'അഖിലിന്‍റെ സൗഹൃദം പുറത്തെത്തുമ്പോള്‍ അവസാനിക്കും'; ഷിജുവിനോട് 500 രൂപയ്ക്ക് ബെറ്റ് വച്ച് ഫിറോസ്
സീസണ്‍ 5 ന്‍റെ തുടക്കം മുതലുള്ള ഗ്രൂപ്പ് ആണ് അഖില്‍ മാരാര്‍- ഷിജു- വിഷ്ണു എന്നിവര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 പത്താം വാരത്തിലാണ് ഇപ്പോള്‍. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് ടാഗ് നല്‍കിയിരിക്കുന്ന സീസണില്‍ ഇനി 11 മത്സരാര്‍ഥികളാണ് അവശേഷിക്കുന്നത്. ചലഞ്ചേഴ്സ് ആയി ഇന്നലെ എത്തിയ മുന്‍ ബിഗ് ബോസ് താരങ്ങള്‍ ഫിറോസ് ഖാനും റിയാസ് സലിമും നിലവില്‍ ഇവര്‍ക്കൊപ്പമുണ്ട്. എല്ലാത്തവണത്തെയും പോലെ സൗഹൃദവും ചെറിയ പ്രണയങ്ങളും ശത്രുതയുമൊക്കെ ഈ സീസണിലും ഉണ്ട്. സീസണ്‍ 5 ലെ സുഹൃത്തുക്കളെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകര്‍ ആദ്യം പറയുന്ന പേര് ഷിജുവിനെയും അഖില്‍ മാരാരെയും പറ്റി ആയിരിക്കും.
സീസണ്‍ 5 ന്‍റെ തുടക്കം മുതലുള്ള ഗ്രൂപ്പ് ആണ് അഖില്‍ മാരാര്‍- ഷിജു- വിഷ്ണു എന്നിവര്‍. ഇതില്‍ വിഷ്ണു- അഖില്‍ ബന്ധത്തില്‍ പിന്നീട് ചെറിയ വിള്ളലുകള്‍ വന്നെങ്കിലും അഖില്‍- ഷിജു ബന്ധത്തില്‍ അത് വന്നില്ലെന്ന് മാത്രമല്ല, ഷിജു പലപ്പോഴും അതേക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. സ്വയം സ്ഥാനം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞ വാരം ലഭിച്ച ടാസ്കിനിടെ ഷിജുവിനെ പ്രകോപിപ്പിക്കാന്‍ ജുനൈസ് ഇക്കാര്യം എടുത്തിട്ടിരുന്നു. ബിഗ് ബോട് കിരീടത്തേക്കാള്‍ മൂല്യമാണ് അഖിലുമായുള്ള സൗഹൃദത്തിന് താന്‍ നല്‍കിയിരിക്കുന്നതെന്ന് ഷിജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇത് ശരിയാണെങ്കില്‍ 12-ാം സ്ഥാനത്ത് പോയി നില്‍ക്കണമെന്നും ജുനൈസ് പറഞ്ഞു. ഇത് കേട്ട് വികാരഭരിതനായ ഷിജു താന്‍ വാക്ക് മാറ്റില്ലെന്ന് പറഞ്ഞുകൊണ്ട് 12-ാം സ്ഥാനത്തേക്ക് പോയി നില്‍ക്കുകയായിരുന്നു.
ഇന്നലെ ചലഞ്ചര്‍ ആയി എത്തിയ പൊളി ഫിറോസ് (ഫിറോസ് ഖാന്‍) ഷിജുവിനെ ഇക്കാര്യം പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ജുനൈസ് ചോദിച്ച ചോദ്യവും തന്‍റെ മറുപടിയും വിശദീകരിക്കാന്‍ ശ്രമിച്ച ഷിജുവിനോട് സൗഹൃദത്തേക്കാള്‍ വില കൊടുക്കേണ്ടത് ബിഗ് ബോസ് കിരീടത്തിനല്ലേ എന്ന് ഫിറോസ് തിരിച്ച് ചോദിച്ചു. "പുറത്തിറങ്ങിയാല്‍ 100 സുഹൃത്തുക്കളെ കിട്ടും. പണവും പ്രശസ്തിയുമുണ്ടെങ്കില്‍ സുഹൃത്തുക്കള്‍ വരും. ബിഗ് ബോസ് എന്നത് ലക്ഷക്കണക്കിന് ആളുകള്‍ വരാന്‍ ആഗ്രഹിക്കുന്ന പ്ലാറ്റ്ഫോം ആണ്". അവിടെ വന്നിട്ട് ടൈറ്റിലിനേക്കാള്‍ വലുത് സൗഹൃദമാണെന്ന് പറയുന്നത് ശരിയല്ലെന്നും ഫിറോസ് പറഞ്ഞു. എന്നാല്‍ ബിഗ് ബോസിനെ താന്‍ വിലമതിക്കുന്നില്ലെന്ന് ഇതിന് അര്‍ഥമില്ലെന്നും മറിച്ച് സൗഹൃദത്തെ താന്‍ തള്ളിപ്പറയില്ലെന്ന് മാത്രമേ ഉള്ളൂവെന്നും ഷിജു പറഞ്ഞു.
തുടര്‍ന്ന് ഷിജുവുമായി ഒരു ബെറ്റ് വെക്കാനുള്ള ആഗ്രഹവും ഫിറോസ് പ്രകടിപ്പിച്ചു. അഖിലിന്‍റെ സൗഹൃദം പുറത്തെത്തുമ്പോള്‍ അവസാനിക്കുമെന്ന് ഫിറോസ് പറഞ്ഞു. ബെറ്റ് വെക്കുന്നുണ്ടോ എന്നും ചോദിച്ചു. എന്നാല്‍ തന്നെ സംബന്ധിച്ച് അങ്ങനെ ഉണ്ടാവില്ലെന്ന് ഷിജു പറഞ്ഞു. "ചേട്ടന്‍ ചേട്ടന്‍റെ നിഷ്കളങ്കത കൊണ്ട് പറയുന്നതാണ് ഇത്. ചേട്ടന് സൗഹൃദം കൗണും. പക്ഷേ പുറത്തെത്തിയാല്‍ അത് ഇങ്ങോട്ട് ഉണ്ടാവണമെന്നില്ല". ഫിറോസ് പറഞ്ഞു. ബെറ്റിന് അധികം പൈസ ഇല്ലെന്നും അതിനാല്‍ 500 രൂപയ്ക്ക് താന്‍ ബെറ്റ് വെക്കുകയാണെന്നും ഫിറോസ് പറഞ്ഞു. താന്‍ 1000 രൂപ ബെറ്റിലേക്ക് വെക്കുകയാണെന്ന് ഷിജുവും പറഞ്ഞു.
ALSO READ : 'ഇപ്പൊ എന്‍ട്രി ആയതാണോ'? അനിയന്‍ മിഥുനോട് പൊളി ഫിറോസ്