'ആരോ​ഗ്യം എങ്ങനെയുണ്ട്'? ബി​ഗ് ബോസിന്‍റെ ചോദ്യത്തിന് അഖിലിന്‍റെ മറുപടി

സീസണ്‍ 5 പത്താം വാരത്തിലേക്ക്

akhil marar to bigg boss about his health malayalam season 5 nsn

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ പ്രധാനിയാണ് അഖില്‍ മാരാര്‍. ഷോയുടെ തുടക്കം മുതലുള്ള ആധിപത്യം അഖില്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. അതേസമയം അനാരോ​ഗ്യത്തെ തുടര്‍ന്ന് അഖിലിനെ ബി​ഗ് ബോസ് വിദ​ഗ്ധ പരിശോധനകള്‍ക്കായി ഇന്നലെ ഹൗസില്‍ നിന്ന് മാറ്റിയിരുന്നു. അഖിലിനെ ഇഷ്ടപ്പെടുന്ന ബി​ഗ് ബോസ് പ്രേമികള്‍ക്കിടയില്‍ അദ്ദേഹം തിരിച്ചെത്തുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് അഖില്‍ മാരാര്‍ ഇന്ന് ബി​ഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തി. 

മെഡിക്കല്‍ റൂമിലൂടെ ഹൗസിന് പുറത്തേക്ക് പോയ അഖില്‍ കണ്‍ഫെഷന്‍ റൂമിലൂടെയാണ് തിരിച്ചെത്തിയത്. ആരോ​ഗ്യ വിവരം ചോദിച്ചാണ് ബി​ഗ് ബോസ് അഖിലിനെ വരവേറ്റത്. ആരോ​ഗ്യം എങ്ങനെയുണ്ടെന്ന ബി​ഗ് ബോസിന്‍റെ ചോദ്യത്തിന് അഖിലിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- "മെച്ചപ്പെട്ടിട്ടുണ്ട്. നല്ല ചികിത്സ ആയിരുന്നു. നല്ല രീതിയില്‍ കെയര്‍ ചെയ്തു. ഒരുപാട് സന്തോഷം. കൂടുതല്‍ സജീവമായിത്തന്നെ ഞാന്‍ ഇറങ്ങും. വന്നതുപോലെ", അഖില്‍ പറഞ്ഞു. "ഡോക്ടറുടെ നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുക. ഭക്ഷണവും മരുന്നുകളും കൃത്യമായി കഴിക്കുക. ആരോ​ഗ്യത്തോടെ മികച്ച മത്സരം കാഴ്ചവെക്കാന്‍ ശ്രമിക്കുക", എന്നായിരുന്നു ബി​ഗ് ബോസിന്‍റെ പ്രതികരണം. "ബി​ഗ് ബോസ് തന്ന കെയറില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. അതുതന്നെ മതി എനിക്ക് മുന്നോട്ട് പോകാന്‍", അഖില്‍ പറഞ്ഞു. എങ്കില്‍ വീടിനകത്തേക്ക് പോകാമെന്ന് ബി​ഗ് ബോസും പ്രതികരിച്ചു.

അതേസമയം സീസണിലെ ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണ. ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, ശോഭ, സാ​ഗര്‍ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ആര് പുറത്ത് പോയാലും മുന്നോട്ടുള്ള ​ഗെയിമിനെ അത് വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. 

ALSO READ : 'ബിഗ് ബോസില്‍ ഞാനിനി മൂന്ന് ദിവസം കൂടിയേ ഉള്ളൂ'; വിലയിരുത്തലുമായി സാഗര്‍

Latest Videos
Follow Us:
Download App:
  • android
  • ios