പ്ലസ്ടു കാലം വരെ ആര്‍എസ്എസ് ശാഖയില്‍ പോയി; പിന്നെ അത് വിടാന്‍ കാരണം വിവരിച്ച് അഖില്‍ മാരാര്‍

ഇപ്പോള്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍‌ എന്തായിരുന്നുവെന്ന് തുറന്നു പറയുകയാണ് അഖില്‍. ബിഹൈന്‍റ് ദ വുഡിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ തന്‍റെ രാഷ്ട്രീയ അനുഭവങ്ങള്‍ വിവരിക്കുന്നത്. 

Akhil marar about his RSS experience why he left rss vvk

കൊച്ചി:  ഗ്രാന്‍ഡ് ഫിനാലെയില്‍ പോള്‍ ചെയ്യപ്പെട്ട ആകെ വോട്ടിന്‍റെ 80 ശതമാനവും തനിക്കാണ് ലഭിച്ചതെന്ന് ബിഗ് ബോസ് അണിയറക്കാര്‍ അറിയിച്ചിരുന്നതായി അഖില്‍ തന്നെ പറഞ്ഞിരുന്നു. ബിഗ് ബോസിന് വേദിയായ മുംബൈയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോഴും പിന്നീട് സ്വന്തം നാടായ കൊട്ടാരക്കരയിലും അഖിലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. 

ഇപ്പോള്‍ മുന്‍പ് രാഷ്ട്രീയ നിലപാടുകള്‍‌ എന്തായിരുന്നുവെന്ന് തുറന്നു പറയുന്ന അഖിലിന്‍റെ അഭിമുഖം വീണ്ടും വൈറലാകുകയാണ്. ബിഹൈന്‍റ് വുഡ്സി ന് നല്‍കിയ പഴയ അഭിമുഖത്തിലാണ് അഖില്‍ തന്‍റെ രാഷ്ട്രീയ അനുഭവങ്ങള്‍ വിവരിക്കുന്നത്. 

"കോണ്‍ഗ്രസില്‍ വരുന്നതിന് മുന്‍പ്, കൂടെ കിടന്നവനെ രാപനി അറിയൂ എന്ന് പറയും പോലെ ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. സ്കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതില്‍ നിന്നും മാറാന്‍ കാരണം. അന്ന് കൊട്ടാരക്കരയില്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ സഞ്ചലനം നടന്നു.

ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്‍റെ സുഹൃത്തിനെ ഈ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്‍റെ വലിയ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു. അന്ന് ഫ്ലെക്സും, ബോര്‍ഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്‍റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍എസ്എസ് നേതാക്കളില്‍ ഒരാള്‍ 'എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ്' അതില്‍ തട്ടി. പിന്നെ അവന്‍റെ വീട്ടില്‍ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. അതിനെയും മോശമായി സംസാരിച്ചു. ഈ സംസാരം എനിക്ക് പിടിച്ചില്ല. ആ അഭിപ്രായ വ്യത്യാസത്താല്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു. 

നമുക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാന്‍ പറ്റൂ. മതമോ ജാതിയോ എനിക്കില്ല. ഞാന്‍ അവിടെ പോയത് തന്നെ സ്പോര്‍ട്സ് മാന്‍ എന്ന നിലയില്‍ കബഡി കളിയും മറ്റു കാര്യങ്ങളും ഒക്കെ കാരണമാണ്. അങ്ങനെ പതിനേഴ് പതിനെട്ട് വയസായപ്പോള്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു.

പക്ഷെ ഒരിക്കലും ഒരു ശാഖയില്‍ പോലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറഞ്ഞിട്ടില്ല. ആ വ്യക്തിയുടെ കുഴപ്പത്താലാണ് ഞാന്‍ വിട്ടത്. സംഘടനയില്‍ ചില വ്യക്തികള്‍ക്ക് മൈന്‍റ് സെറ്റ് വേറെയായിരിക്കും. അതേ സമയം സംഘടനയുടെ ക്ലാസില്‍ നിന്നോ മറ്റോ എനിക്ക് ഇത്തരം അനുഭവം ഇല്ല. അവരുടെ ലക്ഷ്യം വേറെയാണ്" - അഖില്‍ മാരാര്‍ പറയുന്നു.

എന്നാല്‍ താന്‍ മറ്റൊരു വ്യക്തിക്ക് വേണ്ടി സംസാരിച്ച് സംസാരിച്ച് കോണ്‍ഗ്രസ് ആയതാണെന്ന് അഖില്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. 

പച്ചവെള്ളം കുടിച്ച് തടിച്ചതൊന്നുമല്ല, ഭക്ഷണം കഴിച്ച് തന്നെ തടി വെച്ചതാണെന്ന് ദേവി ചന്ദന

റെഡി ബ്രോ.. തുടങ്ങാം..! നിവിൻ പോളി ഹനീഫ് അദേനി ചിത്രം #NP42 ടൈറ്റിൽ ഇന്ന് എത്തും..!

WATCH Live - Asianet News

Latest Videos
Follow Us:
Download App:
  • android
  • ios