'ഞാൻ വിജയിക്കാൻ അർഹതയുള്ളവൾ, ഡീഗ്രേഡിംഗ് ഉണ്ടാകുമെന്നറിയാം'; ദിൽഷയുടെ ആദ്യ പ്രതികരണം
ഫിനാലേക്ക് പിന്നാലെ ദിൽഷ വിന്നറാകാൻ യോഗ്യയല്ലെന്ന് പറഞ്ഞ്, ഒപ്പം ഉണ്ടായിരുന്ന മത്സരാർത്ഥികൾ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസൺ(Bigg Boss) നാലിന്റെ ഗ്രാന്റ് ഫിനാലെ. ഒപ്പം ഉണ്ടായിരുന്ന ആറ് പേരെ പിന്തള്ളിക്കൊണ്ട് ദിൽഷയാണ് ബിഗ് ബോസ് വിജയി ആയത്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വിജയി ആകുന്നത്. ബ്ലെസ്ലി ആയിരുന്നു റണ്ണറപ്പ്. ഫിനാലേക്ക് പിന്നാലെ ദിൽഷ വിന്നറാകാൻ യോഗ്യയല്ലെന്ന് പറഞ്ഞ്, ഒപ്പം ഉണ്ടായിരുന്ന മത്സരാർത്ഥികൾ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ദിൽഷ. ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു ദിൽഷയുടെ ആദ്യ പ്രതികരണം.
ദിൽഷയുടെ വാക്കുകൾ
എന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ കമന്റുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാൻ കണ്ടിട്ടുണ്ട്. ഡീഗ്രേഡിംഗ് പോലുള്ള കാര്യങ്ങളെക്കെ ഉണ്ടാവുമെന്ന് എനിക്കറിയാം, ഇത്രയും വലിയ ഷോയല്ലേ. രണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്ന് അറിയാം, ഞാൻ അതിന്റേതായ രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോൾ ഓകെയാണ്. ഞാൻ ഇത് അർഹിക്കുന്നില്ല എന്നു ചിലർ പറയുന്നു. പക്ഷേ, ഞനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാൻ അർഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്. എല്ലാ ആർമികൾക്ക് എന്റെ നന്ദി അറിയിക്കുകയാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരാളായി എന്നെ കണ്ടതിനും ഒപ്പം നിന്നതിനും ഒരുപാട് നന്ദി.
വിജയിച്ചതിന് പിന്നാലെ ദിൽഷ പറഞ്ഞത്
എനിക്ക് വേണ്ടി വോട്ട് ചെയ്‍ത എല്ലാ പ്രേക്ഷകര്‍ക്കും വലിയ നന്ദി. എന്തു പറയണം എന്ന് ശരിക്കും അറിയില്ല. ബിഗ് ബോസ് വീട്ടില്‍ 100 ദിവസം നില്‍ക്കണം എന്ന ആഗ്രഹത്താലാണ് വന്നത്. പക്ഷേ എക്ക് അറിയില്ലായിരുന്നു ഞാൻ 100 ദിവസം നില്‍ക്കുമെന്ന്, ഒരുപാട് സ്‍ട്രാറ്റി ഉള്ള ആള്‍ക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്‍ട്രാറ്റജി എന്ന് മനസിലാകാതെ ഞാൻ കുറെ ദിവസം നിന്നു. അപ്പോള്‍ ഞാൻ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാം എന്ന്. എന്റെ ആഗ്രഹങ്ങള്‍ പിന്തുണച്ച എന്റെ മാതാപിതാക്കള്‍ക്ക് നന്ദി. ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടനും നന്ദി. ഓരോ ശനിയാഴ്‍ചയും ഞായറാഴ്‍ചയും വന്ന് തെറ്റു കുറ്റങ്ങള്‍ പറഞ്ഞ് തന്ന് അടുത്ത ദിവസം ഇംപ്രൂവ് ചെയ്‍താണ് ഞങ്ങള്‍ ഇവിടെയെത്തിയത്. പിന്നെ ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്‍സ് ഡോ. റോബിൻ രാധാകൃഷ്‍ണൻ. ഞാൻ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോ എന്ന് പറയുന്നത് ഡോ. റോബിൻ. പിന്നെ എന്റെ ബ്ലസ്‍ലി, ഇവര്‍ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നു.
Bigg Boss : 'വീണ്ടും കാണും', ബിഗ് ബോസ് സീസണ്‍ അഞ്ചിന്റെ സൂചന നല്‍കി മോഹൻലാല്‍