Asianet News MalayalamAsianet News Malayalam

Bigg Boss 4 : ലക്ഷ്‍മിപ്രിയയായി റിയാസ്, ബ്ലെസ്‍ലിയായി ലക്ഷ്‍മിപ്രിയ; ബിഗ് ബോസില്‍ ആള്‍മാറാട്ടം ടാസ്‍ക്

പേര് സൂചിപ്പിക്കുന്നതുപോലെ ബിഗ് ബോസ് ഹൌസില്‍ നിലവിലെ ഓരോ മത്സരാര്‍ഥിയും അവിടെ ഇപ്പോഴുള്ള മറ്റൊരു മത്സരാര്‍ഥിയായി വേഷം മാറുന്ന രസകരമായ ടാസ്ക് ആണ് ഇത്

bigg bogg malayalam season 4 aalmarattam weekly task promo asianet
Author
Thiruvananthapuram, First Published Jun 21, 2022, 5:59 PM IST | Last Updated Jun 21, 2022, 5:59 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അവസാനിക്കാന്‍ ഇനി കഷ്ടിച്ച് രണ്ട് ആഴ്ചകള്‍ മാത്രം. കഴിഞ്ഞ മൂന്നു സീസണുകളെ അപേക്ഷിച്ച് വ്യത്യസ്തമായിരുന്നു നാലാം സീസണ്‍. 20 മത്സരാര്‍ഥികള്‍ പലപ്പോഴായി എത്തിയ ഷോയില്‍ ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് പ്രതീക്ഷയുണര്‍ത്തിയ പലരും പുറത്തായി. അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ അവസാന അഞ്ചില്‍ ആരൊക്കെ എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അതേസമയം സെക്കന്‍ഡ് ലാസ്റ്റ് വാരത്തില്‍ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു കിടിലന്‍ വീക്കിലി ടാസ്‍കുമായാണ് ബിഗ് ബോസ് എത്തിയിരിക്കുന്നത്. ആള്‍മാറാട്ടം എന്നാണ് ടാസ്കിന് ബിഗ് ബോസ് നല്‍കിയിരിക്കുന്ന പേര്.

പേര് സൂചിപ്പിക്കുന്നതുപോലെ ബിഗ് ബോസ് ഹൌസില്‍ നിലവിലെ ഓരോ മത്സരാര്‍ഥിയും അവിടെ ഇപ്പോഴുള്ള മറ്റൊരു മത്സരാര്‍ഥിയായി വേഷം മാറുന്ന രസകരമായ ടാസ്ക് ആണ് ഇത്. ഈ സീസണില്‍ ഇതുവരെയുള്ള വീക്കിലി ടാസ്കുകളില്‍ പലതും മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയതെങ്കില്‍ ഇത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ടാസ്ക് ആവും എന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്. വേഷങ്ങള്‍ ബി​ഗ് ബോസ് വച്ചുമാറിയിരിക്കുന്നതു തന്നെ ഏറെ കൗതുകമുണര്‍ത്തുന്ന തരത്തിലാണ്. കഴിഞ്ഞ ഏതാനും വാരങ്ങളിലായി ഏറ്റവുമധികം സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് മത്സരാര്‍ഥികളായിരുന്നു ലക്ഷ്മിപ്രിയയും റിയാസ് സലിമും. ആള്‍മാറാട്ടം ടാസ്കില്‍ ലക്ഷ്മിപ്രിയയുടെ വേഷത്തിലെത്തുന്നത് റിയാസ് ആണ്. അതുപോലെ ബ്ലെസ്‍ലിയായി വേഷം മാറി എത്തുന്നത് ലക്ഷ്‍മിപ്രിയയുമാണ്.

ALSO READ : ഹിന്ദി ദൃശ്യം 2 തിയറ്ററില്‍ തന്നെ; റിലീസ് തീയതി തീരുമാനിച്ചു

അതേസമയം അഞ്ച് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. റോണ്‍സണ്‍, റിയാസ്, ധന്യ, ബ്ലെസ്‍ലി, ലക്ഷ്‍മിപ്രിയ എന്നിവരാണ് അവര്‍.

Latest Videos
Follow Us:
Download App:
  • android
  • ios