Bigg Boss S 4 : ഡോക്ടർ സൈക്കോയെന്ന് ഡെയ്സി; സൂക്ഷിച്ച് സംസാരിക്കണമെന്ന് റോബിൻ, പോര് മുറുകുന്നു
അടുക്കള വിഷയത്തിൽ സംസാരിക്കാനായി ദിൽഷ എല്ലാവരെയും വിളിച്ചപ്പോഴാണ് ബിഗ് ബോസ് വീടിന്റെ നിറം മാറിമറിഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ബിഗ് ബോസ് വീട്ടിൽ അടുക്കളയെ ചുറ്റിപ്പറ്റിയാണ് സംസാരങ്ങൾ നടക്കുന്നത്. വീക്കിലി ടാസ്ക്കിനിടയിൽ അഹാരം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ തുടങ്ങിയത്. എന്നാൽ പതിനെട്ടാം എപ്പിസോഡിൽ എത്തിയപ്പോഴേക്കും സംഗതി മാറി മാറിഞ്ഞു. ലക്ഷ്മി പ്രിയയെ ബന്ധപ്പെടുത്തിയായിരുന്നു ആദ്യ സംസാരമെങ്കിൽ പിന്നീട് റോബിനും ഡെയ്സിയും തർക്കത്തിൽ എത്തുക ആയിരുന്നു. അടുക്കള വിഷയത്തിൽ സംസാരിക്കാനായി ദിൽഷ എല്ലാവരെയും വിളിച്ചപ്പോഴാണ് ബിഗ് ബോസ് വീടിന്റെ നിറം മാറിമറിഞ്ഞത്.
നമ്മൾ കിച്ചണിൽ എന്ത് ആഹാരം ഉണ്ടാക്കിയാലും അത് എല്ലാവർക്കും കഴിക്കാനുള്ളതായിരിക്കണം. നമ്മൾ ഒറ്റക്ക് ഉണ്ടാക്കി കഴിക്കുന്നത് നല്ലൊരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇന്ന് ഞാൻ കണ്ട ചില കാര്യങ്ങൾ എനിക്ക് വിഷമകരമായി തോന്നി. ലക്ഷ്മി ചേച്ചിയെ കുറ്റപ്പെടുത്തുന്നതല്ല. ടാസ്ക്കൊക്കെ കഴിഞ്ഞ് വിശന്ന് വരുന്നവരാണ് എല്ലാവരും. ഫുഡ് ഉണ്ടാക്കുന്നത് എല്ലാവർക്കും വീതിച്ച് കൊടുക്കുന്നത് ഒരു സന്തോഷമാണെന്നും ദിൽഷ പറയുന്നു.
പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ ലക്ഷ്മി പ്രിയ, ഫുഡ് മറ്റുള്ളവർക്ക് നൽകാത്തതിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞു. ആ സമയത്ത് ജസ്റ്റ് സ്നാക്സ് എന്ന രീതിയിലാണ് തയ്യാറാക്കിയത്. ഇന്നത്തെ ലഞ്ചൊക്കെ എല്ലാവർക്കും വേണ്ടിയാണ് തയ്യാറാക്കിയത്. ഇനിയിത് ആവർത്തിക്കില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ഇത്തവണ ഭക്ഷണം വയ്ക്കാൻ ഞങ്ങളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ചേച്ചിക്ക് ആരാണ് കിച്ചണിൽ കേറാൻ അനുവാദം തന്നതെന്നായിരുന്നു ഡെയ്സി ലക്ഷ്മി പ്രിയയോട് ചോദിച്ചത്. ഇതിന് മറുപടി നൽകിയത് ഡോ. റോബിനാണ്. അധികം ഭക്ഷണം ഉണ്ടാക്കി പരിചയമില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. കുക്കിംഗ് എനിക്ക് ഒട്ടും അറിയത്തില്ല. ചേച്ചിക്ക് അറിയാവുന്നത് കൊണ്ട് ഡൗട്ട് വന്നപ്പോൾ അവരോട് ചോദിച്ചുവെന്നും റോബിൻ പറയുന്നു. ഇവിടെ ചോദിക്കാൻ വേറെ ആരുമില്ലെ എന്നായിരുന്നു ഡെയ്സി നൽകിയ മറുപടി. ഇതുപോലെ കണക്ക് പറയുമെന്ന് അറിയാല്ലോ, എന്തിനാണ് ലക്ഷ്മിയോട് സഹായം ചോദിച്ചതെന്നും ഡെയ്സി. ആരുമില്ലാത്തത് കൊണ്ടാണ് ചേച്ചിയോട് സഹായം ചോദിച്ചത്. ഒരു തെറ്റ് ചെയ്തുവെന്ന് വച്ച് അയാളെ വീണ്ടും വീണ്ടും ടാർഗെറ്റ് ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു റോബിൻ പറഞ്ഞത്. നി കുക്കിംഗ് ടീമിലുള്ളത് അല്ലേ. അറിഞ്ഞ് വന്ന് ജോലി ചെയ്യാൻ നിനക്ക് അറിയില്ലേ എന്നും ഡെയ്സിയോട് റോബിൻ ചോദിക്കുന്നു.
Read Also: Bigg Boss S 4 : ഇതെന്താ അവരുടെ തറവാടോ ? ലക്ഷ്മി പ്രിയക്കെതിരെ അമ്പെയ്ത് നിമിഷ
ഡോക്ടർ ഇങ്ങനെ പറഞ്ഞതോടെ ചർച്ച തർക്കത്തിലേക്ക് എത്തുകയായിരുന്നു. ഡെയ്സി റോബിനോട് കയർക്കുന്നതാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. നിനക്ക് വയ്യാത്തത് കൊണ്ട് റസ്റ്റ് എടുക്കാൻ ഞാനാണ് നിന്നോട് പറഞ്ഞത്. അതിന് പകരം മറ്റൊരാൾ സഹായിക്കുമ്പോൾ ഇങ്ങനെ ഓരോന്ന് പറയരുതെന്നും റോബിൻ പറയുന്നു. ഇരുവരുടെയും ഇടയിൽ സമാധാനത്തിനായി ദിൽഷ എത്തിയെങ്കിലും അത് മറികടന്ന് പ്രശ്നം വഷളാകുക ആയിരുന്നു.
നിഎന്താ ഇവിടെ ചെയ്തതെന്ന് റോബിൻ ചോദിച്ചത് ഡെയ്സിയെ ചൊടിപ്പിച്ചു. തിരിച്ച് നി എന്താ ചെയ്തതെന്ന് ഡെയ്സി റോബിനോടും ചോദിച്ചു. പിന്നീട് തർക്കം രൂക്ഷമാകുക ആയിരുന്നു. നിന്റെ ശബ്ദം കേട്ടാൽ പേടിക്കുന്നവരുണണ്ടാകും. അക്കൂട്ടത്തിൽ തന്നെ പെടുത്തരുതെന്നും ഡെയ്സി പറയുന്നു. പ്രശ്നം വഷളായതോടെ മറ്റുള്ളവർ ഇരുവരെയും സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും എല്ലാം കൈവിട്ട് പോകുക ആയിരുന്നു. മര്യാദക്ക് സംസാരിക്കണമെന്ന് ഡെയ്സിക്ക് ഡോക്ടർ താക്കീതും നൽകി. ഇതോടെ ഡോക്ടർ സൈക്കോ ആണെന്നും ഡെയ്സി പറയുന്നു.
ശേഷം കുക്കിംഗ് ടീമിൽ നിൽക്കാൻ തനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്നും റോബിൻ അറിയിച്ചു. മറ്റുള്ളവരുടെ മൂട് താങ്ങി നിന്നോ എന്നായിരുന്നു ഡെയ്സി നൽകിയ മറുപടി. ശേഷം ജാസ്മിൻ വിഷയത്തിൽ ഇടപെടുകയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഒടുവിൽ മത്സരാർത്ഥികൾ എല്ലാവരും കുക്കിംഗ് ടീമിനെ കുറ്റിപ്പെടുത്തി. പിന്നാലെ നടന്ന കലുക്ഷിത സംഭവങ്ങൾക്കൊടുവിൽ പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമമാകുകയും ചെയ്തു.