'ഇയാള് മര്യാദയ്ക്ക് ഇരിക്കാൻ നോക്ക്'; ഷോർട്സ് ഇട്ട അഖിലിനോട് ശോഭ

കഴിഞ്ഞ ദിവസം അഖിൽ മാരാരും ഷിജുവും നടത്തിയ റാംപ് വാക്ക് ആയിരുന്നു ഷോയുടെ ഹൈലൈറ്റ്.

akhil marar and sobha in bigg boss malayalam season 5 nrn

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. വാശിയേറിയ ടിക്കറ്റ് ടു ഫിനാലെയിലൂടെ ആണ് നിലവിൽ മത്സരാർത്ഥികൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ടാസ്കുകൾ വിജയിച്ച് ആരാകും ഫിനാലെയിൽ നേരിട്ട് പ്രവേശിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേക്ഷകരും. നിലവിലെ പോയ്ന്റ് നില അനുസരിച്ച് നാദിറയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ഇനി വരുന്ന ടാസ്കുകളിലും നാദിറ ഈ രീതിയിൽ തന്നെ മുന്നോട്ട് പോയാൻ ഫിനാലേയിൽ എത്തും. 

കഴിഞ്ഞ ദിവസം അഖിൽ മാരാരും ഷിജുവും നടത്തിയ റാംപ് വാക്ക് ആയിരുന്നു ഷോയുടെ ഹൈലൈറ്റ്. വിഷ്ണു ജോഷിയുടെ ട്രെന്‍ഡി ഷോർട്സ് ധരിച്ച് മാസായി എത്തിയ ഇരുവരും ബി​ഗ് ബോസ് വീടിന്റെയും പ്രേക്ഷകരുടെയും ശ്രദ്ധനേടിയിരുന്നു. പതിവ് പോലെ ശോഭയ്ക്ക് അഖിലിന്റെ പ്രകടനം ഇഷ്ടമായില്ലെന്ന് എപ്പിസോഡിൽ നിന്നുതന്നെ മനസിലായതാണ്. ബാത് റൂം വിഷയം സംസാരിക്കുന്നതിനിടെ, 'അഖിൽ ആണോ തന്റെ പുറകെ നടക്കുന്നത്. അതോ ഞാനാണോ അഖിലിന്റെ പുറകെ നടക്കുന്നതെന്ന് നാട്ടുകാർക്ക് അറിയാം', എന്നാണ് ശോഭ പറയുന്നത്. ഇതോടെ അഖിൽ ശോഭയുടെ അടുത്ത് വന്നിരുന്നു.

മാരാരുടെ 'സ്വർണ ഫോൺ', കടത്തിണ്ണയിൽ കിടന്നാലും വില കൂടിയ സാധനങ്ങൾ ഉപയോ​ഗിക്കാൻ ഇഷ്ടമെന്ന് താരം

'ഇത്രയും നാളും അവൾക്ക് അങ്ങനെ തോന്നിയില്ല. ഇപ്പോൾ ഇച്ചിരി സുന്ദരനായി വന്നപ്പോൾ അവളുടെ പുറകെ ഞാൻ നടക്കുന്നെന്നായി ', എന്ന് അഖിൽ പറയുന്നു. ഇതിനിടെ ആണ് 'ഇയാള് മര്യാദയ്ക്ക് ഇരിക്കാൻ നോക്ക്. എന്തോന്നിത്', എന്ന് അഖിലിനോട് ശോഭ ചോദിക്കുന്നത്. ഇത് കേട്ട് അടുത്തിരുന്ന സെറീന. ചേച്ചി അത് ഷോട്സ് അല്ലേ. ചേച്ചി ഒരു ഡിസൈനർ അല്ലേ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ തന്റെ ഭാ​ഗം ന്യായീകരിക്കുന്ന ശോഭയെ ആണ് പിന്നീട് വീട്ടിൽ കണ്ടത്.  

Latest Videos
Follow Us:
Download App:
  • android
  • ios