'ഞാന്‍ മുണ്ട് പൊക്കുന്ന ആളാ, കപ്പ് പൊക്കാന്‍ അറിയില്ല'; ശോഭയെ ട്രോളി മാരാർ
താൻ ഇവിടെ നിന്നും പോകുന്നത് വരെ ആരും തന്നോട് സഹകരിക്കരുതെന്ന് സെറീന വിഷയത്തിൽ അഖിൽ പറഞ്ഞിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടം കടുക്കുകയാണ്. സംഭവ ബഹുലമായ കോടതി ടാസ്കിന് ശേഷം നിലവിൽ ഒന്ന് തണുത്തിട്ടുണ്ട് ബിഗ് ബോസ് വീട്. ബിഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാന്‍ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖില്‍ പറഞ്ഞതായി ശോഭ പരാതി നൽകിയിരുന്നു. അഖിൽ ഇതിൽ കുറ്റക്കാരനാണെന്നും തെളിഞ്ഞു. ഇതിന് ശേഷം ബിബി ഹൗസിലെ ടോം ആൻഡ് ജെറി കോമ്പോ തമ്മിൽ സംസാരിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടില്ല.
താൻ ഇവിടെ നിന്നും പോകുന്നത് വരെ ആരും തന്നോട് സഹകരിക്കരുതെന്ന് സെറീന വിഷയത്തിൽ അഖിൽ പറയുകയും ചെയ്തിരുന്നു. ഇന്നിതാ ശോഭയെ ട്രോളിയിരിക്കുകയാണ് അഖിൽ. ഫിറോസ്, അഖിൽ, ഷിജു എന്നിവർ കട്ടിലിൽ സംസാരിക്കുന്നതിനിടയിൽ ശോഭയും അവിടെ ഉണ്ടായിരുന്നു. ഇവിടെ വച്ച് മേക്കപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് മൂവരും.
'ഇവിടെ എല്ലാവരും ഓറിജിനൽ അല്ലെ. മേക്കപ്പിട്ട് അണിഞ്ഞൊരുങ്ങാതെ ഇറങ്ങത്തില്ല', എന്നാണ് അഖിൽ ശോഭയുടെ മേക്കപ്പ് കണ്ട് പറയുന്നത്. ഉടനെ ശോഭയെ കുറിച്ച് മാരാർ പറഞ്ഞ സ്റ്റേമെന്റ് എന്താണെന്ന് അറിയോ എന്ന് ഫിറോസ് പറഞ്ഞപ്പോൾ 'മാരാരോ അതാരാ', എന്നാണ് ശോഭ ചോദിക്കുന്നത്.
നറുക്കെടുത്തിട്ട് ഒരാഴ്ച, കാണാമറയത്ത് വിഷു ബമ്പർ ഉടമ, അനൂപ് വീണ്ടും പാഠമായോ ?
ഇതിനിടിൽ ഫ്ലോർ ക്ലിൻ ചെയ്യാൻ അഖിൽ പോയി. വിഷ്ണുവിനോട് സംസാരിക്കുന്നതിന് ഇടയിൽ, താൻ കപ്പെടുക്കുമെന്ന് ശോഭ, ഫിറോസിനോട് പറയുന്നു. അഖിലിനോട് ഫിറോസ് ഇക്കാര്യം പറയുകയും ചെയ്തു. ഇത് കേട്ട അഖിൽ, 'ഞാന്‍ മുണ്ട് പൊക്കുന്ന ആളാ, കപ്പ് പൊക്കാന്‍ അറിയില്ല' എന്നാണ് അഖിൽ പറയുന്നുണ്ട്. അത് കണ്ടതാണല്ലോ എന്നാണ് ശോഭ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..