍ഥികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
ബിഗ് ബോസ് ഹൗസില്‍ വലിയ സംഘര്‍ഷങ്ങള്‍ പലപ്പോഴും നടക്കാറുണ്ട്. മര്യാദവിട്ട സംഭവങ്ങള്‍ ഹൗസില്‍ അരങ്ങേറുന്നതിന് എതിരെ പ്രതികരിക്കുകയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമൊയില്‍ മോഹൻലാല്‍. ഹൗസില്‍ കഴിഞ്ഞ ആഴ്‍ചയിലുണ്ടായ മാരാരുടെ സഭ്യതവിട്ട പെരുമാറ്റങ്ങളെ കുറിച്ചാണ് മോഹൻലാല്‍ വ്യക്തമാക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായിരിക്കും അത്തരം സംഭവങ്ങളില്‍ നടപടിയെന്ന് ചോദ്യവുമായി ചില ആരാകര്‍ എത്തുമ്പോള്‍ മറ്റുചിലര്‍ ന്യായീകരിക്കുകയും ചെയ്യുന്നു.
പ്രൊമൊയില്‍ അവതാരകൻ മോഹൻലാല്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്- ബിഗ് ബോസ് ഹൗസിന് നിയമപുസ്‍തകമുണ്ട്. ബിഗ് ബോസ് ഹൗസില്‍ പാലിക്കേണ്ട നിയമങ്ങളെയും മര്യാദകളെയും കുറിച്ചും എത്രയോവട്ടം ഞാൻ അവരോട് സംസാരിച്ചുകഴിഞ്ഞു. മുന്നറിയിപ്പുകളും കൊടുത്തു. ചിലരെ പലവരു താക്കീത് ചെയ്‍തു. പക്ഷേ നിയമലംഘനങ്ങളും സഭ്യതയില്ലാത്ത പെരുമാറ്റങ്ങളും ഇപ്പോഴും അവിടെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിങ്ങള്‍ പറയൂ ഇത് ഇനിയും അനുവദിക്കേണ്ടതുണ്ടോ, കാണാം എന്നുമാണ് മോഹൻലാല്‍ പറയുന്നത്. ഇന്നത്തെ എപ്പിസോഡിനായിരിക്കുകയാണ് ആരാധകരും.
ബിഗ് ബോസില്‍ കുറച്ച് ദിവസങ്ങള്‍ വളരെ നാടകീയത നിറഞ്ഞതായിരുന്നു. ബിഗ് ബോസ് ഹൗസ് 'ബിബി കോടതി' ആയി മാറിയിരുന്നു. ബിഗ് ബോസ് മലയാളത്തിലെ മുൻ താരങ്ങളായ റിയാസും ഫിറോസും അഭിഭാഷകരും ജഡ്‍ജും ആയൊക്കെ വീക്ക്‍ലി ടാസ്‍കില്‍ പങ്കെടുത്തു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പരാതികളായിരുന്നു കേസായി സ്വീകരിച്ചത്.
ടാസ്‍കില്‍ നിരവധി പരാതികളാണ് ലഭിച്ചത്. അഖില്‍ മാരാര്‍ ശോഭയെ അധിക്ഷേപിച്ചുവെന്ന കേസ് അടക്കം കോടതി പരിഗണിച്ചു. അഖില്‍ മാരാര്‍ മുണ്ടുപൊക്കി കാണിച്ചുവെന്ന് സെറീന പരാതിപ്പെട്ടതിലടക്കം കോടതി ശിക്ഷ വിധിച്ചു. സാഗര്‍ സൂര്യയുമായി തനിക്കുണ്ടായിരുന്ന പ്രണയം സ്‍ട്രാറ്റജിയായിരുന്നുവെന്ന് ആരോപിച്ച ജുനൈസിനെതിരെയുള്ള നാദിറയുടെ പരാതി പരിഗണിക്കവേ തമാശ നിറഞ്ഞ സംഭവങ്ങളുമുണ്ടായി. അഖില്‍ മാരാര്‍, ശോഭ, ജുനൈസ് എന്നിവരെ ടാസ്‍കില്‍ ജഡ്‍ജിയെ ബഹുമാനിക്കാത്തതിന്റെ പേരില്‍ പൂളില്‍ ചാടാൻ നാദിറ വിധിച്ചതടക്കമുള്ള സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയത്.
Read More: 'സിദ്ധാര്‍ഥിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടേ'? പാപ്പരാസിക്ക് നടി അദിതി നല്‍കിയ മറുപടി
Read More: മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി