'ശോഭയ്ക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് പോലും എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല'; അഖില്‍ മാരാര്‍ പറയുന്നു

ഷിജുവാണ് ശോഭയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്

akhil marar about sobha viswanath in bigg boss malayalam season 5 nsn

ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന്‍ കഷ്ടിച്ച് രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ ഫൈനല്‍ 5 ല്‍ ആരൊക്കെ ഉണ്ടാവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഞായറാഴ്ച നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കുക. പുറത്തുനിന്നെത്തിയ ചലഞ്ചേഴ്സിന്റെയും കുടുംബാംഗങ്ങളുടെയും ഇപ്പോള്‍ മുന്‍ മത്സരാര്‍ഥികളുടെയുമൊക്കെ വാക്കുകളില്‍ നിന്ന് പുറത്തുള്ള പിന്തുണയെപ്പറ്റി മത്സരാര്‍ഥികള്‍ക്ക് ഒരു ധാരണയുണ്ട്. അതിലൂടെ തനിക്കാണ് ടൈറ്റില്‍ എന്ന് അഖില്‍ മാരാര്‍ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഇപ്പോഴിതാ ശോഭയെക്കുറിച്ച് തനിക്കുള്ള അഭിപ്രായവ്യത്യാസം സുഹൃത്ത് ഷിജുവിനോട് പറയുകയാണ് അഖില്‍. ശോഭയ്ക്ക് രണ്ടാം സ്ഥാനം ലഭിക്കുന്നത് പോലും തനിക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് പറയുന്നു അഖില്‍. 

ഷിജുവാണ് ശോഭയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്- "എനിക്ക് ഒട്ടും അങ്ങോട്ട് ദഹിക്കുന്നില്ല. എനിക്ക് ആദ്യമായി ഇറിറ്റേഷന്‍ വന്ന് തുടങ്ങി", ശോഭയെക്കുറിച്ച് ഷിജു പറഞ്ഞു. തുടര്‍ന്നാണ് അഖില്‍ തന്‍റെ അഭിപ്രായം പങ്കുവച്ചത്- "ശോഭ വിജയി ആവുമെന്ന് ഇപ്പോഴും 10 ശതമാനം പോലും ഞാന്‍ വിശ്വസിക്കുന്നില്ല. അത് പറയാന്‍ പോലും ബുദ്ധിമുട്ട് തോന്നുന്നു. ശോഭയ്ക്ക് രണ്ടാം സ്ഥാനം കിട്ടുന്നത് പോലും എനിക്ക് സ്വീകരിക്കാന്‍ പറ്റില്ല. അവസാനം ഞാന്‍ ഇവിടുന്ന് ഇറങ്ങുമ്പോള്‍ എന്‍റെ കൂടെ വരുന്നയാള്‍ ശോഭ ആണെന്ന് പറയുമ്പോള്‍ത്തന്നെ.. ആരെയാ തോല്‍പ്പിച്ചത്? എന്‍റമ്മോ.. ഇവിടേക്ക് വന്നപ്പോള്‍ ബിഗ് ബോസ് കൊടുത്ത ക്യാരക്റ്ററൈസേഷനില്‍ പോലും ഫേക്ക് കാണിക്കുന്ന ഒരാള്‍. ഒരു വിഷയത്തെ വേണ്ട രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്ത ഒരാള്‍. അയണ്‍ ലേഡി, സംരംഭക എന്നൊക്കെ പറഞ്ഞ് വരുന്ന ഒരാളാണ്. അവര്‍ എത്ര പേരെ പ്രതിനിധീകരിച്ച് സംസാരിക്കേണ്ട ആളാണ്? എന്താണ് അവര്‍ സംസാരിക്കുന്നത്? സ്വന്തം കഥ പറയുമ്പോള്‍ തന്നെ കാട് കയറി പോയി ഏതെങ്കിലും വഴിക്ക് പോയിട്ട് അവസാനം തിരിച്ച് നമ്മള്‍ ബസ് പിടിച്ച് കൊണ്ടുവരണം. ഒരു വിഷയത്തെക്കുറിച്ച് അറിവോ ബോധമോ ഇല്ല. ഇന്ത്യന്‍ പ്രസിഡന്‍റ് ആവണം എന്നൊക്കെ പറഞ്ഞിട്ട്, ഒരു പഞ്ചായത്ത് മെമ്പര്‍ക്ക് ഉണ്ടാവേണ്ട പ്രാഥമിക അറിവോ കാര്യങ്ങളോ പോലും സമൂഹത്തെക്കുറിച്ച് ഇല്ല. ഒരു സാമൂഹിക ബോധമോ സാമൂഹിക വിജ്ഞാനമോ ഇല്ല. ഇത്രയും സ്വാര്‍ഥയായ ഒരാള്‍.. കുരങ്ങന് ആപ്പിള്‍ കൊടുക്കുന്നതിന്‍റെ പകുതി സ്നേഹം.. അതാണ് നമ്മള്‍ മിനിയാന്ന് ഇരുന്ന് സംസാരിച്ചത്", അഖില്‍ മാരാര്‍ പറഞ്ഞു.

ALSO READ : 200 കോടിയില്‍ മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം? നിര്‍മ്മാതാക്കളില്‍ ഒരാളായി ഏക്ത കപൂര്‍

WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബി​ഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios