അമ്പമ്പോ..; റിനോഷ്- മിഥുൻ കോഡ് ഭാഷ, ഒളിഞ്ഞിരിക്കുന്നത് കണ്ടെത്തി സോഷ്യൽ മീഡിയ

പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല.

aniyan midhun and rinosh code language in bigg boss malayalam season 5 nrn

ബി​ഗ് ബോസ് മലയാളം സീസൺ നാല് രസകരവും തർക്കങ്ങൾ നിറഞ്ഞതും ടാസ്കുകളാൽ മുഖരിതവും പ്രണയവും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഇത്തവണത്തെ ബിബിയിൽ കൂട്ടുകെട്ടുകളാൽ സമ്പന്നമാണ്. ഇതിൽ ശ്രദ്ധേയരാണ് അനിയൻ മിഥുൻ- റിനോഷ് ജോർജ് കോമ്പോ. ഇവരുടെ ചങ്ങാത്തവും ​ഗെയിം പ്ലാനിങ്ങും കുറ്റം പറച്ചിലുമെല്ലാം ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ  ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതിന് കാരണമാകട്ടെ ഇരുവരുടെയും കോഡ് ഭാഷയും. 

പലപ്പോഴും മിഥുനും റിനോഷും എന്താണ് പറയുന്നതെന്ന് പ്രേക്ഷകർക്ക് മനസിലാകാറില്ല. ഒന്നാമത്തെ കാര്യം മൈക്ക് നേരെ ഉപയോ​ഗിക്കില്ല. മറ്റൊന്ന് നേരത്തെ പറഞ്ഞ കോഡ് ഭാ​ഷയും. പരസ്പരം സംസാരിക്കുമ്പോൾ മറ്റ് മത്സരാർത്ഥികളെ അഭിസംബോധന ചെയ്യുന്ന കോഡ് ഭാഷ അല്ലെങ്കിൽ ഇരട്ട പേര് ആരൊക്കെ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. 

പല്ലു- ഷിജു, നാവ് - അഖിൽ, ബൊമ്മ- വിഷ്ണു, സാരി- ശോഭ, ​ഗൾഫ്- സെറീന, പാവ\ചിരി- ശ്രുതി ലക്ഷ്മി, ഫ്ലഷ്- നാദിറ, മഞ്ഞ- ജുനൈസ്, തുറുപ്പ് - അനു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ കണ്ടുപിടിച്ച കോഡിലെ ആളുകൾ. ബി​ഗ് ബോസ് മലയാളം ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ഈ നോട്ട് വന്നിരിക്കുന്നത്. ഇതുവച്ച് ട്രോളുകളും ഉയർന്നിട്ടുണ്ട്. അതേസമയം, ഇവരുടെ ഈ സംസാരം മാറ്റണമെന്നും മോഹൻലാൽ ഇതേപറ്റി അനിയനോടും റിനോഷിനോടും ചോദിക്കണമെന്നുമാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. 

വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?

അതേസമയം, ബിഗ് ബോസ് സീസണ്‍ അഞ്ച് അമ്പതാമത്തെ എപ്പിസോഡിലേക്ക് അടുക്കുകയാണ്. നിലവില്‍ സാഗര്‍, സെറീന, ജുനൈസ്, നാദിറ പ്രണയ കഥയാണ് ഷോയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനിടയില്‍ പെട്ടിരിക്കുന്നത് സാഗറും. എന്തായാലും ഈ പ്രണയ ട്രാക്ക് എവിടെ ചെന്ന് അവസാനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios