'ഇതിലും വലിയ അടി കിട്ടാനില്ല, എന്റെ വിക്കിപീഡിയ വരെ അടിച്ച് പോയി'; അനിയൻ മിഥുൻ

ബി​ഗ് ബോസ് ജീവിതത്തിനിടെ പറഞ്ഞ പ്രണയ കഥയിൽ അനിയനെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. 

aniyan midhun talk about his task issue in bigg boss malayalam season 5 nrn

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ഏറ്റവും ഒടുവിൽ എവിക്ട് ആയ വ്യക്തയാണ് അനിയൻ മിഥുൻ. തെണ്ണൂറ് ദിവസങ്ങൾ അടുപ്പിച്ച് നിന്ന ശേഷമായിരുന്നു മിഥുൻ ബിബി ഹൗസിനോട് വിട പറഞ്ഞത്. ഇന്ന് വീണ്ടും മിഥുൻ  ബി​ഗ് ബോസിൽ എത്തിയിട്ടുണ്ട്. ഈ ബി​ഗ് ബോസ് ജീവിതത്തിനിടെ പറഞ്ഞ പ്രണയ കഥയിൽ അനിയനെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. 

'ജീവിത ഗ്രാഫ് ടാസ്കില്‍  പാര കമാന്‍റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും  അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ അനിയന്‍ മിഥുന്‍ പറഞ്ഞിരുന്നു.  ആ ദിവസം മുതൽ തന്നെ ഇതിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെ വിഷയത്തില്‍ ചോദ്യങ്ങളുന്നയിച്ച് മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞിരുന്നു. 1992 മുതലാണ്  സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നും അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസും ഇതേക്കുറിച്ച് അനിയന്‍ മിഥുനോട് ചോദിച്ചിരുന്നു.

ഇതേപറ്റി ശ്രുതി ലക്ഷ്മി അനിയൻ മിഥുനോട് ചേദിക്കുകയാണ് ഇപ്പോൾ. നിനക്ക് എന്താണ് വിശേഷം എന്നാണ് ശ്രുതി ചോദിക്കുന്നത്. "എന്റെ വിശേഷങ്ങൾ നീ അറിഞ്ഞില്ലെ. ഭയങ്കര പ്രശ്നമായി. ഇതു കഴിഞ്ഞ് നാട്ടിൽ പോയി കുറെ സർട്ടിഫിക്കറ്റുകളുടെയും മറ്റും കാര്യങ്ങൾ നോക്കാനുണ്ട്. എന്റെ പ്രൊഫഷൻ വരെ കയ്യിൽ നിന്നും പോയി", എന്ന് മിഥുൻ പറയുന്നു. 

'എടാ എന്ത് ​ഗ്ലാമറാടാ ടിവിയിൽ നിന്നെ കാണാൻ, എനിക്ക് ക്രഷായി പോയി'; മാരാരോട് ദേവു

'എവിടുന്ന് പോയപ്പോൾ ഏറ്റവും സത്യസന്ധരായ രണ്ട് മത്സരാർത്ഥികളാണ് മിഥുനും റിനോഷും എന്ന് പറഞ്ഞ ആളാണ് ഞാൻ. എനിക്ക് നല്ല വിഷമമുണ്ട്. നിന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട്. പക്ഷേ ഈ  ഒരൊറ്റ കഥ കാരണം എല്ലാം തീർന്നു. അത് നീ തന്നെ ശരിയാക്കണം. നീ ആ കഥ എന്നോടാണ് ആദ്യം പറയുന്നത്. അത് ശരിയായിരിക്കും എന്നാണ് ഞാൻ കരുതിയത്', എന്നാണ് ശ്രുതി പറയുന്നത്. പിന്നാലെ ഇക്കാര്യം ഷോ കഴിഞ്ഞ ശേഷം സംസാരിക്കാം എന്നാണ് മിഥുൻ പറയുന്നത്. 

പിന്നാലെ ഇക്കാര്യത്തെ പറ്റി അഖിലിനോടും ഷിജുവിനോടും മിഥുന്‍ സംസാരിക്കുന്നു. ഇതിലും വലിയ അടിയൊന്നും ഇനി എനിക്ക് കിട്ടാനില്ല. അമ്മാതിരി അടിയാ കിട്ടിയേക്കണേ. നിങ്ങള്‍ വിചാരിക്കുന്ന പോലെ അല്ല എന്‍റെ അവസ്ഥ. എന്‍റെ വിക്കിപീഡിയ വരെ അടിച്ച് പോയെന്നാണ് ഇവരോട് അനിയന്‍ മിഥുന്‍ പറയുന്നത്. കോച്ചൊന്നും ഇതിനെ പറ്റി സംസാരിച്ചിട്ടില്ലേ എന്ന് അഖില്‍ ചോദിച്ചപ്പോള്‍, അവരെല്ലാം തനിക്കെതിരെ തിരിഞ്ഞെന്നും മിഥുന്‍ പറഞ്ഞു. 

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios