ബിഗ് ബോസ് മൂന്നാം സീസണിൽ വിജയിയുണ്ടാവും; തീരുമാനം പ്രേക്ഷകരുടേത്

പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാകും വിജയിയെ കണ്ടെത്തുക. 

audience can choose the Bigg Boss winner

കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിഗ്ബോസ് മലയാളം സീസൺ 3യുടെ ഷൂട്ടിം​ഗ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർത്തിവച്ചിരുന്നു. ഇപ്പോഴിതാ ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകർക്ക് നൽകിയിരിക്കുകയാണ് ചാനൽ. നിലവിൽ ശേഷിക്കുന്ന എട്ട് മത്സരാർത്ഥികളുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി പ്രേക്ഷകരാകും വിജയിയെ കണ്ടെത്തുക. 

പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാകും വിജയിയെ കണ്ടെത്തുന്നത്. മെയ് 24 തിങ്കളാഴ്ച രാത്രി 11മണി മുതൽ 29 ശനിയാഴ്ച 11 മണിവരെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഹോട്സ്റ്റാറിലൂടെ ആണ് പ്രിയ മത്സരാർത്ഥികൾക്കായി പ്രേക്ഷകർ വോട്ട് ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്നവരാകും ബിഗ് ബോസ് സീസൺ 3ലെ വിജയി.

കൊവിഡ് സാഹചര്യത്തില്‍ തമിഴ്‍നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഷോയുടെ ഷൂട്ടിം​ഗ് നിർത്തിവച്ചത്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്,  ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.

ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്‍ന ദമ്പതിമാരെ പുറത്താക്കിയിരുന്നു. കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios