'നിന്നെ പോലൊരു മത്സരാർത്ഥി ഇനി വന്നാലായി'; റിയാസിനെ കുറിച്ച് അശ്വതി പറയുന്നു

ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്.

aswathy facebook post about bigg boss contestant riyas salim

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് അങ്ങനെ അവസാനിച്ചിരിക്കുകയാണ്.  ദിൽഷ പ്രസന്നൻ ആണ് വിജയ കിരീടം ചൂടിയത്. പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്നായിരുന്നു ദില്‍ഷ ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്‍റെ ടൈറ്റില്‍ വിജയി ആയത്. ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്തായത്. അവശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‍ലിയും ആയിരുന്നു. ഒന്നാം സ്ഥാനക്കാരനായി എത്തുമെന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതീക്ഷകൾ പലരും പങ്കുവച്ച  റിയാസ് സലീം മൂന്നാമനായി.

അതേസമയം മൂന്നാം സ്ഥാനക്കാരനായി എത്തിയ റിയാസ് സലീമിന് വലിയ പിന്തുണ ലഭിച്ചിരുന്നു. നിരന്തരം ബിഗ് ബോസ് റിവ്യൂ ഇടുന്ന സീരിയൽ താരം അശ്വതിയും അത്തരമൊരു പിന്തുണ കുറിപ്പുമായിഎത്തുകയാണ്. റിയാസിനെ പോലൊരു മത്സരാർത്ഥി ഇനി വന്നാലായി എന്നായിരുന്നു അശ്വതി കുറിച്ചത്. റിയാസിന് എല്ലാവിധ ആശംസകളും അശ്വതി നേരുന്നുണ്ട്.

അശ്വതിയുടെ കുറിപ്പ്

റിയാസ് സലീം മൂന്നാം സ്ഥാനത്ത് !!!  റിയാസ് സലീം... എന്താ പറയാ? കളിയുടെ ഗതി മാറ്റിയ സിംഹക്കുട്ടി!! വീട്ടിലേക്കു കടന്നു വന്നപ്പോൾ ഞാനടക്കം ഉള്ള പ്രേക്ഷകർക്കു എതിരഭിപ്രായം ഉണ്ടായിരുന്ന മത്സരാർത്ഥി. പക്ഷെ പതിയെ പതിയെ ആ ഒരു അഭിപ്രായം അവൻ തന്നെ മാറ്റിയെടുത്തു. പകുതിക്കു വെച്ചു വന്നപ്പോൾ ഇങ്ങനെയെങ്കിൽ ആദ്യമേ വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് എല്ലാ ബിഗ്‌ബോസ് പ്രേക്ഷകരുടെയും ഉള്ളിൽ ചോദ്യമുയർത്തി...

'ഞാൻ വിജയിക്കാൻ അർഹതയുള്ളവൾ, ഡീ​ഗ്രേഡിം​ഗ് ഉണ്ടാകുമെന്നറിയാം'; ദിൽഷയുടെ ആദ്യ പ്രതികരണം

ജനപിന്തുണയോടെ ഫിനാലെയിൽ മൂന്നാം സ്ഥാനത്തെത്തി.. പക്ഷെ ഞാനൊന്ന് ചോദിച്ചോട്ടെ ബിഗ്‌ബോസേ? റിയാസ് തന്നെ ആയിരുന്നോ 3-ാം സ്ഥാനത് നിൽക്കേണ്ടി ഇരുന്നത്?? എന്നെപോലെ പലരുടെയും ഉള്ളിൽ ഈ ചോദ്യം ഉയർന്നിട്ടുണ്ടാകാം, പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ... റിയാസ് നിന്നെ പോലൊരു മത്സരാർത്ഥി ഇനി വന്നാലായി.. എന്തായാലും നിന്റെ ഭാവിക്കായി എല്ലാവിധ ആശംസകളും നേരുന്നു റിയാസ് സലീം.

Latest Videos
Follow Us:
Download App:
  • android
  • ios