Asianet News MalayalamAsianet News Malayalam

Bigg Boss Episode 71 Highlights : റോബിനും ജാസ്മിനും ഇല്ലാത്ത പുതിയ എപ്പിസോഡ്, എവിക്ഷന്‍ അസാധുവാക്കി

മോഹൻലാൽ എത്തുന്ന വീക്കൻഡ് എപ്പിസോഡിന്റെ രണ്ടാം ദിനമായ ഇന്ന് ആരൊക്കെയാകും എവിക്ട് ആകുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

bigg-boss-malayaalam-season-4-episode-71-live-updates
Author
Kochi, First Published Jun 5, 2022, 9:05 PM IST | Last Updated Jun 5, 2022, 10:56 PM IST

റെ നാടകീയമായ രം​ഗങ്ങൾക്കാണ് കഴിഞ്ഞ വാരം ബി​ഗ് ബോസ്(Bigg Boss) മലയാളം സീസൺ നാല് സാക്ഷ്യം വഹിച്ചത്. ജാസ്മിന്റെ വാക്ക് ഔട്ടും ഡോ. റോബിന്റെ എലിമിനേഷനും മത്സരാർത്ഥികളിലും പ്രേക്ഷകരിലും ഒരുപോലെയാണ് ഞെട്ടലുളവാക്കിയത്. ഇരുവരും ഇല്ലാത്ത പുതിയൊരു എപ്പിസോഡാണ് ഇന്ന് നടക്കുന്നത്. മോഹൻലാൽ എത്തുന്ന വീക്കൻഡ് എപ്പിസോഡിന്റെ രണ്ടാം ദിനമായ ഇന്ന് ആരൊക്കെയാകും എവിക്ട് ആകുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

എത്ര ആ​ഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാ

എഴുപത്തി ഒന്നാമത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ബ്ലെസ്ലിയും ദിൽഷയും റോബിനെ കുറിച്ച് സംസാരിക്കുന്നത് കാണിച്ചു കൊണ്ടാണ്. 'എപ്പഴും ഞാൻ പറയും ദേഷ്യം വരുമ്പോൾ ഒന്ന് കൺട്രോൾ ചെയ്യെന്ന്. എത്ര ആ​ഗ്രഹങ്ങളുമായിട്ട് വന്ന മനുഷ്യനാണെന്നറിയോ. എത്ര വേദനകൾ സഹിച്ചിട്ടാ ഇവിടെ നിന്നതെന്നറിയോ നിനക്ക്. നിങ്ങൾക്ക് ആർക്കും അറിയാത്ത അദ്ദേഹത്തിന്റെ ഒരുകാര്യം എനിക്കറിയാം. അതൊക്കെ ആലോചിക്കുമ്പോഴാ എനിക്ക് കൂടുതൽ വിഷമം ആകുന്നത്', എന്നാണ് ദിൽഷ പറയുന്നത്. ആരോ​ഗ്യപരമായ എന്തെങ്കിലും പ്രശ്നം ആണോ എന്ന് ബ്ലെസ്ലി ചോദിച്ചെങ്കിലും കാര്യം പറയാൻ ദിൽഷ കൂട്ടാക്കിയില്ല. 

എനിക്ക് കുറ്റബോധം തോന്നുന്നു

ജാസ്മിൻ ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ അത്ര ആക്ടീവ് അല്ലാത്ത റിയാസിനെയാണ് പിന്നീട് കാണാൻ സാധിച്ചത്. ഇപ്പോഴിതാ തനിക്ക് കുറ്റബോധം തോന്നുന്നു എന്ന് പറയുകയാണ് റിയാസ്. കിച്ചണിൽ വച്ചായിരുന്നു റോൺസണോട് റിയാസ് ഇക്കാര്യം പറയുന്നത്. ഇതെല്ലാം​ ഗെയിമിന്റെ ഭാ​ഗമാണെന്നാണ് റോൺസൺ പറയുന്നത്. "ഒരാൾ എവിക്ട് ആയിപ്പോയാൽ അത്രയെ ഉള്ളൂ. ഇതിപ്പോ ജീവിതകാലം മുഴുവനും ഒരു നിരാശ ഉണ്ടാകില്ലേ അവനെ പോലൊരാൾക്ക്. അതിന് കാരണം ഞാനാണ്. ജനങ്ങൾ വോട്ട് നൽകി പുറത്താക്കുകയാണെങ്കിൽ വിഷയമില്ല. അവന് ജീവിത കാലം മുഴുവനും എന്നോട് ദേഷ്യം തോന്നില്ലേ", എന്നാണ് റോബിനെ കുറിച്ച് റിയാസ് പറയുന്നത്.  

പലതും ഞാനിവിടെ ഇനി കാണിച്ചു കൂട്ടും

റോബിൻ പോയതിലെ വിഷമം നല്ല രീതിയിൽ ബാധിച്ചിരിക്കുന്നവരാണ് ദിൽഷയും ബ്ലെസ്ലിയും. പലതും താനിവിടെ ഇനി കാണിച്ചു കൂട്ടുമെന്നും ഒപ്പം കാണുമോ എന്നും ബ്ലെസ്ലിയോട് ചോദിക്കുകയാണ് ദിൽഷ. ഏതായാലും ഇറങ്ങി ഇനി കുളിച്ച് കയറിയാല്‍ മതിയെന്ന് ദില്‍ഷ പറയുമ്പോള്‍, താന്‍ റെഡിയാണെന്നും ഇല്ലെങ്കിലേ മുങ്ങിക്കിടക്കുകയാണെന്നും ബ്ലെസ്ലി പറയുന്നു. ഇവിടെ ഒരു കലാശക്കൊട്ട് നടത്തിയിട്ടെ ഞാനിനി കുളിച്ചു കയറൂവെന്ന് ദില്‍ഷയും പറയുന്നു.   

വീട്ടുകാരെ മിസ് ചെയ്ത് മത്സരാര്‍ത്ഥികള്‍  

മോഹന്‍ലാല്‍ എപ്പിസോഡില്‍ എത്തിയ ശേഷം വീട്ടിലുള്ളവരെ മിസ് ചെയ്യുന്നുവോ എന്നാണ് മത്സരാര്‍ത്ഥികളോട് ചോദിച്ചത്. പിന്നാലെ ഓരോരുത്തരും അവരുടെ വീട്ടുകരോട് പറയാനുള്ള കാര്യങ്ങള്‍ പങ്കുവച്ചു. ലക്ഷ്മി പ്രിയയുടെ മകള്‍ മാതംഗി സ്കൂളില്‍ പോകുന്ന ചിത്രങ്ങളും ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ധന്യയുടെ വീട്ടുകാരെ ഫോണില്‍ മോഹന്‍ലാല്‍ വിളിച്ച് കൊടുക്കുന്നുണ്ട്. 

ഇനി ക്യാപ്റ്റൻസി

കഴിഞ്ഞ ആഴ്ച നടന്ന ബി​ഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക്കിന്‍റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റൻസിയെ തെരഞ്ഞെടുക്കുന്നത്. ടാസ്ക്കിൽ അവസാനം റാണിയായിരുന്ന ദിൽഷയുടെ മന്ത്രിമാരിൽ ഒരാളായ ബ്ലെസ്ലിയെ ഡയറക്ട് ആയി ക്യാപ്റ്റൻസിക്കായി തെരഞ്ഞെടുത്തു. പിന്നാലെ അഖിലിന് മുമ്പ് ലഭിച്ച ക്യാപ്റ്റൻസി കാർഡ് ഉപയോ​ഗിച്ച് ബ്ലെസ്ലിയെ മാറ്റുകയും പകരം അഖിൽ മത്സരിക്കാൻ തയ്യാറാകുകയും ചെയ്തു. അഖിൽ, ധന്യ, ദിൽഷ എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. തലവിധി എന്നായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്. ​ഗാർ‌ഡൻ ഏരിയയിൽ പെഡസ്റ്റലുകളിലായി മൂന്ന് ബാസ്ക്കറ്റ് ക്യാപ്പുകളും ബോളുകളും ഉണ്ടായിരിക്കും. മത്സരാർത്ഥി റെഡ് മാർക്കിൽ നിന്ന ശേഷം എതിർവശത്ത് നിൽക്കുന്നവർ ബോളുകൾ എറിഞ്ഞ് കൊടുക്കുകയും ചെയ്യും. ഈ ബോളുകൾ ബാസക്കറ്റ് ക്യാപ്പിൽ ഏറ്റവും കൂടുതൽ പിടിക്കുന്നതാരോ അവരാകും പതിനൊന്നാം ആഴ്ചയിലെ ക്യാപ്റ്റൻ. പിന്നാലെ നടന്ന വാശിയേറിയ മത്സരത്തിൽ ധന്യ ക്യാപ്റ്റനായി മാറുകയും ചെയ്തു. 

എവിക്ഷൻ അസാധുവാക്കി ബി​ഗ് ബോസ്

ഈ ആഴ്ചയിലെ എവിക്ഷൻ അസാധുവാക്കി ബി​ഗ് ബോസ്. റിയാസ്, റോണ്‍സണ്‍, ബ്ലെസ്ലി, ദില്‍ഷ, വിനയ്, അഖില്‍ എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനിൽ വന്നത്. അപ്രതീക്ഷിതമായി ബി​ഗ് ബോസ് വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയതിനാൽ ഈ ആഴ്ചയിലെ എവിക്ഷൻ പ്രക്രിയ അസാധുവായിരിക്കുന്നുവെന്ന് മോഹൻലാൽ അറിയിക്കുക ആയിരുന്നു. വളരെ അത്യപൂർവ്വമായി നടക്കുന്ന കാര്യങ്ങളാണ് ഓരോന്നും. ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ സ്വന്തമായിട്ട് കളിക്കണം. വ്യക്തിപരവും ബുദ്ധിപരവുമായി കളിക്കണം. ഇനിയുള്ള ഓരോ ദിവസവും പ്രാധാന്യമുള്ളവയാണെന്നും ആശംസകൾ അറിയിക്കുന്നുവെന്നും മോഹൻലാൽ പറയുക ആയിരുന്നു. 

ഞാന്‍ ഒത്തിരി മിസ് ചെയ്യുന്നു

മോഹന്‍ലാല്‍ യാത്ര പറഞ്ഞ് പോയതിന് പിന്നാലെ റോബിനെ കുറിച്ച് സംസാരിക്കുകയാണ് ദില്‍ഷ.  "പോകുമ്പോള്‍ എനിക്ക് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. ഭയങ്കര വിഷമം തോന്നി. ഇപ്പോഴും സങ്കടം ഉണ്ട്. അതെന്‍റെ സുഹൃത്ത് പോയത് കൊണ്ട് മാത്രമല്ല. ഫൈനല്‍ വരെ എത്താന്‍ ഒരുപാട് ആഗ്രഹിച്ച വ്യക്തയാണെന്ന് എനിക്കറിയാം. ഒരുപാട് കഷ്ടപ്പെട്ടു. ഞാന്‍ ഒത്തിരി മിസ് ചെയ്യുന്നു ", എന്നാണ് ദില്‍ഷ പറഞ്ഞത്. 

Latest Videos
Follow Us:
Download App:
  • android
  • ios