'ശോഭയുടെ വിചാരം കൺഫഷൻ റൂം ജനങ്ങൾ കാണുന്നില്ലെന്ന്, ഇറങ്ങുമ്പോൾ ഞെട്ടും'; രാജലക്ഷ്മി

'സുഖിപ്പിക്കൽ' വിഷയത്തിൽ തന്റെ പിച്ച കാരണമാണ് അഖിൽ ഇവിടെ നിൽക്കുന്നതെന്ന് ശോഭ പറഞ്ഞിരുന്നു. കൺഫഷൻ റൂമിൽ വച്ച് നടന്ന കാര്യം ആയതുകൊണ്ട് മറ്റുള്ളവരും ശോഭ പറഞ്ഞത് വിശ്വസിച്ചു.

akhil marar wife rajalakshmi talk about sobha in bigg boss malayalam season 5 nrn

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ശക്തരായ രണ്ട് മത്സരാർത്ഥികളാണ് അഖിൽ മാരാരും ശോഭയും. ആദ്യമിവരെ ടോം ആൻഡ് ജെറി എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും ഇപ്പോഴതെല്ലാം മാറി. പലപ്പോഴും ആവശ്യത്തിനും അനാവശ്യത്തിനും ശോഭ, അഖിലിനോട് തർക്കിക്കാറുണ്ട്. ഇത് ബിബി പ്രേക്ഷകരിലും മുഷിപ്പുളവാക്കിയ കാര്യമായിരുന്നു. 'സുഖിപ്പിക്കൽ' വിഷയത്തിൽ തന്റെ പിച്ച കാരണമാണ് അഖിൽ ഇവിടെ നിൽക്കുന്നതെന്ന് ശോഭ പറഞ്ഞിരുന്നു. കൺഫഷൻ റൂമിൽ വച്ച് നടന്ന കാര്യം ആയതുകൊണ്ട് മറ്റുള്ളവരും ശോഭ പറഞ്ഞത് വിശ്വസിച്ചു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് മാരാരുടെ ഭാര്യ രാജലക്ഷ്മി പറഞ്ഞ കാര്യമാണ് ശ്രദ്ധ​നേടുന്നത്. 

"അഖിൽ എന്തുകൊണ്ട് അത് പറഞ്ഞു ? പുള്ളി ഇങ്ങനെ പറയുന്നതിന് മുന്നേ അവിടെ ഒരു സംസാരം നടന്നു. അഖിലിനെ സുഖിപ്പിച്ചല്ലേ നീ നടക്കുന്നതെന്ന് റെനീഷയോട് ശോഭ പറഞ്ഞിരുന്നു. അതൊരു പ്രശ്നമല്ല. ഇവരൊന്നും കാര്യത്തെ അല്ല അപ്രോച്ച് ചെയ്യുന്നത്. അഖിൽ എന്ന വ്യക്തിയെ ആണ്. അഖിൽ പറഞ്ഞോ എങ്കിൽ അത് തെറ്റാണ്. ഞങ്ങൾ പറഞ്ഞാൽ അത് ശരിയാണ്. ഞങ്ങൾ പറയുന്നതിന് വേറെ ഒരു അർത്ഥവും ഇല്ല. അഖിൽ പറയുന്നതിന് അനന്തമായ അർത്ഥം ഉണ്ടെന്നാണ് അവിടെ ഉള്ളവർ പറയുന്നത്. കൺഫഷൻ റൂമിൽ എന്താണ് നടന്നതെന്ന് മറ്റ് മത്സരാർത്ഥികൾക്ക് അറിയില്ലല്ലോ. അതുപോലെ ജനങ്ങൾക്കും അറിയില്ലെന്നാണ് ശോഭയുടെ വിചാരം. അതാണ് പിന്നെയും പിന്നെയും അതാവർത്തിച്ച് പറയുന്നത്. അഖിൽ അവിടെ നിൽക്കുന്നത് ജനങ്ങളുടെ പിച്ചയിലാണ് അവരുടെ സ്നേഹമാണ്. ശോഭയ്ക്ക് അതറിയില്ല. ഇറങ്ങുമ്പോൾ ഞെട്ടും. അത് അണ്ണൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ", എന്നാണ് ലക്ഷ്മി പറയുന്നത്.

ഇതാ ആ കൺമണി; മകന്റെ മുഖം ആരാധകരെ കാണിച്ച് സ്നേഹയും ശ്രീകുമാറും

ശോഭ എന്തുകൊണ്ടാണ് അഖിലിനെ ടാർ​ഗെറ്റ് ചെയ്യുന്നത് എന്നതിനെ കുറിച്ചും രാജലക്ഷ്മി സംസാരിക്കുന്നു. "ശോഭ എപ്പോഴും ഇങ്ങനെ അഖിലിനെ മാത്രം പറയുന്നതിന് കാരണം, അണ്ണന്റെ ക്യാരക്ടർ ശോഭയ്ക്ക് മനസിലായി കാണും. അവനിപ്പോ ചൂടാവും ദേഷ്യപ്പെടും കഴിയും. അത്രേയുള്ളൂ. അത് മനസിലായി കാണും. അവനെ എന്ത് പറഞ്ഞാലും എനിക്ക് ഷൈൻ ചെയ്യാം ഇല്ലെങ്കിൽ കണ്ടന്റ് ഉണ്ടാക്കിയെടുക്കാം എന്ന് കരുതുന്നുണ്ടാകും", എന്നാണ് ലക്ഷ്മി പറഞ്ഞത്.  ഫിൽമി ബീറ്റ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇവരുടെ പ്രതികരണം. 

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios