'ടിക്കറ്റ് ടു ഫിനാലെ'; ആദ്യ ടാസ്‍കില്‍ ആദ്യം പുറത്തായത് അഖില്‍ മാരാര്‍

പിടിവള്ളി എന്ന് പേരിട്ടിരിക്കുന്ന ടാസ്‍ക് ആണ് ടിക്കറ്റ് ടു ഫിനാലെയില്‍ ആദ്യം

akhil marar gets out from first task of ticket to finale nsn

ബിഗ് ബോസ് മലയാളം സീസണ്‍ 5 പന്ത്രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടൈറ്റില്‍ വിജയിയെ കണ്ടെത്താന്‍ രണ്ട് വാരങ്ങള്‍ കൂടി ശേഷിക്കുന്ന സീസണില്‍ ഈ വാരം വീക്കിലി ടാസ്ക് ഇല്ല. മറിച്ച് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടക്കുക. 13-ാം വാരത്തിലെ നോമിനേഷനില്‍ നിന്ന് ഒഴിവായി മത്സരാര്‍ഥികളില്‍ ഒരാള്‍ക്ക് ഫൈനല്‍ വീക്കിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ഇത്. വിവിധ ടാസ്കുകള്‍ അവസാനിക്കുമ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്തുന്ന മത്സരാര്‍ഥിയാണ് അവസാന വാരത്തിലേക്ക് നേരിട്ട് പ്രവേശനം നേടുക. അതേസമയം ടിക്കറ്റ് ട ഫിനാലെയിലെ ആദ്യ മത്സരം ആരംഭിച്ചുകഴിഞ്ഞു.

പിടിവള്ളി എന്ന് പേരിട്ടിരിക്കുന്ന ടാസ്ക് ഒരൊറ്റ കയറില്‍ എല്ലാ മത്സരാര്‍തികളും പിടി വിടാതെ പിടിച്ചുകൊണ്ട് നില്‍ക്കേണ്ട ടാസ്ക് ആണ്. നിലവിലെ പത്ത് പേരും പങ്കെടുക്കുന്ന ടാസ്ക് പുരോഗമിച്ചപ്പോള്‍ ആദ്യം പുറത്തായത് അഖില്‍ മാരാര്‍ ആണ്. ബാക്കിയുള്ളവര്‍ വലിയ മത്സരാവേശത്തില്‍ കളിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യം നിന്നിരുന്നവര്‍ പരസ്പരം കൂടിയാലോചിച്ച് പിന്നീട് കിടന്നുകൊണ്ടാണ് മത്സരത്തില്‍ പങ്കെടുത്തത്. 

ടിക്കറ്റ് ടു ഫിനാലെ ​ഗെയിമുകളിലേക്ക് എത്തുമ്പോള്‍ പല പ്രമുഖ മത്സരാര്‍ഥികള്‍ക്കും അനാരോ​ഗ്യം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അഖില്‍ മാരാര്‍ നിലവില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള ആഹാരനിയന്ത്രണം അടക്കമുള്ള കാര്യങ്ങള്‍ പാലിച്ചുകൊണ്ടാണ് ഹൗസില്‍ നില്‍ക്കുന്നത്. വിഷ്ണുവും തന്‍റെ അനാരോ​ഗ്യത്തെക്കുറിച്ച് ഇന്ന് ബി​ഗ് ബോസിനെ അറിയിച്ചിരുന്നു. ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ ബി​ഗ് ബോസ് ആലോചിച്ചെങ്കിലും ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ ദിനം നഷ്ടപ്പെടുമെന്ന കാരണത്താല്‍ വിഷ്ണു അത് വേണ്ടെന്നുവെക്കുകയായിരുന്നു. മുന്‍ സീസണുകളിലൊക്കെ പ്രേക്ഷകര്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടുള്ള ഒന്നാണ് ടിക്കറ്റ് ടു ഫിനാലെ.

ALSO READ : വിദഗ്‍ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക്? ബിഗ് ബോസിനെ തീരുമാനം അറിയിച്ച് വിഷ്‍ണു

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios