ഫാന്‍സ് റോബിന്‍റെ ആര്‍മി പോലെ ആകാതിരിക്കാന്‍ എന്ത് ചെയ്യും?; അഖില്‍ മാരാരുടെ ഉത്തരം
തനിക്ക് ലഭിച്ച ഫാന്‍ സപ്പോര്‍ട്ടിനെക്കുറിച്ചും അത് ഉത്തരവാദിത്വത്തോടെ കൊണ്ടുപോകേണ്ടതിനെക്കുറിച്ചും പറയുകയാണ് അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ് അഖിൽ മാരാർ. ഷോ തുടങ്ങിയതു മുതൽ താൻ ആകും ജേതാവെന്ന് അഖിൽ പറയുമായിരുന്നു. അതൊടുവിൽ യാഥാർത്ഥ്യമായപ്പോൾ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. അഖിലുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും.
ഈ അവസരത്തിൽ തനിക്ക് ലഭിച്ച ഫാന്‍ സപ്പോര്‍ട്ടിനെക്കുറിച്ചും അത് ഉത്തരവാദിത്വത്തോടെ കൊണ്ടുപോകേണ്ടതിനെക്കുറിച്ചും പറയുകയാണ് അഖില്‍ മാരാര്‍ ബിഹൈന്‍റ് വുഡ്സ് സംഘടിപ്പിച്ച ഫാന്‍ഷോയില്‍ സംസാരിക്കുകയായിരുന്നു അഖില്‍.
അഖില്‍ മാരാരിന്‍റെ വാക്കുകള്‍
ഫാന്‍സ് തുടര്‍ന്നുള്ള ജീവിതത്തില്‍ ഭാരമാകുമോ എന്ന് ചോദിച്ചാല്‍ നമ്മുടെ ജീവിതം നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നത്. നമ്മള്‍ ഇതുവരെ കാണാത്ത പലരും നമ്മുക്ക് വേണ്ടി സംസാരിക്കാനും, ചിന്തിക്കാനും, നമ്മുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നത് ഏറ്റവും വലിയ ഭാഗ്യമായി തന്നെയാണ് കാണുന്നത്.
എന്നാല്‍ അത് കാരണം ഫാന്‍സ് എന്ന് പറഞ്ഞ് അവരവരുടെ സമയം കഴഞ്ഞ്, തമിഴ്നാട്ടിലൊക്കെ കാണും പോലെ ഒരിക്കലും പാടില്ല. അന്ത്യന്തികമായി എല്ലാവര്‍ക്കും അവരുടെ ജീവിതം തന്നെയാണ് വലുത്. നമ്മുക്ക് നാം മാത്രമേ കാണൂ. അതിന്‍റെ അര്‍ത്ഥം നാം ആരെയും സ്നേഹിക്കേണ്ട ആരാധിക്കേണ്ട എന്നതൊന്നും അല്ല. എല്ലാത്തിലും ലിമിറ്റ് വേണം.
കഴിഞ്ഞ തവണ റോബിന്‍റെ ആര്‍മി ഉണ്ടായത് പോലെ ആകാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന് ചോദിച്ചാല്‍ റോബിന്‍റെ ആര്‍മി എന്ത് ചെയ്തുവെന്ന് ഇന്നും എനിക്കറിയില്ല. ആകെ എനിക്ക് പറയാനാകുക, ആരെയും ദ്രോഹിക്കാതിരിക്കുക. ആരെയും വേദനിപ്പിക്കാതിരിക്കുക. അത്തരത്തില്‍ എന്തെങ്കിലും പറ്റിയാല്‍ അത് മനസാക്ഷിക്ക് തെറ്റാണെന്ന് തോന്നിയാല്‍ മാപ്പ് പറയുക.
"എന്‍റെ കുടുംബവും അഖിലേട്ടനും" : സന്തോഷം തുളുമ്പുന്ന ചിത്രം പങ്കിട്ട് നാദിറ
'ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കൾ'; വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കജോള്‍
Asianet News Live